ആദായനികുതി റിട്ടേണുകളില്‍ വീഴ്ച വരുത്തുന്നവര്‍ കരുതിയിരിക്കുക; നല്‍കേണ്ടി വരിക കനത്ത പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിന്റെയും സാമ്പത്തിക തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അവസാനമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 -ലേക്ക് നീട്ടി. കൊവിഡ് 19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായാണ് മെയ് മാസത്തില്‍ ധനമന്ത്രാലയം ഈ നടപടി പ്രഖ്യാപിച്ചത്.

 

ആദായനികുതി വകുപ്പ്

അതുപോലെ, 2020 സാമ്പത്തിക വര്‍ഷത്തില്‍ കിഴിവുകള്‍ ലഭിക്കുന്നതിന് നികുതി ലാഭിക്കുന്ന നിക്ഷേപത്തിനുള്ള സമയപരിധിയും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. 'നിലവിലെ സാഹചര്യം ഞങ്ങള്‍ പൂര്‍ണമായും വ്യക്തമായും മനസിലാക്കുന്നു, ആയതിനാല്‍ ഞങ്ങള്‍ സമയപരിധി നീട്ടി. ഇപ്പോള്‍, 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ലാഭിക്കല്‍ നിക്ഷേപം 2020 ജൂലൈ 31 വരെ നടത്താവുന്നതാണ്. കാര്യങ്ങള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തു.

റിട്ടേണ്‍

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ടിഡിഎസ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള തീയതി 2020 ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. കൂടാതെ, പ്രൊവിഡന്റ് ഫണ്ട്, പബ്ലിത് പ്രൊവിഡന്റ് ഫണ്ട്, എന്‍എസ്‌സി, 2020 ജൂലൈ 31 വരെ നല്‍കിയ സംഭാവനകള്‍ എന്നിവയ്ക്കുള്ള കിഴിവ് 2020-21 വരെയുള്ള വരുമാനത്തില്‍ ക്ലെയിം ചെയ്യാവുന്നതാണ്. ഒരു വ്യക്തിയ്ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നഷ്ടപ്പെടുകയോ അവരുടെ വരുമാനം കുറച്ചുകാണുകയോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ ആദായനികുതി വകുപ്പ് പിഴ ചുമത്തുന്നതായിരിക്കും.

ഓഹരി വിപണിയിൽ നേട്ടത്തിൽ തുടക്കം, ഇന്ന് നിക്ഷേപിക്കാവുന്ന ഓഹരികൾ

വൈകിയുള്ള ഫയലിംഗ്

വൈകിയുള്ള ഫയലിംഗ്

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍, ആദായനികുതി നിയമത്തിലെ 234 എഫ് വകുപ്പ് പ്രകാരം, അസസ്സ്‌മെന്റ് വര്‍ഷത്തിലെ ഡിസംബര്‍ 31 നോ അതിനുമുമ്പോ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ നികുതിദായകന് 5,000 രൂപ പിഴ ചുമത്തുന്നതാണ്. അസസ്സ്‌മെന്റ് വര്‍ഷത്തിന്റെ ഡിസംബര്‍ 31 ന് അപ്പുറം നികുതിദായകന്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഈ പിഴ 10,000 രൂപയായി ഉയര്‍ത്തുന്നു. എന്നിരുന്നാലും നികുതിദായകര്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ള വാര്‍ഷിക വരുമാനത്തിന്റെ പരിധിയില്‍ വരികയാണെങ്കില്‍ പിഴ 1,000 രൂപയായിരിക്കും.

നിങ്ങൾ തീർച്ചയായും അറിയണം ആഗസ്റ്റ് ഒന്ന് മുതലുള്ള ഈ നിയമങ്ങളിലെ മാറ്റങ്ങൾ

ആദായനികുതി റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍

ആദായനികുതി റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍

ഒരു നികുതിദായകന്‍ തന്റെ വരുമാനത്തെ കുറച്ചുകാണുകയാണെങ്കില്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വരുമാനത്തിന്, നല്‍കേണ്ട നികുതിയുടെ 50 ശതമാനം പിഴ ഈടാക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വരുമാനത്തിന് നല്‍കേണ്ട നികുതിയ്ക്ക് പുറമെയാണിത്. എന്നിരുന്നാലും, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വരുമാനം ഏതെങ്കിലും തെറ്റായ റിപ്പോര്‍ട്ടിംഗിന്റെ അനന്തരഫലമാണെങ്കില്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വരുമാനത്തിന് നല്‍കേണ്ട നികുതിയുടെ 200 ശതമാനമായി പിഴ വര്‍ധിക്കും.

English summary

alert taxpayers on late filing of it returns misreporting income you should face heavy penalties | ആദായനികുതി റിട്ടേണുകളില്‍ വീഴ്ച വരുത്തുന്നവര്‍ കരുതിയിരിക്കുക; നല്‍കേണ്ടി വരിക കനത്ത പിഴ

alert taxpayers on late filing of it returns misreporting income you should face heavy penalties
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X