കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആശങ്കയാണ് ആഗോള വിപണികളെ സമ്മര്‍ദത്തിലാഴ്ത്തുന്നത്. ഇതിന്റെ പ്രതിധ്വനിയാണ് ആഭ്യന്തര വിപണികളേയും പ്രതികൂലമായി പിടികൂടിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയം താത്കാലികം മാത്രമാണെന്നും ദീര്‍ഘകാലയളവില്‍ മികച്ച ഓഹരികളില്‍ നിക്ഷേപത്തിനുള്ള അവസരമായി സമീപകാല ഇടിവിനെ കണക്കാക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഇതിനിടെ, ഹ്രസ്വകാലയളവില്‍ 70 ശതമാനത്തോളം നേട്ടം നല്‍കിയേക്കാവുന്ന, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ആനനന്ദ് രാത്തി രംഗത്തെത്തി.
അശോക ബില്‍ഡ്കോണ്‍
രാജ്യത്തെ മുന്‍നിര ഹൈവേ നിര്‍മാണ കമ്പനിയാണ് അശോക ബില്‍ഡ്കോണ്‍. 1993-ലാണ് തുടക്കം. നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക (BOT) എന്ന മാതൃകയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദേശീയപാതയ്ക്കു പുറമേ വലിയ പാലങ്ങള്‍, വന്‍കിട നിര്‍മാണം, സിറ്റി ഗ്യാസ്, റെയില്‍വേ നിര്‍മാണവുമായി ബന്ധപ്പെട്ട വലിയ പദ്ധതികളുടെ നിര്‍മാണവും ഏറ്റെടുക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളിലെ ഗുണമേന്മയിലും ജോലിസ്ഥലത്ത് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കിയും ഐഎസ്ഒ അംഗീകാരം നേടിയിട്ടുളള കമ്പനിയാണിത്. 22 സംസ്ഥാനങ്ങളിലായി വിവിധ പദ്ധതികളിലൂടെ സാന്നിധ്യമുണ്ട്.
ശ്രദ്ധേയ ഘടകം
നിലവില്‍ അശോക ബില്‍ഡ്കോണിന്റെ ഓര്‍ഡര്‍ ബുക്ക് ഏകദേശം 12,000 കോടി രൂപയുടേതാണ്. കേന്ദ്ര ബജറ്റില്‍ അടിസ്ഥാന സൗക്യ വികസന മേഖലയ്ക്ക് ഊന്നല്‍ ലഭിച്ചിരിക്കുന്നതും കോവിഡിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഴയപടിയായതും സമ്പദ്ഘടനയിലെ ഉണര്‍വും മികച്ച ഓര്‍ഡര്‍ ബുക്കുള്ളതും അശോക ബില്കോഡിണിന് അനുകൂല ഘടകങ്ങളാണ്. ഇതിനോടകം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) 41 പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇത് സ്വകാര്യ മേഖലയിലെ നിര്‍മാതാക്കളില്‍ ഏറ്റവും വലിയ പങ്കാളിത്തമാണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി അശോക ബില്‍ഡ്കോണിന്റെ വരുമാനത്തില്‍ 11.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 10.5 ശതമാനവും വീതം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 1,475 കോടി രൂപയാണ് കമ്പനിയുടെ സംയോജിത വരുമാനം. ഇത് രണ്ടാം പാദത്തേക്കാള്‍ 13 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 11 ശതമാനത്തോളവും വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നു. അതേസമയം, മൂന്നാം പാദത്തിലെ അറ്റാദായം 385 കോടി രൂപയാണ്. ഡിസംബര്‍ പാദത്തിലെ പ്രതിയോഹരി വരുമാനം 13.98 രൂപയാണ്.
ഓഹരി വിശദാംശം
അശോക ബില്‍ഡ്കോണിന്റെ (BSE : 533271, NSE: ASHOKA) 54.48 ശതമാനം ഓഹരികളും മുഖ്യ പ്രമോട്ടര്‍മാരുടെ കൈവശമുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.4 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 22 ശതമാനത്തോളവും ഓഹരി പങ്കാളിത്തമാണുള്ളത്. 2018 മാര്‍ച്ചിനു ശേഷം കമ്പനി ഡിവിഡന്റ് നല്‍കിയിട്ടില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 29.58 രൂപയാണ്. നിലവില്‍ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 2,617 കോടി രൂപയാണ്.
ലക്ഷ്യ വില 159
ചൊവ്വാഴ്ച രാവിലെ അശോക ബില്‍ഡ്കോണിന്റെ ഓഹരികള്‍ 92.40 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 159 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 70 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 125 രൂപയും കുറഞ്ഞ വില 78.40 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 10 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications