സാമ്പത്തിക മാന്ദ്യ ആശങ്കകളും പണപ്പെരുപ്പ ഭീഷണിയും ആഗോള വിപണികളെ ദോഷകരമായി ബാധിക്കുന്നു. ഇതിന്റെ പ്രഭാവത്താല്‍ ആഭ്യന്തര വിപണിയും ശക്തമായ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഇതിനിടെ കോര്‍പറേറ്റ് കമ്പനികളുടെ ഒന്നാം പാദ പ്രവര്‍ത്തന ഫലവും ഓരോന്നായി പ്രസിദ്ധീകരിച്ചു തുടങ്ങി. ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും ഇനി വിപണിയില്‍ സജീവമാകും.
അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ 30 ശതമാനത്തോളം തിരുത്തല്‍ നേരിട്ട ഓഹരിയാണ് എംഫസിസ് (BSE: 526299, NSE : MPHASIS). കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡ് നിലവാത്തില്‍ നിന്നുമാകട്ടെ ഈ ഐടി ഓഹരി 40 ശതമാനത്തോളമാണ് ഇടിഞ്ഞത്. എന്നാല്‍ ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഈ ഓഹരിയില്‍ ഇനിയും ഇടിവ് നേരിടാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
ഒരു വര്‍ഷ കാലയവില്‍ എംഫസിസ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 3,659 രൂപയാണ് (2021 ഒക്ടോബര്‍ 19-ന്). ഇതേ കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ താഴ്ന്ന വില 2,204 രൂപയുമാണ് (2022 ജൂലൈ 6-ന്). 2,800 നിലവാരത്തില്‍ നിന്നും ചുരുങ്ങിയത് ആറ് തവണയെങ്കിലും സപ്പോര്‍ട്ട് സ്വീകരിച്ച് പിടിച്ചു നില്ക്കാന് നോക്കിയതിന് ശേഷമാണ് ഇക്കഴിഞ്ഞ ഏപ്രിലോടെ ഓഹരി നിലം പതിച്ചത്. ഇതിനു ശേഷം എംഫസിസ് ഓഹരിയില്‍ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഇത് ഓഹരിയിലെ ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഓഹരി വീണതോടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ പ്രധാന ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരമായ 50-WMA നിലവാരത്തിനും താഴേക്ക് പോയത് എംഫസിസ് ഓഹരിയിലെ ദുര്‍ബലാവസ്ഥയെ സാധൂകരിക്കുന്നു. അതിനാല്‍ അടുത്ത 1-2 മാസങ്ങള്‍ക്കകം ഈ ഓഹരി ഇനിയും 20 ശതമാനത്തോളം ഇടിയാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. കൂടാതെ കാലയളവിന്റെ പ്രതിസമതയുടെ അടിസ്ഥാനത്തില്‍ നോക്കിയാലും ഐടി ഓഹരികള്‍ വിലയുടേയും കാലഗണനയുടേയും പശ്ചാത്തലത്തില്‍ ഇനിയും തിരുത്തല്‍ നേരിടാനുള്ള സാധ്യത നിലനില്ക്കുന്നതും എംഫസിസ് ഓഹരിക്ക് വെല്ലുവിളിയാകും.
ലക്ഷ്യവില 1,800
വെള്ളിയാഴ്ച എംഫസിസ് ഓഹരികള്‍ 2,233 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ 2,250- 2,400 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് 'ഷോര്‍ട്ട് സെല്‍' ചെയ്യാമെന്ന് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും അടുത്ത 2 മാസത്തിനുള്ളില്‍ ഓഹരി 1,800 രൂപ നിലവാരത്തിലേക്ക് ഇടിയാം. ഇത് എംഫസിസ് ഓഹരിയുടെ വിപണി വിലയേക്കാള്‍ 20 ശതമാനത്തോളം താഴെയാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് ഓഹരിയുടെ ക്ലോസിങ് വിലയുടെ അടിസ്ഥാനമാക്കി 2,500 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications