ഒരു വീട് സ്വന്തമാക്കുക എന്നത് പലർക്കും ഒരു സ്വപ്നമാണ്. പക്ഷെ അത് ചെലവേറിയ ഒരു കായമായത് കൊണ്ടുതന്നെ, പലരും ബാങ്കുകളിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കുന്നു. ഭവനവായ്പകൾ മിക്കവാറും വലിയ തുകയാണ്. പ്രത്യേകിച്ചും നഗരങ്ങളിൽ, അത് ഒരു കോടി രൂപയിലധികമാവുന്നു. നിങ്ങൾ ദീർഘകാലത്തേക്ക് ഒരു വലിയ ഭവനവായ്പ എടുക്കുമ്പോൾ, നിങ്ങൾ യഥാർത്ഥ തുകയേക്കാൾ കൂടുതൽ പലിശ നൽകേണ്ടി വരും. ഉദാഹരണമായി, നിങ്ങൾ 20 വർഷത്തേക്ക് 8.50 ശതമാനം വാർഷിക പലിശ നിരക്കിൽ ഒരു കോടി രൂപ വായ്‌പയെടുക്കുകയാണെങ്കിൽ, ആ വർഷങ്ങളിലെ നിങ്ങളുടെ പലിശ 1.083 കോടി രൂപയിലധികമോ അല്ലെങ്കിൽ നിങ്ങളുടെ യഥാർത്ഥ തുകയേക്കാൾ 8.23 ലക്ഷം രൂപയോ കൂടുതലായിരിക്കും.
യാത്ര പുതിയ കാറിലാക്കാം, വാഹനം വാങ്ങാൻ കുറഞ്ഞ പലിശയിൽ വായ്പ ഈ ബാങ്ക് നൽകും, നോക്കുന്നോ..?
എന്നാൽ നിങ്ങളുടെ ഭവനവായ്പ തിരിച്ചടവിനൊപ്പം ഒരേസമയം നിക്ഷേപം നടത്തുകയും ആ നിക്ഷേപം യഥാർത്ഥ ലോൺ കാലാവധിയേക്കാൾ വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ ഭവനവായപ തിരിച്ചടക്കാൻ സഹായിക്കുകയും വലിയ തുക ലാഭിക്കുകയും ചെയ്‌താലോ? അത്തരമൊരു കാര്യം നിങ്ങളുടെ വായ്പയുടെ ഭാരം ലഘുകരിക്കുക മാത്രമല്ല, അതുവഴി നിങ്ങളുടെ മാനസിക സമർദ്ദത്തെ കുറയ്ക്കാനും സഹായിക്കും. അതെങ്ങനെ സാധ്യമാകുന്നുവെന്ന് നോക്കാം.

നിങ്ങളുടെ പ്രതിമാസ എസ്.ഐ.പി നിങ്ങളുടെ ഭവനവായ്പയിലെ പ്രതിമാസ ഇ.എം.ഐയുടെ നാലിലൊന്ന് ആക്കികൊണ്ട് ഇത് ചെയ്യാൻ സാധിക്കും. നിങ്ങളുടെ എസ്.ഐ.പി നിക്ഷേപത്തിന് 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാലും നിങ്ങളുടെ 20 വർഷത്തെ ലോൺ വെറും 11 വർഷവും ആറ് മാസവും കൊണ്ട് തിരിച്ചടക്കാൻ സഹായിക്കുന്ന ഒരു തുക നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയുന്നതാണ്. മാത്രമല്ല, ആ കാലയളവിൽ ഭവനവായ്പ തിരിച്ചടയ്ക്കുന്നതിലൂടെ, നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കാനും കഴിയും.
ഉദാഹരണമായി, നിങ്ങൾക്ക് 8.5 ശതമാനം പലിശ നിരക്കിൽ 20 വർഷത്തെ കാലാവധിയിൽ 1 കോടി രൂപയുടെ ഒരു ഭവനവായ്പ ഉണ്ടെന്ന് കരുതുക. അതിൽ പ്രതിമാസം 86,000 രൂപ ഇ.എം.ഐ ഉണ്ടാകും. ഇത് കൈകാര്യം ചെയ്യാൻ, നിങ്ങളുടെ ഇ.എം.ഐയുടെ 25 ശതമാനം, അതായത് പ്രതിമാസം 21,500 രൂപ, അതേ 20 വർഷ കാലയളവിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനിൽ (SIP) നിക്ഷേപിക്കാൻ നിങ്ങൾ പദ്ധതിയിടുന്നു, അതിൽ 12 ശതമാനം വാർഷിക വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
138 മാസം കൊണ്ട് നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കുകയും അതേ കാലയളവിലേക്ക് എസ്.ഐ.പികളിൽ നിക്ഷേപിക്കുകയും ചെയ്‌താൽ നിങ്ങൾക്ക് 49,823 രൂപ മിച്ചമുണ്ടാകുന്നതാണ്. അതായത് എസ്.ഐ.പി സമ്പാദ്യം (63,37,661) - ആകെ ബാലൻസ് തുക (62,87,838) = 49,823 രൂപ. 20 വർഷത്തെ വായ്പയിൽ പലിശയും മുതലും ഉൾപ്പെടെ നിങ്ങളുടെ തിരിച്ചടവ് തുക 2,08,27,758 രൂപയായിരിക്കും. എന്നാൽ, നിങ്ങൾ 11 വർഷവും ആറ് മാസവും (138 മാസം) കൊണ്ട് വായ്പ തിരിച്ചടക്കുമ്പോൾ നിങ്ങളുടെ മൊത്തം തിരിച്ചടവ് തുക 86,782×138 = 1,19,75,916 രൂപയായിരിക്കും.
എസ്.ഐ.പിയിലെ നിക്ഷേപം 29,67,000 രൂപയായിരിക്കും അതായത് 21,500×138 (എസ്.ഐ.പി തുക×138) = 29,67,000 രൂപ. തിരിച്ചടവിൽ നിങ്ങൾ അടച്ച ആകെ തുകയും എസ്.ഐ.പിയും കൂടി 1,49,42,916 (1,19,75,916+29,67,000) രൂപ വരും. അപ്പോൾ ഭവനവായ്പയിൽ നിങ്ങൾ ആകെ ലഭിക്കുന്ന തുക 2,08,27,758-1,49,42,916 = 58,84,842 രൂപയായിരിക്കും. അപ്പോൾ ഒരു കോടി രൂപയുടെ ഭവനവായ്പയിൽ, നിങ്ങൾ 138 മാസത്തേക്ക് 21,500 രൂപയുടെ എസ്.ഐ.പി ഉണ്ടാക്കിയാൽ ഏകദേശം 58.85 ലക്ഷം രൂപ നിങ്ങൾക്ക് ലാഭിക്കാൻ കഴിയും.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്‌താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications