പുള്‍ബാക്ക് റാലിക്ക് സാധ്യത; ഇപ്പോള്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍ ഇതാ; പരീക്ഷിക്കുന്നോ?

തിങ്കളാഴ്ചത്തെ നിഫ്റ്റിയുടെ ചാര്‍ട്ട് പരിശോധിച്ചാല്‍ താഴ്ന്ന നിലവാരത്തില്‍ നിന്നും നില മെച്ചപ്പെടുത്തിയതായി കാണാനാവും. നിലവില്‍ വിപണിയിലെ പൊതുസാഹചര്യം നെഗറ്റീവാണ്. എന്നിരുന്നാലും നിഫ്റ്റിക്ക് 16,200 നിലവാരത്തിന് മുകളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചാല്‍ 16,450- 16,550 നിലവാരത്തിലേക്ക് പുള്‍ബാക്കി റാലി നടത്താനായേക്കും. അതേസമയം 16,200 നിലവാരം തകര്‍ന്നാല്‍ വില്‍പന സമ്മര്‍ദം വീണ്ടും ശക്തമാകും. ഇത് സൂചികയെ 16,100 നിലവാരത്തിലേക്കും തള്ളിവിടാം. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനായി പരിഗണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

മുന്‍നിര സ്വകാര്യ വാണിജ്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഓഹരികള്‍ 664 രൂപയിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഓഹരി 660 രൂപ നിലവാരത്തിലേക്ക് അടുക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും 715 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 630 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്‌സിസ് (BSE: 532215, NSE: AXISBANK) ഓഹരി ശക്തമായ തിരുത്തല്‍ നേരിടുന്നു. 800 രൂപ നിലവാരത്തില്‍ നിന്നുമാണ് ഈ വീഴ്ച. നേരത്തെ മൂന്ന് തവണ താഴേക്ക് വന്നപ്പോഴും 650- 630 രൂപ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് തിരികെ കയറിയിരുന്നു.

ടിസിഎസ്

ടിസിഎസ്

വന്‍കിട ഐടി കമ്പനിയും ടാറ്റ ഗ്രൂപ്പ് ഓഹരിയുമായ ടിസിഎസ് ഇന്ന് 3,445 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 3.425 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങിക്കാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി 3,600 രൂപയിലേക്ക് മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,300 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും നാളുകളായി ടിസിഎസ് (BSE: 532540, NSE: TCS) ഓഹരികള്‍ പിന്നോട്ടടിക്കുകയാണ്. 3,800 നിലവാരത്തില്‍ നിന്നാണ് 3,350 നിലവാരത്തിലേക്ക് വീണത്. 2021 ഓഗസ്റ്റ് മുതല്‍ 3,350 നിലവാരം മറ്റ് ഘടകങ്ങള്‍ മൂലവും സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കുന്നുണ്ട്.

എന്‍ടിപിസി

എന്‍ടിപിസി

ഊര്‍ജ മേഖലയിലെ വമ്പന്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ ഓഹരി 159 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണി വിലയില്‍ നിന്നും ഈ ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി 170 നിലവാരത്തിലേക്ക് കുതിക്കുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 155 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

എന്‍ടിപിസി (BSE: 532555, NSE: NTPC) ഓഹരിയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. അടുത്തിടെ നടന്ന ബ്രേക്കൗട്ടിന് ശേഷം ഓഹരി സ്ഥിരതയാര്‍ജിക്കുകയായിരുന്നു. 162 നിലവാരം ഭേദിക്കാനായാല്‍ 170-ലേക്ക് കുതിച്ചെത്താം.

എച്ച്‌സിഎല്‍ ടെക്

എച്ച്‌സിഎല്‍ ടെക്

പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ ഓഹരി 1,076 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഓഹരി 1,140 രൂപയിലേക്ക് മുന്നേറുമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,040 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ഐടി വിഭാഗത്തില്‍ പൊതുവിലുണ്ടായ തിരിച്ചടിയില്‍ എച്ച്‌സിഎല്‍ ടെക് (BSE: 532281, NSE: HCLTECH) ഓഹരികളിലും തിരുത്തല്‍ നേരിട്ടിരുന്നു. ദിവസ ചാര്‍ട്ടില്‍ ആര്‍എസ്‌ഐ സൂചകം പോസിറ്റീവ് സൂചന നല്‍കുന്നു. താമസിയാതെ ഓഹരിയില്‍ പുള്‍ബാക്ക് റാലി കാണാനാവുമെന്നാണ് അനുമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X