തിരുത്തല്‍ നേരിട്ട ശേഷം വിപണി മുന്നേറ്റത്തിന്റെ പാതയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. 2021 ഒക്ടോബറിന് ശേഷം നടന്ന 9 തിരുത്തലുകളും തിരികെ കയറ്റങ്ങളും ചേര്‍ന്ന കാലയളവിനിടെ ഏറ്റവും മുന്നേറിയത് സിമന്റ്, ഐടി, മെറ്റല്‍ വിഭാഗങ്ങളായിരുന്നു. ഈ മേഖലയില്‍ നിന്നും അടിസ്ഥാനപരമായ വിശകലനത്തിലൂടെ രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക തെരഞ്ഞെടുത്ത 5 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1) ഹിന്‍ഡാല്‍കോ
സ്വകാര്യ മേഖലയിലെ പ്രമുഖ കോപ്പര്‍, അലുമിനീയം ഉത്പാദകരാണ് ഹിന്‍ഡാല്‍കോ (BSE: 500440, NSE: HINDALCO). ലോകത്തെ ഏറ്റവും വലിയ റോള്‍ഡ്- അലുമിനീയം, പുനരുപയോഗ അലുമിനീയം, ഫ്ലാറ്റ്-റോള്‍ഡ് അലുമിനീയം നിര്‍മാതാക്കളെന്ന നേട്ടവും സ്വന്തമാണ്. ആഗോള കോപ്പര്‍ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസ്കൗണ്ടിലാണ്. അലുമിനിയം ബിസിനസും മെച്ചപ്പെട്ടു വരികയാണ്. നിലവില്‍ 655 രൂപയാണ് ഓഹരികളുടെ ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് 594 രൂപയിലാണ് ഹിന്‍ഡാല്‍കോ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
2) ടെക് മഹീന്ദ്ര
ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM). മികച്ച കരാറുകളും പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നതും ശ്രദ്ധേയമാണ്. യൂറോപ്പില്‍ നിന്നുളള ബിസിനസും വര്‍ധിക്കുന്നുണ്ട്. ഇത് ഉപഭോക്തക്കളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും നല്കുന്നു. ഐടി മേഖലയില്‍ വര്‍ധിക്കുന്ന ഡിമാന്‍ഡ്, ക്ലൗഡ്, ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപകമാകുന്നതും അനുകൂല ഘടകമാണ്. കൂടാതെ കമ്പനിക്ക് വളരെയധികം പ്രോജക്ടുകളുള്ള ടെലികോം മേഖലയില്‍ നിന്നും ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടുന്നതും ഗുണകരമാണ്. 1,665 രൂപയാണ് ലക്ഷ്യവില. ഇന്ന് ഓഹരികള്‍ 1,485 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
3) ഭാരത് ഇലക്ട്രോണിക്സ്
പ്രമുഖ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍ (BSE: 500049, NSE: BEL). റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി കരാറുകള്‍ ലഭിക്കുന്നതും വമ്പന്‍ വൈവിധ്യവത്കരണ പദ്ധതികളും ഭാവി വരുമാനം ഉറപ്പാക്കുന്നു. സാങ്കേതിക നൈപുണ്യം വര്‍ധിപ്പിക്കാനായി ആഗോള പ്രതിരോധ സ്ഥാപനവുമായി ധാരയിലെത്തി. 241 രൂപയാണ് ഓഹരികളുടെ ലക്ഷ്യവില. ഇന്ന് 217 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
4) എച്ച്സിഎല്‍ ടെക്
ഇന്ത്യന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് എച്ചസിഎല്‍ ടെക്നോളജീസ് (BSE: 532281, NSE: HCLTECH). സോഫ്റ്റ്വയര് വികസനവും രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നല്കുന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ 50-ഓളം രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുണ്ട്. സോഫ്റ്റ്വയര് ബിസിനസിലെ പ്രതിസന്ധി കാലഘട്ടം കഴിഞ്ഞതും ഐടി മേഖലയിലെ ഡിമാന്‍ഡ് വര്‍ധിക്കുന്നതും ക്ലൗഡ്, ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിക്കുന്നതും അനുകൂല ഘടകമാണ്. 1,315 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് 1,192 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
5) ശ്രീ സിമന്റ്
രാജ്യത്തെ വമ്പന്‍ സിമന്റ് നിര്‍മാണ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ സിമിന്റ് (BSE: 500387, NSE: SHREECEM). വിവിധയിനം സിമന്റുകളും എഎസി ഗ്രേഡിലുള്ള സിമന്റ് കട്ടകളും വിപണിയിലെത്തിക്കുന്നു. ഇതിനോടൊപ്പം ഊര്‍ജോത്പാദന പദ്ധതികളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമിക്കുന്നതും ഫലപ്രദമായ മൂലധന വിനിയോഗവും ചെലവ് ചുരുക്കലുമൊക്കെ കമ്പനിക്ക് അനുകൂല ഘടകങ്ങളാണ്. സമീപ കാലയളവിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 30,700 രൂപയാണ്. വ്യാഴാഴ്ച 22,198 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബാങ്ക് ഓഫ് അമേരിക്ക പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
