ആഗോള ഘടകങ്ങളുടേയും തുടര്‍ച്ചയായ വിദേശ നിക്ഷേപകരുടെ വില്പനയും ആഭ്യന്തര വിപണിയെ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടു. ഇതിനിടെയിലും ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവെച്ച ഓഹരികള്‍ വീഴ്ചകളെ പ്രതിരോധിക്കുന്നുണ്ട്. ഇത്തരത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മികവ് കാണിച്ച ഒരു ലാര്‍ജ് കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി. ഒരു മാസത്തിനുള്ളില്‍ ഈ ഓഹരിയില്‍ നിന്നും 21 ശതമാനം നേട്ടം ലഭിക്കുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്.
കോള്‍ ഇന്ത്യ
രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 1975-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയില്‍ 352 ഖനികളുണ്ട്. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കല്ക്കരികള് ഖനനം ചെയ്തെടുക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കള്‍. മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്‍കാറുള്ള കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്.
റെക്കോഡ് ഉത്പാദനം
മൂന്നാം പാദത്തില്‍ കോള്‍ ഇന്ത്യയുടെ ഉത്പാദനം സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നിരുന്നു. ഊര്‍ജ ഉപഭോഗത്തിലെ വര്‍ധന, എനര്‍ജി എക്സ്ചേഞ്ചുകളിലെ ഉയര്‍ന്ന നിരക്ക്, താപവൈദ്യുത നിലയങ്ങളിലെ റിസര്‍വ് ശേഖരം കുറവായിരുന്നത്, ഇന്തോനേഷ്യയിലെ വിതരണം തടസപ്പെട്ടത് കാരണം രാജ്യാന്തര വിപണിയിലും കല്‍ക്കരി വിലയുടെ വില വര്‍ധിക്കുകയും അതിനാല്‍ ഇറക്കുമതി കുറഞ്ഞത്, പുനരുപയോഗ ഊര്‍ജ ഉത്പാദനം ഇപ്പോഴും താഴ്ന്ന നിലവാരത്തിലാത് പോലെയുള്ള ഘടകങ്ങളാണ് കോള്‍ ഇന്ത്യക്ക് വമ്പന്‍ കച്ചവടത്തിനുള്ള വഴി തെളിച്ചത്. ഇതുകൊണ്ടൊക്കെ തന്നെ ഡിസംബര്‍ പാദത്തില്‍ കമ്പനി മികച്ച പ്രവര്‍ത്തനഫലം പുറത്തു വിടുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
മൂന്നാം പാദഫലം
രാജ്യാന്തര വിപണിയില്‍ കല്‍ക്കരി വില ഉയര്‍ന്നു നില്ക്കുന്നതിനാല് ആഭ്യന്തര ഉപഭോക്താക്കള്‍ ഇറക്കുമതിയെ ആശ്രയിക്കില്ല. നിലവിലെ രീതിയില്‍ കോള്‍ ഇന്ത്യയുടെ വാര്‍ഷിക ഉത്പാദന ലക്ഷ്യമായ 6,600 ലക്ഷം ടണ്‍ നേടാനാകുമെന്നാണ് അനുമാനം. കല്‍ക്കരിയുടെ ആവശ്യകത വര്‍ധിക്കുന്നതും ഓണ്‍ലൈന്‍ ലേലത്തിലൂടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കമ്പനിക്ക് തുണയേകും. അതേസമയം, ഫെബ്രുവരി 14-ന് കമ്പനിയുടെ മൂന്നാം പാദഫലവും ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിക്കും. സെപ്റ്റംബര്‍ പാദത്തില്‍ ഓഹരിയൊന്നിന് 9 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച ഡിവിഡന്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ലക്ഷ്യവില 200
വെള്ളിയാഴ്ച കോള്‍ ഇന്ത്യ (BSE: 533278, NSE: COALINDIA) ഓഹരി 166.45 രൂപയിലാണ് ക്ലോസ് ചെയ്തിരുന്നത്. ഇവിടെ നിന്നും 200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 21 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 203.80 രൂപയും കുറഞ്ഞ വില 123.40 രൂപയുമാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 9.61 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications