സ്വന്തമായി ഒരു കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കുടുംബവുമായി യാത്ര പോകാനും ജോലിക്ക് പോകാനും എല്ലാം ഇന്ന് ഒരു വാഹനം അത്യാവശ്യമാണ്. എന്നാൽ കാർ വാങ്ങുന്നതിനായി പ്രത്യേക സാമ്പത്തിക നിക്ഷേപമില്ലാത്ത ആളുകൾ വായ്പ എടുക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ ബാങ്കുകളെല്ലാം തന്നെ കാർ ലോൺ നൽകുന്നുണ്ട്. എന്നാൽ പലിശ നിരക്കുകളിലും പ്രോസസ്സിംഗ് ഫീസിലും വ്യത്യാസമുണ്ടാകും. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ പലിശയിൽ ലോൺ വാഗ്ധാനം ചെയ്യുന്ന ബാങ്ക് വേണം തിരഞ്ഞെടുക്കാൻ.
കാർ വായ്പ യോഗ്യതകൾ
ശമ്പളം വാങ്ങുന്ന ഒരു പ്രൊഫഷണൽ, ഒരു സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ അല്ലെങ്കിൽ ഒരു ബിസിനസ്സ് ഉടമ തുടങ്ങി 18വയസിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും കാർ വായ്പ ലഭിക്കും. കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കാൻ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളത് നല്ലതാണ്.
ക്രെഡിറ്റ് സ്കോർ
യോഗ്യതയ്‌ക്കുള്ള ആവശ്യകതകൾ നിറവേറ്റുന്നതിനും ഒരു കാർ ലോണിന് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനും പുറമേ, നിങ്ങളുടെ ലോൺ യോഗ്യതയെ ആശ്രയിച്ച് നിശ്ചിത ശതമാനം വാഹനത്തിൻ്റെ ഡൗൺ പേയ്‌മെൻ്റും അടയ്‌ക്കേണ്ടതുണ്ട്. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ലോൺ പലിശ നിരക്ക് ഇഎംഎ തുകയെ അടിസ്ഥാനമാക്കിയും വ്യത്യാസപ്പെടാം. നല്ല ക്രഡിറ്റ് ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്ക് നേടാൻ കഴിഞ്ഞേക്കും. വായ്പ ലഭിക്കുന്നതിന് ഒരു ബാങ്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുക.

5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ കാർ ലോൺ ലഭിക്കുമ്പോഴുള്ള പലിശ നിരക്കും ഇഎംഐ തുകയും പരിശോധിക്കാം.
1. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
8.70 - 10.45 ശതമാനം പലിശ നിരക്കിലാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കാർ വായ്പ വാഗ്ധാനം ചെയ്യുന്നത്. 10,307 - 10,735 രൂപയാണ് ഇഎംഐ.
2. പഞ്ചാബ് നാഷണൽ ബാങ്ക്
8.75 - 10.60 ശതമാനം പലിശ നിരക്കിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് കാർ ലോൺ നൽകുന്നത്. ഇഎംഐ തുക 10,319 - 10,772 രൂപ.
3. ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ കാർ ലോണിന് ഈടാക്കുന്ന പലിശ നിരക്ക് 8.90 - 12.70 ശതമാനം വരെയാണ്. 10,355 - 11,300 രൂപയാണ് ഇഎംഐ.
4. കാനറ ബാങ്ക്
8.70 - 12.70 പലിശ നിരക്കിലാണ് കാനറ ബാങ്ക് കാർ വായ്പ നൽകുന്നത്. 10,307 - 11,300 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.

5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ കാർ വായ്പ നൽകുന്നത് 8.95 - 10.00 ശതമാനം പലിശ നിരക്കിലാണ്. 10,367-10,624 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
6. ഐസിഐസിഐ ബാങ്ക്
9.10 മുതൽ പലിശ നിരക്കിൽ ബാങ്ക് കാർ വായ്പ നൽകുന്നു. 10,403 മുതലാണ് ഇഎംഐ ആരംഭിക്കുന്നത്.
7. ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്ക് 8.85 ശതമാനം മുതൽ പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. പ്രതിമാസ തിരിച്ചടന് തുക 10,343.
8. എച്ച്ഡിഎഫ്സി ബാങ്ക്
9.20 ശതമാനം മുതൽ പലിശ നിരക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർ ലോൺ വാഗ്ധാനം ചെയ്യുന്നു. 10,428 രൂപ മുതലാണ് പ്രതിമാസ തിരിച്ചടവ് തുക വരുന്നത്.
വിവിധ ബാങ്കുകളുടെ പ്രോസസ്സിംഗ് ഫീസിൽ വ്യത്യാസമുണ്ടാകുമെന്ന കാര്യം പ്രത്യേകം ഓർക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
