കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകളും പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ നല്കിയതും കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബുള്‍ തരംഗത്തിന് താത്കാലിക വിരാമമിട്ടിരിക്കുകയാണ്. എങ്കിലും അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ ഇനിയും നേട്ടം ലഭിക്കുമെന്ന സൂചനയോടെ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ആനന്ദ് രതി ഷെയര്‍ & സ്റ്റോക്ക് ബ്രോക്കേര്സ് ലിമിറ്റഡ് ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കുന്നതിനായി ഒരു മുന്‍നിര ഫാര്‍മ കമ്പനിയെ നിര്‍ദേശിച്ചു.
ലോറസ് ലാബ്സ്
2005 മുതല്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ലോറസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്. ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ്-സി, വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കമ്പനി നിര്‍മിക്കുന്നു. പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണ മേഖലയിലും കമ്പനി ശ്രദ്ധ നല്‍കുന്നുണ്ട്. ഇതിനു പുറമെ മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ രാസസംയുക്തങ്ങളും (APl) കമ്പനി നിര്‍മിക്കുന്നു. വിവിധ ഉത്പന്നങ്ങള്‍ 60-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ 1,206.31 കോടി രൂപയാണ് ലോറസ് ലാബ്സിന്റെ (BSE:540222, NSE: LAURUSLABS) വരുമാനം. ഇത് ആദ്യ പാദത്തെ അപേക്ഷിച്ച് 6.08 ശതമാനം കുറവാണ് കാണിക്കുന്നത്. ഇതേകലായളവിലെ പ്രവര്‍ത്തന ലാഭം 284 കോടി രൂപയും അറ്റാദായം 203.95 കോടി രൂപയുമാണ്. ചൈനയില്‍ നിന്നും അസംസ്കൃത വസ്തുക്കള്‍ ലഭിക്കാനുള്ള കാലതാമസവും അതിന്റെ വിലക്കയറ്റവുമാണ് പ്രവര്‍ത്തനഫലം ഇടിയാന്‍ കാരണം. നിലവില്‍ 27,018 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
ശ്രദ്ധേയ ഘടകങ്ങള്‍
രണ്ടാം പാദത്തിലെ പ്രവര്‍ത്തന ഫലം നിരാശപ്പെടുത്തിയെങ്കിലും ലോറസ് ലാബ്സിന്റെ വളര്‍ച്ചാ സാധ്യതകള്‍ ശോഭനമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ചെലവു കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചു വരുന്നുണ്ട്. ഇത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, വന്‍ തോതില്‍ ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ വലിയ 10 കമ്പനികളിലെ ഒന്‍പതിനും മരുന്ന് നിര്‍മാണത്തിനുള്ള രാസസംയുക്തങ്ങള്‍ ലോറസ് ലാബ്സ് നല്‍കുന്നുണ്ട്. ഇതും വരുമാന ലഭ്യത ഉറപ്പു വരുത്തുന്നു.
ലക്ഷ്യവില 580
വെള്ളിയാഴ്ച 502.90 രൂപ നിലവാരത്തിലാണ് ലോറസ് ലാബ്സിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 580 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രതി ഷെയര്‍ & സ്റ്റോക്ക് ബ്രോക്കേര്‍സിന്റെ നിര്‍ദേശം. ഇതിലൂടെ ഒരു മാസത്തിനുള്ളില്‍ 16 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 703.75 രൂപയും കുറഞ്ഞ വില 333.05 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രതി ഷെയര്‍ & സ്റ്റോക്ക് ബ്രോക്കേര്സ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications