സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസം കൊണ്ട് കൂടുതൽ പണം കണ്ടെത്തുക എന്നത് സാധ്യമായ കാര്യമല്ല. എന്നാൽ ചെറിയ തുകകൾ ദീർഘകാലം നിക്ഷേപിച്ച് ഉയർന്ന തുക കണ്ടെത്താൻ എല്ലാവർക്കും കഴിയും. നിരവധി ദീർഘകാല നിക്ഷേപ പദ്ധതികൾ ഇന്ന് നിലവിലുണ്ട്. അതിൽ ഏറ്റവും അനുയോജ്യമായത് കണ്ടെത്തി ഇപ്പോൾ തന്നെ നിക്ഷേപം തുടങ്ങാം. കൃത്യമായി നിക്ഷേപം നടത്തിയാൽ 1 കോടി രൂപവരെ കണ്ടെത്താൻ സാധിക്കും.
എന്തായാലും ദീർഘകാലത്തേക്ക് നിക്ഷേപിച്ച് സുരക്ഷിതമായി സമ്പത്ത് കണ്ടെത്താൻ സഹായിക്കുന്ന ചില ദീർഘകാല നിക്ഷേപ പദ്ധതികളെ പരിചയപ്പെടാം.
1. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
കേന്ദ്ര സർക്കാർ പിന്തുണയുള്ള ഏറ്റവും ജനപ്രിയ നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പിപിഎഫ്. 15 വർഷമാണ് നിക്ഷേപ കാലാവധി. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്.

നിലവിൽ 7.10 ശതമാനമാണ് പലിശ നിരക്ക്. പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിയും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അതോടൊപ്പം നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ പൂർണമായും നികുതി രഹിതമാണ്.
കോടീശ്വരനാകാൻ എത്ര രൂപ നിക്ഷേപിക്കണം..?
എല്ലാ മാസവും 12,500 രൂപ പിപിഎഫിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് പ്രതിവർഷം 1.5 ലക്ഷം രൂപ. 25 വർഷം പൂർത്തിയാകുമ്പോൾ 7.10 ശതമാനം പലിശ നേട്ടത്തിൽ നിങ്ങൾക്ക് 1,03,08,015 രൂപ കണ്ടെത്താൻ സാധിക്കും.
കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക പൂർണമായും നികുതി രഹിതമാണ്.ഉയർന്ന നികുതി അടയ്ക്കേണ്ടവർക്ക് പിപിഎഫ് വളരെ ആകർഷകമായ നിക്ഷേപ മാർഗമാണ്.അക്കൗണ്ടിന്‍റെ കാലാവധിയും നിക്ഷേപിച്ച തുകയും അനുസരിച്ച് വായ്പകളും പിൻവലിക്കലുകളും അനുവദനീയമാണ്.
2. മ്യൂച്വൽ ഫണ്ട് നിക്ഷേപം
സമ്പത്ത് സൃഷ്ടിക്കുന്നതിനായി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്ന ആളുകളുടെ എണ്ണവും ഇപ്പോൾ ഉയർന്ന് വരികയാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ (എസ്ഐപി) വഴി നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.

ഓഹരി വിപണിയിലെ അപകട സാധ്യതകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളുകൾക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്. ശരാശരി 12 ശതമാനം വാർഷിക വരുമാനമാണ് എസ്ഐപി നൽകുന്നത്. അത് ചിലപ്പോൾ 14-15 ശതമാനം വരെ ഉയരാം.
കോടീശ്വരനാകാൻ എത്ര രൂപ നിക്ഷേപിക്കണം..?
പ്രതിമാസം 10,000 രൂപ എസ്.ഐ.പി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാമെങ്കിൽ 21 വർഷം കൊണ്ട് കോടീശ്വരനാകാൻ കഴിയും. 21 വർഷത്തെ നിക്ഷേപത്തിന് 12 ശതമാനം റിട്ടേൺ ലഭിച്ചാൽ ആകെ 1,13,86,742 രൂപ വരെ ലഭിക്കും.
3. ഓഹരി നിക്ഷേപം
ഓഹരി വിപണിയിലൂടെയുള്ള നിക്ഷേപവും മികച്ച സമ്പത്ത് സൃഷ്ടിക്കാനുള്ള മാർഗ്ഗമാണ് . പക്ഷെ വിപണി ചാഞ്ചാട്ടങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ മാത്രമേ വരുമാനം കണ്ടെത്താൻ സാധിക്കുകയുള്ളു. നിങ്ങൾക്ക് എത്രമാത്രം മാർക്കറ്റ് റിസ്ക് എടുക്കാൻ കഴിയുമെന്ന് സ്വയം വിലയിരുത്തുക. അതിനുശേഷം മാത്രമേ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പാടുള്ളു.
നിക്ഷേപിക്കാവുന്ന പണം എന്തുതന്നെയായാലും, നിങ്ങൾ അത് കടം, ഇക്വിറ്റി, സ്വർണ്ണം എന്നിങ്ങനെ വിഭജിക്കണം. ഓഹരികൾ വാങ്ങിയ ശേഷം, ഒരു ദിവസത്തിനകം അല്ലെങ്കിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിൽക്കുന്നതിനുപകരം, നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങി നിങ്ങളുടെ നിക്ഷേപം ദീർഘകാലത്തേക്ക് സൂക്ഷിക്കാവുന്നതാണ്. ഒരു നല്ല കമ്പനിയുടെ ഓഹരികൾ അതിശയകരമായ വിലയ്ക്ക് വാങ്ങുന്നതിനേക്കാൾ ന്യായമായ വിലയ്ക്ക് ഒരു നല്ല കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതാണ് നല്ലത്.
ദീർഘകാല നിക്ഷേപത്തിലൂടെ സാമ്പത്തിക സുരക്ഷിതത്വം നേടാൻ കഴിയുന്ന മറ്റ് നിരവധി നിക്ഷേപ പദ്ധതികളും ഇന്ന് നിലവിലുണ്ട്. തുടക്കത്തിൽ പറഞ്ഞത് പോലെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യമെന്താണോ അതിന് ഏറ്റവും അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications