ബിസിനഡ് മോഡലിന്റെ വ്യത്യസ്തയും വിപണിയിലെ കിടമത്സരവും എതിരാളിക്ക് എത്ര വേഗത്തല്‍ മേഖലയിലേക്ക് കടന്നു വരാമെന്നതുമൊക്കെ ഒരു കമ്പനിയുടെ ഓഹരിയില്‍ ദീര്‍ഘകാല നിക്ഷേപത്തിന് മാനദണ്ഡമാക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തില്‍ നിരവധി ഘടകങ്ങള്‍ കൊണ്ട് എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം ലഭിച്ചിട്ടുള്ളതായ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയുടെ ഓഹരിയില്‍ നിക്ഷപത്തിന് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
ശാരദ ക്രോപ്കെം
രാജ്യത്തെ പ്രമുഖ അഗ്രോ കെമിക്കല്‍ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാരദ ക്രോപ്കെം ലിമിറ്റഡ്. കേന്ദ്ര സര്‍ക്കാര്‍ സുവര്‍ണ്ണ പദവി നല്‍കിയിട്ടുള്ള കയറ്റുമതി സ്ഥാപനം കൂടിയാണിത്. എണ്‍പതോളം രാജ്യങ്ങളിലാണ് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ കമ്പനി കയറ്റുമതി ചെയ്യുന്നത്. രാസവള ഉത്പാദനത്തിനുള്ള ജനറിക് വിഭാഗത്തിലെ ഘടകങ്ങളുടെ വില്‍പ്പനയും വിതരണത്തിലുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2004-ല്‍ ശാരദ വേള്‍ഡ് വൈഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ആരംഭം. തുടര്‍ന്ന് മൂലധന വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 2013-ലാണ് പുനര്‍നാമകരണം ചെയ്തത്. കമ്പനിക്ക് കാര്‍ഷികേതര ബിസിനസ് സംരംഭങ്ങളും ഉണ്ട്.
അനുകൂല ഘടകം
ആഗോള തലത്തില്‍ത്തന്നെ കാര്‍ഷിക വിപണിയില്‍ ഏറിയ പങ്കും സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ പരിധിയിലാണ്. ഉയര്‍ന്ന പ്രവൃത്തി പരിചയവും രജിസ്ട്രേഷന് ഫീസുകളും സുദീര്‍ഘമായ രജിസ്ട്രേഷന് നടപടി ക്രമങ്ങളും ഈ രംഗത്തേക്ക് മറ്റു കമ്പനികളെ എളുപ്പം പ്രവേശിക്കുന്നതില്‍ നിന്നും തടയിടുന്നു. അതുകൊണ്ടു തന്നെ ഈ മേഖലയിലെ പ്രമുഖ കമ്പനിയെന്ന നിലയിലും നേരത്തെ രംഗപ്രവേശം ചെയ്തതിനാലും ശാരദ ക്രോപ്കെമ്മിന് എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നല്കുന്നു. ഇതൊക്കെ കമ്പനിയുടെ വളര്‍ച്ച സാധ്യത നിലനിര്‍ത്തുന്ന ഘടകങ്ങളാണ്.
മുന്‍തൂക്കം
വളരെയധികം നിയന്ത്രണങ്ങളുള്ള വികസിത വിപണിയിലെ കാര്‍ഷിക മേഖലയിലേക്ക് വളരെ നേരത്തെ കടന്നുകയറാന്‍ കഴിഞ്ഞതാണ് എതിരാളികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മൂലധന ചെലവുകള്‍ക്ക് വേണ്ട പണം വരുമാനത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കുന്നത് പോസിറ്റീവ് ഘടകമാണ്. നിലവിലെ ശക്തമായ വിതരണ ശൃംഖലയോടൊപ്പം കൂടുതല്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതും കമ്പിനയുടെ വളര്ച്ച് ഗുണകരമാണ്. അടുത്തിടെയുള്ള കണക്കുകള്‍ അനുസരിച്ച് കമ്പനിയുടെ വരുമാനത്തിന് 80 ശതമാനവും വികസിത വിപണികളായ യൂറോപ്പില്‍ നിന്നും സ്വതന്ത്ര വ്യാപാരക്കരാര്‍ ഉള്ള വിപണികളില്‍ നിന്നുമാണ്.
ശ്രദ്ധേയ ഘടകങ്ങള്‍
കഴിഞ്ഞ അഞ്ചു വര്‍ഷമായി ശാരദ ക്രോപ്കെമ്മിന്റെ (BSE: 538666, NSE : SHARDACROP) പ്രവര്‍ത്തന ഫലത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കാണിക്കുന്നു. കമ്പനിയുടെ 74.8 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണെന്നതും ഇവ വായ്പകള്‍ക്കായി ഈട് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.5 ശതമാനത്തോളം ഓഹരികള്‍ കൈവശമുണ്ട്. ശാരദ് ക്രോപ്കെമ്മിന്റെ വിപണി മൂലധനം 3,192 കോടി രൂപയാണ്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 655.63 കോടി രൂപയാണ്. ഇത് ആദ്യത്തെ പാദത്തേക്കാള്‍ 4.21 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 51 ശതമാനവും വില്‍പ്പനയില്‍ വളര്‍ച്ച കാണിക്കുന്നുണ്ട്. അതേസമയം, കമ്പനിയുടെ രണ്ടാം പാദത്തിലെ അറ്റാദായം 32 കോടി രൂപയാണ്. അടുത്തിടെയുള്ള കണക്കുകള്‍ അനുസരിച്ച് കമ്പനിയുടെ വരുമാനത്തിന് 80 ശതമാനവും വികസിത വിപണികളായ യൂറോപ്പില്‍ നിന്നും സ്വതന്ത്ര വ്യാപാരക്കരാര്‍ ഉള്ള വിപണികളില്‍ നിന്നുമാണ്.
ലക്ഷ്യ വില 480
വെള്ളിയാഴ്ച 352 രൂപയിലാണ് ശാരദ ക്രോപ്കെമ്മിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത് ഇവിടെനിന്നും 480 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത് ഇതിലൂടെ അടുത്ത 12 മാസത്തിനകം 37 ശതമാനത്തോളം നേട്ടം ലഭിക്കുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 32 ശതമാനത്തോളം നേട്ടം കമ്പനിയുടെ ഓഹരികളില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 13 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില നിലവാരം 387 രൂപയും കുറഞ്ഞ വില 230 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications