കടന്നു പോകുന്ന വ്യാപാര ആഴ്ചയിലെ ഏറ്റവും വലിയ ശ്രദ്ധയാകര്‍ഷിച്ചത്, സ്വകാര്യ മേഖലയിലെ വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളായ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും തമ്മില്‍ ലയിക്കുമെന്ന വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിപണിയെ ഇളക്കി മറിച്ച ലയന പ്രഖ്യാപനവുമായി എച്ച്ഡിഎഫ്സി ഗ്രൂപ്പ് കമ്പനികള്‍ രംഗത്തെത്തിയത്. പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ സെന്‍സെക്സ് 1,000 പോയിന്റിലേറെ കുതിക്കുന്നതിനും ഏവരും സാക്ഷ്യം വഹിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയാകട്ടെ 14 ശതമാനം നേട്ടമാണ് തിങ്കളാഴ്ച്ച കരസ്ഥമാക്കിയത്.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി താഴേക്കിറങ്ങുന്നതാണ് കാണാന്‍ സാധിച്ചത്. വെള്ളിയാഴ്ച വിപണി നേട്ടത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ഈ ഓഹരി ചുവപ്പണിഞ്ഞു. ഒടുവില്‍ ആഴ്ച കാലയളവിലെ നേട്ടം വിലയിരുത്തുമ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുടെ നേട്ടം 0.58 ശതമാനത്തിലേക്ക് ചുരുങ്ങി. സ്വാഭാവികമായും ഈ ചാഞ്ചാട്ടം കാണുമ്പോള്‍ ഓഹരിയില്‍ പുതിയ പൊസിഷന്‍ എടുക്കണമോയെന്നും ചിന്തിക്കാം. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിൽ മുന്നേറ്റത്തിനുള്ള സാധ്യതകള്‍ ഇനിയും അവശേഷിക്കുന്നുണ്ട് എന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
''അടുത്തിടെയുള്ള തിരുത്തലിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ നിലയുറപ്പിച്ചിരിക്കുന്നത്, 1,400 മുതല്‍ 1,700- ലേക്ക് നടന്ന മുഴുവന്‍ റാലിയുടെയും 61.8% ഫിബോനാച്ചി റീട്രേസ്മെന്റ് നിലവാരത്തിലാണ്. ഈ സപ്പോര്‍ട്ടിനൊപ്പം ലയന വാര്‍ത്ത വന്നതിനു ശേഷമുള്ള ഓഹരി വിലയിലെ കുതിച്ചുച്ചാട്ടത്തിലുണ്ടായ ഗ്യാപ് മേഖലയും ഒത്തുചേരുന്നുണ്ട്. കൂടാതെ ടെക്നിക്കല്‍ സൂചകങ്ങളിലൊന്നായ ഇച്ചിമോക്കു ഇന്‍ഡിക്കേറ്റര്‍ പ്രകാരമുള്ള സപ്പോര്‍ട്ട് മേഖലയിലുമാണ് ഓഹരി നില്‍ക്കുന്നത്. അതിനാല്‍ ഓഹരിയില്‍ വീണ്ടും കുതിപ്പ് തുടരാനുള്ള സാധ്യത ഏറെയാണ്'' എന്നും ആനന്ദ് രാത്തി സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ ടെക്നിക്കല്‍ വിഭാഗം ഉപമേധാവി മെഹുല്‍ കോത്താരി ചൂണ്ടിക്കാട്ടി.
ലക്ഷ്യവില 1,615
വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് (BSE: 500180, NSE: HDFCBANK) ഓഹരി 1,515 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 1,625 രൂപ വരെ ഓഹരി മുന്നേറിയേക്കാം. ഇത് നിലവിലെ ക്ലോസിങ് വിലയേക്കാള്‍ 7 ശതമാനം മുകളിലാണ്. ഓഹരി വില 1,515-നും 1,505 രൂപയ്ക്കും ഇടയില്‍ നില്ക്കുമ്പോള് വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,450 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും മെഹുല്‍ കോത്താരി സൂചിപ്പിച്ചു. അതേസമയം, എച്ച്ഡിഎഫ്സി ബാങ്കിന്റെ നാലാം പാദ പ്രവര്‍ത്തന ഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും.
സണ്‍ടെക് റിയാല്‍റ്റി
സമീപ കാലയളവില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധ്യതയുള്ള മറ്റൊരു ഓഹരിയായ സണ്‍ടെക് റിയാല്റ്റിയിലും (BSE: 512179, NSE: SUNTECK) മെഹുല്‍ കോത്താരി ഹ്രസ്വകാല നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തു. ഓഹരി ഒരു ബ്രേക്കൗട്ടിന്റെ വക്കിലാണ്. 500 നിലവാരം മറികടന്നാല്‍ ഇക്കാര്യം വ്യക്തമാകും. വെള്ളിയാഴ്ച 489.25 രൂപയിലാണ് സണ്‍ടെക് റിയാല്‍റ്റി ഓഹരി ക്ലോസ് ചെയ്തത്. 485 രൂപ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങിക്കാം. അടുത്ത 2- 3 ആഴ്ചയ്ക്കുള്ളില്‍ ഓഹരി 550 രൂപ നിലവാരത്തിലേക്ക് കുതിക്കുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 450 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കോത്താരി വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി സ്റ്റോക്ക് ബ്രോക്കേര്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
