മികച്ച വരുമാനം, റിട്ടേൺ, എസ്.ഐ.പി പദ്ധതികളിലൂടെ നിക്ഷേപിക്കാനുള്ള അവസരം തുടങ്ങിയ നിരവധി നേട്ടങ്ങൾ കാരണം, ഏറ്റവും കൂടുതൽ നിക്ഷേപകർ തിരഞ്ഞെടുക്കപ്പെടുന്ന ഒരു നിക്ഷേപ മാർഗമാണ് മൂച്വൽ ഫണ്ടുകൾ. എസ്.ഐ.പി പദ്ധതികളിൽ നിന്ന് ചെറിയ വരുമാനം നൽകുന്ന വ്യക്തികൾക്ക്പോലും മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ രീതിയിലുള്ള നിക്ഷേപകർ ഈ നിക്ഷേപരീതിയെ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്ന്, പ്രതിമാസ എസ്.ഐ.പി ഇൻഫ്ലോയെക്കുറിച്ചുള്ള എ.എം.എഫ്.ഐ (അസോസിയേഷൻ ഓഫ് മൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ) വിവരങ്ങൾ വ്യക്തമാക്കുന്നു.
ഒരു കോടി രൂപയുടെ 20 വർഷത്തേക്കുള്ള ഭവനവായ്പ 11.6 വർഷം കൊണ്ട് തിരിച്ചടക്കാം,59 ലക്ഷം രൂപ വരെ ലാഭിക്കാനും പറ്റും
എങ്കിലും, ഒരു എസ്.ഐ.പി നിക്ഷേപകൻ എന്ന നിലയിൽ, നേട്ടങ്ങൾ പൂർണമായി ലഭിക്കാൻ നിങ്ങൾ ചില തെറ്റുകൾ ഒഴിവാക്കേണ്ടതുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ അഞ്ച് തെറ്റുകളെ നിങ്ങൾ തീർച്ചയായും ഒഴിവാക്കണം. അവ ഏതെല്ലാമാണെന്ന് നോക്കാം.
1) നിങ്ങൾ എസ്.ഐ.പി ആരംഭിക്കാൻ കാത്തിരിക്കുന്നത്
ഒരു എസ്.ഐ.പി ആരംഭിക്കുന്നതിനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുക എന്നതാണ് പലരും ചെയ്യുന്ന ഏറ്റവും നിർണായക നിക്ഷേപ പിഴവുകളിൽ ഒന്ന്. പലപ്പോഴും ഒരു നല്ല നിക്ഷേപത്തിനുള്ള അവസരത്തിനായി കാത്തിരിക്കരുത്. നിങ്ങൾ ഒരു എസ്.ഐ.പി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഒരു നിശ്ചിത സമയത്തെ കാത്തിരിക്കാതെ ഉടനെ ആരംഭിക്കുക.

2) നിങ്ങൾക്ക് വലിയൊരു തുക ലഭിക്കുന്നതുവരെ നിക്ഷേപം ആരംഭിക്കാൻ കാത്തിരിക്കുന്നത്
ചെറിയ തുകയിൽ പോലും നിങ്ങൾക്ക് എസ്.ഐ.പി വഴി നിക്ഷേപം ആരംഭിക്കാം. നിങ്ങളെ കൊണ്ടാകുന്ന പരമാവധി തുകയിൽ, അത് എത്ര തന്നെ ചെറുതാണെങ്കിൽ പോലും, കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കാനും ഒരു മികച്ച റിട്ടേൺ ലഭിക്കാനും നിങ്ങൾക്ക് സാധ്യമാകും.
3) എസ്.ഐ.പിക്കായുള്ള സമയത്തിനായി ശ്രമിക്കുന്നത്
മൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്നാണ്, സ്ഥിരമായി നിക്ഷേപം നടത്താതെ വിപണിയിലെ മാറ്റത്തിനനുസരിച്ച് നിക്ഷേപസമയം നിയന്ത്രിക്കുന്നത്.
4) വിപണി തകർച്ചയുടെ സമയത്ത് നിങ്ങൾ എസ്.ഐ.പികൾ നിർത്തുന്നത്
മാർക്കറ്റ് ഉയർന്ന വരുമ്പോൾ നിങ്ങളുടെ എസ്.ഐ.പി താൽക്കാലികമായി നിർത്തുന്നത് നല്ലൊരു ആശയമല്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള എസ്.ഐ.പികൾ, വിപണി തകർച്ചയുടെ സമയത്ത് കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നതിലൂടെ നിക്ഷേപങ്ങൾ ശരാശരിയിലേക്കെത്തുന്നു. താൽക്കാലികമായി നിർത്തുമ്പോൾ, കുറഞ്ഞ വിലയ്ക്ക് യൂണിറ്റുകൾ ശേഖരിക്കാനുള്ള അവസരം നിങ്ങൾക്ക് നഷ്ടമാകും.
5) മാർക്കറ്റ് കുറയുന്നതുവരെ എസ്.ഐ.പി പുനരാരംഭിക്കാൻ നിങ്ങൾ കാത്തിരിക്കുന്നത്
മാർക്കറ്റ് വളരെ കുറയുന്നതുവരെ നിങ്ങളുടെ എസ്.ഐ.പി പുനരാരംഭിക്കാൻ കാത്തിരിക്കുന്നത് നല്ലതല്ല. കാരണം മാർക്കറ്റ് കുറയുന്നതിനെ പ്രതീക്ഷിക്കുന്നത് വളരെ സങ്കീർണമായതാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കാതെ സ്ഥിരമായി നിക്ഷേപം തുടരുന്നത് കാലക്രമേണ ലാഭം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
