2023 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും വളര്‍ച്ചാ സാധ്യതയുളള മേഖലകളിലൊന്നാണ് ധനകാര്യ സേവന രംഗമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ്. നിഷ്ക്രിയ ആസ്തികളുടെ തോതും ഇതിനായുള്ള നീക്കിയിരിപ്പ് കുറഞ്ഞതും വായ്പകളില്‍ കിട്ടാക്കടം കുറയുന്നതും ധനകാര്യ വിഭാഗം ഓഹരികളെ ആകര്‍ഷകമാക്കുന്നു.
നിലവില്‍ ധനകാര്യ മേഖലയുടെ വളര്‍ച്ച ആരോഗ്യകരമായ അനുപാതത്തില്‍ ആണെങ്കിലും നിക്ഷേപ ചാക്രികതയുടെ വേഗം താഴുന്നത് മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയെ ബാധിക്കാമെന്നും ആക്സിസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. എങ്കിലും കിട്ടാക്കടത്തിന്റെ ഗുരുതര ഭീഷണി മറികടന്നതും വായ്പകള്‍ പുനഃക്രമീരിച്ചത് ശരിയായ രീതിയില്‍ പ്രതിഫലിക്കുന്നതും അനുകൂല ഘടകങ്ങളാണ്.
സമാനമായി വായ്പ വിതരണം ശക്തിപ്പെട്ടതും പലിശ നിരക്ക് ഉയരുന്നതിനാല്‍ ലഭിക്കാവുന്ന ഉയര്‍ന്ന ലാഭമാര്‍ജിനും ബാങ്ക് ഓഹരികള്‍ക്ക് ഗുണകരമാകും. ജൂലൈ മാസത്തില്‍ നിക്ഷേപത്തിനായി ആക്സിസ് സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്ത 3 ബാങ്കിംഗ് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഐസിഐസിഐ ബാങ്ക്
സ്വകാര്യ മേഖലയിലെ വന്‍കിട ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഐസിഐസിഐ ബാങ്ക് ഓഹരിക്ക് ഇടക്കാലയളവില്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,000 രൂപയാണ്. ഈ ലാര്‍ജ് കാപ് ഓഹരികള്‍ കഴിഞ്ഞ ദിവസം 720 രൂപയിലാണ് ക്ലോസ് ചെയ്തത്. അതായത് 39 ശതമാനം നേട്ടം ഐസിഐസിഐ ബാങ്ക് ഓഹരിയില്‍ നിന്നും ആക്സിസ് സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നു.
ആസ്തികളുടെ ഗുണമേന്മ, വളര്‍ച്ച, ലാഭ മാര്‍ജിന്‍, ഉയര്‍ന്ന വായ്പ വിതരണം, കിട്ടാക്കടത്തിനായി ഉയര്‍ന്ന തോതില്‍ നീക്കിയിരിപ്പു നടത്തിയതും ശാഖകളില്‍ വര്‍ധിക്കുന്ന നിക്ഷേപവുമൊക്കെ ഐസിഐസിഐ ബാങ്കിന്റെ അനുകൂല ഘടകങ്ങളായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐയുടെ ഓഹരിക്ക് സമീപ ഭാവിയിലേക്ക് നല്കിയ ലക്ഷ്യവില 665 രൂപയാണ്. ഇന്നലെ 473 രൂപ നിലവാരത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഹരി ക്ലോസ് ചെയ്തിരുന്നത്. അതായത് എസ്ബിഐ ഓഹരിയില്‍ നിന്നും 41 ശതമാനം നേട്ടമാണ് ആക്സിസ് സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ്ഘടന കരകയറുന്നതിന്റെ ഗുണഫലവും പൊതുമേഖല ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ശക്തമായ മൂലധന പര്യാപ്തതയും ശാഖകളുടെ മികച്ച പ്രവര്‍ത്തനവും ആസ്തികളുടെ ഗുണമേന്മ വര്‍ധിച്ചതുമൊക്കെ എസ്ബിഐ ഓഹരികളെ ആകര്‍ഷകമാക്കുന്നുവെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
ഫെഡറല്‍ ബാങ്ക്
സ്വകാര്യ മേഖലയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഫെഡറല്‍ ബാങ്കിന്റെ ഓഹരിക്ക് സമീപ ഭാവിയിലേക്ക് നല്കിയ ലക്ഷ്യവില 115 രൂപയാണ്. കഴിഞ്ഞ ദിവസം 95 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതായത് 21 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്നതും ഫീസ് ഇനങ്ങളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും തൃപ്തികരമായ മൂലധന പര്യാപ്തതയും ശക്തമായ നീക്കിയിരിപ്പും ഫെഡറല്‍ ബാങ്ക് ഓഹരിക്ക് അനുകൂല ഘടകങ്ങളാണെന്നും ആക്സിസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
