കടുത്ത ചാഞ്ചാട്ടം, വില്‍പന സമ്മര്‍ദം; വിപണിയിലെ 13 വിഭാഗങ്ങളില്‍ ഏതൊക്കെയാണ് ഇനി സുരക്ഷിതം?

2021 നവംബറിന് ശേഷമുളള ഏറ്റവും തിരിച്ചടി നേരിട്ട വ്യാപാര ആഴ്ചയാണ് കടന്നു പോകുന്നത്. ഇതോടെ മേയ് 2 മുതല്‍ 6 വരയെുള്ള വ്യാപാര ആഴ്ച 2022-ല്‍ ഇതുവരെ ഏറ്റവും നഷ്ടം രേഖപ്പെടുത്തിയ വ്യാപാര ആഴ്ചയുമായി. പ്രധാന സൂചികകള്‍ 4 ശതമാനം വീതം ഇടിഞ്ഞു. ഇതോടെ രണ്ട് മാസത്തെ താഴ്ന്ന നിലയിലേക്കും വീണു. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ 13 വ്യവസായ മേഖലകളുടെ സമീപ ഭാവിയിലേക്കുള്ള സാധ്യതകള്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസ് വിലയിരുത്തിയതാണ് ചുവടെ ചേര്‍ക്കുന്നത്.

ഓട്ടോമൊബീല്‍

ഓട്ടോമൊബീല്‍

എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ആവശ്യകതയേറുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം വെല്ലുവിളിയാണ്. എങ്കിലും സമീപ ഭാവിയില്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഓഹരികളിലും അനുകൂലമായി പ്രതിഫലിച്ചേക്കാം. എന്നിരുന്നാലും നിലവില്‍ സമ്മിശ്രഫലങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഇതോടെ ആക്‌സിസ് സെക്യൂരിറ്റീസ് ഓവര്‍ വെയിറ്റില്‍ നിന്നും ഈ വിഭാഗത്തിന്റെ റേറ്റിങ്, ഈക്വല്‍ വെയിറ്റിലേക്ക് താഴ്ത്തി.

ബാങ്കിംഗ് & ധനകാര്യ സേവനം

ബാങ്കിംഗ് & ധനകാര്യ സേവനം

2020 നവംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ പൊതു വിപണിയേയും മറികടന്ന പ്രകടനം കാഴ്ചവെച്ച വിഭാഗമാണ് ബാങ്കിംഗ്- ധനകാര്യ സേവന മേഖലയിലെ ഓഹരികള്‍. കോവിഡ് ഒന്നാം തരംഗത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രത്യാഘതമേ നേരിടേണ്ടി വന്നിട്ടുള്ളൂ എന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു കുതിപ്പ്. എന്നാല്‍ പിന്നീടും ലോക്ക്ഡൗണ്‍ ആവര്‍ത്തിച്ചത് തിരിച്ചടിയായി. ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിട്ടതെങ്കിലും പ്രതിസന്ധികള്‍ പൂര്‍ണമായും മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയം. അതിനാല്‍ ഈ വിഭാഗത്തിനേയും ഈക്വല്‍ വെയിറ്റ് എന്ന റേറ്റിങ്ങിലേക്ക് തരംതാഴ്ത്തി. മേഖലയിലെ പുത്തന്‍ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

കാപിറ്റല്‍ ഗുഡ്‌സ്

കാപിറ്റല്‍ ഗുഡ്‌സ്

2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സാധാരണഗതിയിലേക്ക് തിരികെയെത്തി. സര്‍ക്കാരും ഉയര്‍ന്ന മൂലധന വിനിയോഗം നടത്തുന്നത് അനുകൂല ഘടകമാണ്. നഗരങ്ങളില്‍ വീട് രജിസ്‌ട്രേഷനുകള്‍ ഉയരുന്നതും ഗുണകരമാണ്. സ്വകാര്യ മേഖലയിലും താമസിയാതെ മൂലധന വിനിയോഗം വര്‍ധിക്കുമെന്നാണ് അനുമാനം. ഇതും കാപിറ്റല്‍ ഗുഡ്‌സ് മേഖലയ്ക്ക് ഗുണകരമാണ്. ഇതോടെ അണ്ടര്‍ വെയിറ്റില്‍ നിന്നും ഈക്വല്‍ വെയിറ്റിലേക്ക് റേറ്റിങ് ഉയര്‍ത്തി.

കണ്‍സ്യൂമര്‍ സ്റ്റേപിള്‍സ്

കണ്‍സ്യൂമര്‍ സ്റ്റേപിള്‍സ്

ആവശ്യകതയില്‍ ഉണര്‍വ് പ്രകടമാകുന്നുണ്ട്. ഇതോടെ പ്രതീക്ഷിച്ച നിലവാരത്തില്‍ വളര്‍ച്ചയും രേഖപ്പെടുത്തുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ലാഭമാര്‍ജിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും ഉയര്‍ന്ന വരുാനം നേടാനുള്ള ശേഷിയും സാധ്യതയും മികച്ച ആദായ നിരക്ക് നല്‍കുന്നു. അതിനാല്‍ ഈക്വല്‍ വെയിറ്റ് എന്ന റേറ്റിങ് നിലനിര്‍ത്തി.

കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി

ഈ മേഖലയില്‍ ശക്തമായ ഉണര്‍വ് പ്രകടമാണ്. കോവിഡിന് മുന്നേയുള്ള നിലവാരത്തിലേക്ക് ആവശ്യകത ഉയര്‍ന്നു. കോവിഡ് മൂന്നാം തരംഗത്തിലെ ലോക്ക്ഡൗണ്‍ തിരിച്ചു വരവിന്റെ വേഗതയെ ബാധിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമായതോടെ മേഖലയില്‍ ശുഭാപ്തി വിശ്വാസമാണുള്ളത്. മേഖലയിലെ മാറ്റം സൂക്ഷ്മമായി വിലയിരുത്തുന്നു എന്ന മുഖവുരയോടെ ഈക്വല്‍ റേറ്റിങ് നിലനിര്‍ത്തി.

ഐടി

ഐടി

2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലും വലിയ ഐടി കമ്പനികള്‍ വളര്‍ച്ചയിലെ വേഗത നിലനിര്‍ത്തി. മാര്‍ജിന്‍ മികച്ചതാക്കിയും വമ്പന്‍ കരാറുകള്‍ നേടിയതുമാണ് കാരണം. ഡിജിറ്റല്‍വത്കരണം നടക്കുന്നതിനാല്‍ ഇടക്കാലയളവിലേക്കു കൂടി വളര്‍ച്ചയിലെ അനുകൂല പ്രവണത നിലനിര്‍ത്തുമെന്നാണ് അനുമാനം. മേഖലയുടെ ഓവര്‍ വെയിറ്റ് എന്ന റേറ്റിങ് ബ്രോക്കറേജ് സ്ഥാപനം നിലനിര്‍ത്തി.

ഓയില്‍ & ഗ്യാസ്

ഉത്പന്നങ്ങള്‍ക്ക് മികച്ച വില കിട്ടുന്ന സാഹചര്യവും ഉയര്‍ന്ന ശുദ്ധീകരണ വരുമാനവും അനുകൂലമാണ്. പൊതുവില്‍ മികച്ച ഫലമാണ് കാഴ്ചവെയ്ക്കുന്നത്. ക്രൂഡ് വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ലാഭവും ഉയരുന്നു. ഈ മേഖലയുടെ റേറ്റിങ് ഓവര്‍ വെയിറ്റിലേക്ക് ഉയര്‍ത്തി.

ഫാര്‍മ

ഫാര്‍മ

അമേരിക്കയില്‍ നിന്നുള്ള ബിസിനസില്‍ ഉണര്‍വില്ലാത്തതിനാല്‍ മേലയിലാകെ സമ്മിശ്ര ഫലമാണ് കാണാനാവുന്നത്. എങ്കിലും ഉയര്‍ന്ന ലാഭ മാര്‍ജിന്‍ ലഭിക്കുന്നു. വെല്ലുവിളി ഘടകങ്ങളെയൊക്കെ നിലവിലെ ഓഹരി വിലയില്‍ പ്രതിഫലിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര ഉത്പന്ന വികസനം നടത്തുന്നവര്‍ക്ക് ചെലവ് ചുരുക്കലാവും വെല്ലുവിളി. ഭേദപ്പെട്ട ഉണര്‍വ് ലഭിക്കുമെന്നാണ് അനുമാനം. എങ്കിലും കമ്പനികളുടെ പ്രവര്‍ത്തന മേഖലയില്‍ പുനപരിശോധന ആവശ്യമാണ്. ഈ റിസ്‌ക് കണ്ടുകൊണ്ടു തന്നെ, മേഖലയുടെ റേറ്റിങ് ഈക്വല്‍ വെയിറ്റില്‍ നിലനിര്‍ത്തി.

സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്

സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്

രാജ്യത്ത് ഉദയം കൊള്ളുന്ന പുതിയ മേഖലയാണ് സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്. അസംസ്‌കൃത വസ്തുക്കള്‍ക്കും ഉത്പാദനത്തിനും വേണ്ട സഹായം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റിവരുന്നത് നേട്ടമാണ്. ഇതിനോടകം ആഗോള തലത്തിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഈ മേഖലയിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും ഉത്പാദനത്തിലെ ആശ്രയത്വം മാറ്റിയത് സമീപ ഭാവിയില്‍ ഗുണകരമാകും. ഇതോടെ മേഖലയിലേക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ വിലയിലും കുറവുണ്ടാകുന്നത് മാര്‍ജിന്‍ മെച്ചപ്പെടുത്തുകയും മൂലധന വിനിയോഗം കുറയ്ക്കുമെന്നുമാണ് വിലയിരുത്തല്‍. സമീപ ഭാവിയിലും ഈ മേഖല മികച്ച പ്രകടനം നടത്തുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസിന്റെ അനുമാനം.

മെറ്റല്‍സ് & മൈനിങ്

മെറ്റല്‍സ് & മൈനിങ്

ആഗോള തലത്തിലെ സാഹചര്യം അനുകൂലമായതോടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നു. ഇടക്കാലയളവിലേക്ക് കൂടി ഈ പ്രവണത നിലനില്‍ക്കാമെന്നത് കൊണ്ട് മികച്ച പ്രകടനം നടത്താനാവും. അതിനാല്‍ ഈക്വല്‍ വെയിറ്റില്‍ നിന്നും ഓവര്‍ വെയിറ്റിലേക്ക് റേറ്റിങ് ഉയര്‍ത്തി.

ടെലികോം

മേഖല നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സേവനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള ശേഷി കൈവരിക്കുന്നു എന്നാണ് നിഗമനം. രണ്ട് ശക്തരും ഒരു ദുര്‍ബലനും എന്ന തലത്തിലേക്ക് മേഖല സ്ഥിരതയാര്‍ജിക്കുകയാണ്. മേഖലയ്ക്ക് ഓവര്‍ വെയിറ്റ് റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.

സിമന്റ്

സിമന്റ്

2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ച് പ്രതിസന്ധികളെ തരണം ചെയ്തു. സമീപഭാവിയിലും മികച്ച വില കണ്ടെത്താനുള്ള സാഹചര്യം ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. മിക്ക പ്രാദേശിക മേഖലകളിലും ആവശ്യകത ഉയരുന്നുണ്ട്. എന്തായാലും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നിലവാരത്തിലാണ് സിമന്റ് വിഭാഗം നില്‍ക്കുന്നത്. അതിനാല്‍ ഈ വിഭാഗത്തിന്റെ റേറ്റിങ് ഈക്വല്‍ വെയിറ്റ് നിലനിര്‍ത്തി.

റിയല്‍ എസ്റ്റേറ്റ്

നഗരങ്ങളില്‍ മികച്ച ഉണര്‍വ് ദൃശ്യമാണ്. പലിശ നിരക്കുകള്‍ താഴ്ന്നു നില്‍ക്കുന്നതിനാല്‍ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. മേഖലയുടെ റേറ്റിങ് ഈക്വല്‍ വെയിറ്റിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്‌സിസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X