രാജ്യത്തെ പ്രമുഖ അനലിസ്റ്റുകളുടെ ഇടയില്‍ ബാങ്കിംഗ് ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം വിലയിരുത്താനുള്ള സര്‍വേ നടത്തി. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ അടുത്ത 12 മാസക്കാലയളവിലെ ബാങ്കിംഗ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. ഇതുപ്രകാരം 10 അനലിസ്റ്റുകള്‍ എങ്കിലും നിര്‍ദേശിക്കുകയും കുറഞ്ഞത് 20 ശതമാനം ഉയര്‍ച്ചയെങ്കിലും കൈവരിക്കാവുന്നതുമായ 11 ഓഹരികളെയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
>> ആര്‍ബിഎല്‍ ബാങ്ക്- ഓഹരിക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 141 രൂപയാണ്. ഈ സ്മോള്‍ കാപ് ഓഹരിയെ അനുകൂലിച്ചത് 17 അനലിസ്റ്റുകളാണ്. കഴിഞ്ഞ ദിവസം 92.15 രൂപയില്‍ ക്ലോസ് ചെയ്ത ആര്‍ബിഎല്‍ ബാങ്ക് ഓഹരിയില്‍ നിന്നും 53 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
>> ഇക്വിറ്റാസ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്- ഓഹരിയുടെ ശരാശരി ലക്ഷ്യവില 69.40 രൂപയാണ്. ഈ സ്മോള്‍ കാപ് ഓഹരിയെ പിന്തുണച്ചത് 12 വിപണി വിദഗ്ധരാണ്. ഇന്നലെ 46.75 രൂപയില്‍ വ്യാപാരം നിര്‍ത്തിയ ഇക്വിറ്റാസ് എസ്എഫ്ബിയുടെ ഓഹരിയില്‍ നിന്നും 48 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
>> ഡിസിബി ബാങ്ക്- ഓഹരിക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 119 രൂപയാണ്. ഈ സ്മോള്‍ കാപ് ഓഹരിയെ അനുകൂലിച്ചത് 24 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ്. കഴിഞ്ഞ ദിവസം 87.50 രൂപയില്‍ ക്ലോസ് ചെയ്ത ഡിസിബി ബാങ്ക് ഓഹരിയില്‍ നിന്നും 36 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
>> ബന്ധന് ബാങ്ക്- ഓഹരിയുടെ ശരാശരി ലക്ഷ്യവില 365 രൂപയാണ്. ഈ മിഡ് കാപ് ഓഹരിയെ പിന്തുണച്ചത് 25 വിപണി വിദഗ്ധരാണ്. ഇന്നലെ 270.70 രൂപയില്‍ വ്യാപാരം നിര്‍ത്തിയ ബന്ധന് ബാങ്ക് ഓഹരിയില്‍ നിന്നും 35 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
>> ആക്സിസ് ബാങ്ക്- ഓഹരിക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 947 രൂപയാണ്. ഈ ലാര്‍ജ് കാപ് ഓഹരിയെ അനുകൂലിച്ചത് 43 അനലിസ്റ്റുകളാണ്. കഴിഞ്ഞ ദിവസം 706.45 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ആക്സിസ് ബാങ്ക് ഓഹരിയില്‍ നിന്നും 34 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
>> ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- ഓഹരിയുടെ ശരാശരി ലക്ഷ്യവില 46.80 രൂപയാണ്. ഈ മിഡ് കാപ് ഓഹരിയെ പിന്തുണച്ചത് 10 വിപണി നിരീക്ഷകരാണ്. ഇന്നലെ 35.65 രൂപയില്‍ വ്യാപാരം നിര്‍ത്തിയ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരിയില്‍ നിന്നും 31 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
>> എച്ച്ഡിഎഫ്സി ബാങ്ക്- ഓഹരിക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 1,800 രൂപയാണ്. ഈ ലാര്‍ജ് കാപ് ഓഹരിയെ അനുകൂലിച്ചത് 40 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ്. കഴിഞ്ഞ ദിവസം 1,394 രൂപയില്‍ ക്ലോസ് ചെയ്ത എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയില്‍ നിന്നും 29 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
>> കരൂര്‍ വൈശ്യ ബാങ്ക്- ഓഹരിയുടെ ശരാശരി ലക്ഷ്യവില 74.40 രൂപയാണ്. ഈ സ്മോള്‍ കാപ് ഓഹരിയെ പിന്തുണച്ചത് 11 വിപണി വിദഗ്ധരാണ്. ഇന്നലെ 58.70 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച കരൂര്‍ വൈശ്യ ബാങ്ക് ഓഹരിയില്‍ നിന്നും 27 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
>> ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- ഓഹരിക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 1,210 രൂപയാണ്. ഈ ലാര്‍ജ് കാപ് ഓഹരിയെ അനുകൂലിച്ചത് 43 അനലിസ്റ്റുകളാണ്. കഴിഞ്ഞ ദിവസം 962 രൂപയില്‍ വ്യാപാരം നിര്‍ത്തിയ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരിയില്‍ നിന്നും 26 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
>> ഐസിഐസിഐ ബാങ്ക്- ഓഹരിയുടെ ശരാശരി ലക്ഷ്യവില 986 രൂപയാണ്. ഈ ലാര്‍ജ് കാപ് ഓഹരിയെ പിന്തുണച്ചത് 44 വിപണി നിരീക്ഷകരാണ്. ഇന്നലെ 796 രൂപയില്‍ ക്ലോസ് ചെയ്ത ഐസിഐസിഐ ബാങ്ക് ഓഹരിയില്‍ നിന്നും 24 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
>> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)- ഓഹരിക്ക് നല്‍കിയിരിക്കുന്ന ശരാശരി ലക്ഷ്യവില 628 രൂപയാണ്. ഈ ലാര്‍ജ് കാപ് ഓഹരിയെ അനുകൂലിച്ചത് 43 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ്. കഴിഞ്ഞ ദിവസം 514 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച എസ്ബിഐ ഓഹരിയില്‍ നിന്നും 22 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മാധ്യമ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
