20 മുതല്‍ 140 രൂപ വരെ കിട്ടാം; വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ച 4 ഓഹരികള്‍ ഇതാ

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികള്‍ ജനുവരി- മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഐടി, ബാങ്കിംഗ് വിഭാഗങ്ങളിലെ പ്രമുഖ കമ്പനികളൊക്കെ പ്രവര്‍ത്തനഫലം പുറത്തുവിട്ടു കഴിഞ്ഞു. അതേസമയം ചില കമ്പനികള്‍ ഫലപ്രഖ്യാപനത്തോടൊപ്പം ഓഹരിയുടമകള്‍ക്കായി ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മികച്ച ലാഭവിഹിതം പ്രഖ്യാപിച്ച 4 ഓഹരികളാണ് താഴെ ചേര്‍ക്കുന്നത്.

ഡിവിഡന്റ് യീല്‍ഡ്

ഡിവിഡന്റ് യീല്‍ഡ്

നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. അതേസമയം ഡിവിഡന്റ് നല്‍കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് 3 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം.
  • ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം).
  • ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.
വിഎസ്ടി ഇന്‍ഡസ്ട്രീസ്

വിഎസ്ടി ഇന്‍ഡസ്ട്രീസ്

സിഗരറ്റ്, പുകയില, പുകയില ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് വിഎസ്ടി ഇന്‍ഡസ്ട്രീസ് (BSE: 509966, NSE: VSTIND). ചാര്‍മിനാര്‍, ചാര്‍മിനാര്‍ സ്‌പെഷ്യല്‍ ഫില്‍റ്റര്‍, ചാംസ് മിനി കിങ്‌സ്, എക്‌സ്എല്‍ ഫില്‍റ്റര്‍ എന്നീ ബ്രാന്‍ഡുകളിലാണ് പുകയില ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയാണിത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.54 ശതമാനമാണ്.

കഴിഞ്ഞ ദിവസം നാലാം പാദഫലം പുറത്തുവിടുന്നതിനൊപ്പം കമ്പനി നേതൃത്വം ലാഭവിഹിതവും പ്രഖ്യാപിച്ചു. പ്രതിയോഹരി 114 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. വാര്‍ഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിതം കൈമാറും. ഇന്ന് 3,220 രൂപയിലാണ് വിഎസ്ടി ഇന്‍ഡസ്ട്രീസ് ഓഹരി ക്ലോസ് ചെയ്തത്.

അതുല്‍

അതുല്‍

ആറ് വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന മിഡ് കാപ് കെമിക്കല്‍ കമ്പനിയാണ് അതുല്‍ ലിമിറ്റഡ് (BSE: 500027, NSE: ATUL). അഗ്രോ കെമിക്കല്‍, ആരോമാറ്റിക്സ്, ബള്‍ക്ക് കെമിക്കല്‍സ്്, കളേര്‍സ്, പോളിമേര്‍സ്, ഫാര്‍മ എന്നീ വിഭാഗങ്ങളിലാണ് മുഖ്യ പ്രവര്‍ത്തനം. പ്രതിരോധ മരുന്നായ ഡാസ്പോണ്‍ നിര്‍മിക്കുന്നതില്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലാണ്.

നാലാം പാദഫലം പ്രസിദ്ധീകരിക്കുന്നതിനൊപ്പം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും പ്രഖ്യാപിച്ചു. പ്രതിയോഹരി 25 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. ജൂലൈ 29-ന് ചേരുന്ന വാര്‍ഷി,ക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമായി ഡിവിഡന്റ് കൈമാറും. അതേസമയം, മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.22 ശതമാനമാണ്. ഓഹരി ഇന്ന് 8,960 രൂപയിലാണ് ക്ലോസ് ചെയ്തത്.

ബജാജ് ഫിനാന്‍സ്

ബജാജ് ഫിനാന്‍സ്

രാജ്യത്തെ വമ്പന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫിനാന്‍സ് (BSE: 500034, NSE: BAJFINANCE). ബജാജ് ഹോള്‍ഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം നേരത്തെ ബജാജ് ഓട്ടോ ഫിനാന്‍സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത ചില്ലറ വായ്പ വിതരണത്തിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കമ്പനിയുടെ നാലാം പാദഫലം പുറത്തു വിടുന്നതിനൊപ്പം ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് നല്‍കുന്ന കാര്യവും അറിയിച്ചു. പ്രതിയോഹരി 20 രൂപ വീതമാകും ഡിവിഡന്റ് കൈമാറുക. ഇതിനു വേണ്ടിയുള്ള റെക്കോഡ് ഡേറ്റ് ജൂലൈ 1-നാണ് നിശ്ചയിച്ചിരിക്കുന്നത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.15 ശതമാനമാണ്. അതേസമയം ഓഹരി ഇന്ന് 6,714 രൂപയിലാണ് ക്ലോസ് ചെയ്തത്.

ബജാജ് ഓട്ടോ

ബജാജ് ഓട്ടോ

ലോകത്തെ മൂന്നാമത്തെയും രാജ്യത്തെ രണ്ടാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ ലിമിറ്റഡ് (BSE: 532977, NSE: BAJAJ-AUTO). കൂടാതെ ആഗോള തലത്തിലെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കളുമാണ്. കടബാധ്യതകള്‍ ഇല്ലാത്തതും ഓഹരികളെ ആകര്‍ഷകമാക്കുന്നു. ഇലക്ട്രിക് വാഹന രംഗത്തേക്കും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് ഭാവി വളര്‍ച്ചാ സാധ്യതയും ഉറപ്പാക്കുന്നു.

ഇന്ന് പ്രസിദ്ധപ്പെടുത്തിയ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലത്തോടൊപ്പമാണ് ലാഭവിഹിതവും പ്രഖ്യാപിച്ചത്. പ്രതിയോഹരി 140 രൂപ വീതം വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ഓഹരിയുടമകള്‍ക്ക് കൈമാറുമെന്നാണ് അറിയിപ്പ്. മുടങ്ങാതെ മികച്ച തോതില്‍ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.58 ശതമാനമാണ്. ബജാജ് ഓട്ടോ ഓഹരികള്‍ ഇന്ന് 3,906 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X