പ്രതികൂല ആഗോള സൂചകങ്ങളുടെ സ്വാധീനത്താല്‍ കനത്ത ഇടിവോടെയാണ് ആഭ്യന്തര വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പവും തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും റഷ്യന്‍- ഉക്രൈന് സംഘര്‍ഷവുമാണ് ഈ തകര്‍ച്ചയ്ക്ക് വഴിതെളിച്ചത്. പ്രധാനപ്പെട്ട ഓഹരി സൂചികകളെല്ലാം നഷ്ടത്തിലാണ്. എങ്കിലും ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഹ്രസ്വകാലയളവിലേക്ക് വാങ്ങാവുന്ന 4 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
1) ബിഎസ്ഇ
സമീപകാലത്ത് ബിഎസ്ഇ (NSE : BSE) ഓഹരിയില്‍ കുതിപ്പ് ദൃശ്യമായിരുന്നു. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍, എല്ലാ ഇഎംഎ നിലവാരങ്ങള്‍ക്ക് മുകളിലായി വ്യാപാരം ചെയ്യപ്പെടുന്നതും പോസീറ്റീവ് ഘടകമാണ്. കഴിഞ്ഞയാഴ്ച വോളിയത്തോടെയുള്ള ബ്രേക്ക്ഔട്ടിനും സാക്ഷ്യംവഹിച്ചിരുന്നു. സമീപഭാവിയിലേക്ക് 2,500 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 2,100 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു.
2) യുബിഎല്‍
പ്രമുഖ മദ്യ നിര്‍മാണ കമ്പനിയായ യുബിഎല്ലിന്റെ (BSE: 532478, NSE : UBL) ഓഹരികള്‍ 1,680 രൂപ നിലവാരത്തില്‍ നിന്നും 10 ശതമാനത്തിലേറെ തിരുത്തലിന് വിധേയമായിരുന്നു. നിലവില്‍ ഓഹരി 50 എസ്എംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ ആഴ്ച അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ടിലും കുതിപ്പിനുള്ള ലക്ഷണങ്ങള്‍ പ്രകടമാണ്. 1,545 നിലവാരത്തിന് മുകളില്‍ തുടരാനയാല് ഓഹരി വാങ്ങാം. പുള്‍ബാക്ക് റാലിയില്‍ ഓഹരി 1,710 രൂപ വരെ എത്താമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
3) മഹീന്ദ്ര & മഹീന്ദ്ര
മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര (BSE: 500520, NSE : M&M) ഓഹരിയില്‍ കഴിഞ്ഞയാഴ്ച വ്യക്തമായ മുന്നേറ്റം ഉണ്ടായിരുന്നു. മികച്ച വോളിയത്തോടെയായിരുന്നു മുന്നേറ്റമെന്നതും ശ്രദ്ധേയം. 200 എസ്എംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് വീണ്ടും കുതിക്കാനുള്ള ശ്രമം നടത്തിയേക്കാം. ഹ്രസ്വകാലയളവിലേക്ക് 910 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 815 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു.
4) ഐടിസി
അടുത്തിടെ 210 രൂപ നിലവാരത്തില്‍ നിന്നും 235 രൂപയിലേക്ക് എഫ്എംസിജി ലാര്‍ജ് കാപ് ഓഹരിയായ ഐടിസി (BSE: 500875, NSE : ITC) മുന്നേറ്റം നടത്തിയിരുന്നു. തുടര്‍ന്ന് ചെറിയ തോതില്‍ ഓഹരിയില്‍ തിരുത്തല്‍ നേരിട്ടു. ഇപ്പോള്‍ പ്രധാനപ്പെട്ട സപ്പോര്‍ട്ട് മേഖലയ്ക്കു സമീപമാണ് വ്യാപരം പുരോഗമിക്കുന്നത്. ഓഹരികള്‍ 225 രൂപയ്ക്ക് മുകളിലേക്ക് കയറുകയും നിലനില്ക്കുകയും ചെയ്യുകയാണെങ്കില്‍ വാങ്ങാം. സമീപ കാലയളവില്‍ 250 രൂപ വരെയെത്താം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 222 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications