പ്രധാനപ്പെട്ട സൂചികകള്‍ 2 ശതമാനം നഷ്ടത്തോടെയാണ് ഏപ്രില്‍ മാസ കാലയളവില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന നിലവാരമായ 18,115-ല്‍ നിന്നും 1,000 പോയിന്റോളം നിഫ്റ്റി നഷ്ടമാക്കി എന്നതും ശ്രദ്ധേയം. ഇത് ബെയറുകളുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നതാണ്. നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 50-ഡിഎംഎ നിലവാരം 200-ഡിഎംഎ നിലവാരത്തിനും താഴേക്ക് പതിച്ചുവെന്ന് കാണാനാവും. 'ഡെത്ത് ക്രോസ്ഓവര്‍' എന്നറിയപ്പെടുന്ന ഈ സാഹചര്യവും ശുഭകരമല്ല. അതിനാല്‍ വരുന്ന ആഴ്ചയിലും നിഫ്റ്റിയില്‍ 17,400 നിലവാരം ശക്തമായ പ്രതിരോധം തീര്‍ക്കും. എന്നാല്‍ 17,400-ന് മുകളില്‍ നിഫ്റ്റിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ ബുള്ളുകള്‍ കളം തിരിച്ചു പിടിക്കും.
അതേസമയം 16,800 നിലവാരമാണ് തൊട്ടടുത്ത ശക്തമായ സപ്പോര്‍ട്ട് മേഖല. ഈ നിലവാരം തകര്‍ന്നാല്‍ നിഫ്റ്റി 16,600- 16,500 നിലവാരത്തിലേക്ക് വീഴാം. ഇത് 15,700 മുതല്‍ 18,100 വരെ നടന്ന റാലിയുടെ 61.8 ശതമാനം ഫിബോനാസി റീട്രേസ്മെന്റ് നിലവാരമാണ് എന്നതും പിന്തുണയുടെ ശക്തി വര്‍ധിപ്പിക്കാം.
എങ്കിലും നിലവില്‍ അനുഭവപ്പെടുന്ന വില്‍പ്പന സമ്മര്‍ദം യുഎസ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ആഗോള ഘടകങ്ങളായതിനാല്‍ താഴ്ന്ന നിലവാരം മികച്ച നിക്ഷേപ അവസരമാണെന്നും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി ഷെയേര്‍സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മേയ് മാസത്തിലേക്ക് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
ഹിന്‍ഡാല്‍കോ
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ അലുമിനീയം, കോപ്പര്‍ നിര്‍മാണ കമ്പനിയാണ് ഹിന്‍ഡാല്‍കോ. വെള്ളിയാഴ്ച ഓഹരികള്‍ 483 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ വില 490 രൂപ മറികടക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. അടുത്ത 3- 5 ആഴ്ചയ്ക്കുള്ളില്‍ 530 രൂപയിലേക്ക് എത്തുമെന്നാണ് നിഗമനം. ഇതിലൂടെ 10 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 470 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഓഹരിയുടെ 200-ദിവസ ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ദിവസ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായ ഹാര്‍മോണിക് ആള്‍ട്ട് ഷാര്‍ക് പാറ്റേണ്‍ ദൃശ്യമായി.
ടാറ്റ പവര്‍
സ്വകാര്യ മേഖലയിലെ വമ്പന്‍ ഊര്‍ജോത്പാദന, വിതരണ കമ്പനിയാണ് ടാറ്റ പവര്‍. വെള്ളിയാഴ്ച 242 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നോ അല്ലെങ്കില്‍ താഴേക്കിറങ്ങുമ്പോഴോ ഓഹരി വാങ്ങാമെന്ന ആനന്ദ് രാത്തി നിര്‍ദേശിച്ചു. അടുത്ത 3-5 ആഴ്ചയ്ക്കുള്ളില്‍ ഓഹരി 280 നിലവാരത്തിലേക്ക് ഉയരാമെന്നാണ് നിഗമനം. ഇതിലൂടെ 16 ശതമാനം നേട്ടം ലക്ഷ്യമിടുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 220 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
എന്‍ഡൂറന്‍സ് ടെക്നോളജീസ്
അലുമിനീയം ഡൈ കാസ്റ്റിങ്, സസ്പെന്ഷന്, ട്രാന്സ്മിഷന്, ബ്രേക്കിങ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് എന്‍ഡൂറന്‍സ് ടെക്നോളജീസ്. കഴിഞ്ഞ ദിവസം 1,213 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും അല്ലെങ്കില്‍ താഴേക്ക്് ഇറങ്ങുമ്പോഴും ഈ ഓഹരി വാങ്ങിക്കാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. അടുത്ത 3- 5 ആഴ്ചയ്ക്കുള്ളില്‍ 1,370-ലേക്ക് ഓഹരിയെത്താം എന്നാണ് നിഗമനം. ഇതിലൂടെ 12 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,100 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ദിവസ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് പ്രകടമാണ്. വോളിയം കൂടിയതും ആര്‍എസ്ഐ സൂചകവും അനുകൂലമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി ഷെയേര്‍സ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications