അമേരിക്കയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഇതിനെ വരുതിയിലാക്കാന്‍ ഇനിയും പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവുമാണ് ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടത്. ഈയൊരു പശ്ചാത്തലത്തില്‍ ഈയാഴ്ച വിലയിടിയാവുന്നതും ഷോര്ട്ട്സെല്ലിന് പരിഗണിക്കാവുന്നതുമായ 5 ഓഹരികളെയാണ് താഴെ ചേര്‍ക്കുന്നത്.
ലുപിന്‍ (SELL)
മുന്‍നിര ഫാര്‍മ കമ്പനിയായ ലുപിന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഈയാഴ്ച ഷോര്‍ട്ട് സെല്ലിനായി പരഗണിക്കാമെന്ന് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരി, 50-ആഴ്ച ഇഎംഎ (EMA) നിലവാരം തകര്‍ത്തിരുന്നു. ഈ വീഴ്ചയില്‍ ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ശ്രദ്ധേയമായി. തിങ്കഴാള്ച രാവിലെ 660 രൂപയിലാണ് ലുപിന്‍ (BSE: 500257, NSE : LUPIN) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
- ലക്ഷ്യവില : 625
- സ്റ്റോപ് ലോസ് : 666
- പ്രതീക്ഷിക്കുന്ന നേട്ടം : 5 %
ടോറന്റ് പവര്‍ (SELL)
രാജ്യത്തെ പ്രമുഖ പവര്‍ യൂട്ടിലിറ്റി കമ്പനിയാണ് ടോറന്റ് പവര്‍. നിലവില്‍ 580 രൂപ നിലവാരത്തിലാണ് ഓഹരി തുടരുന്നത്. തുടര്‍ച്ചയായ 7 ആഴ്ചകളില്‍ ഈ മിഡ് കാപ് ഓഹരി മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ചയോടെ ഓഹരി 600 രൂപ നിലവാരത്തിലേക്ക് എത്തിയതോടെ ലാഭമെടുപ്പ് പ്രകടമായി. ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും ടോറന്റ് പവര്‍ (BSE: 532779, NSE : TORNTPOWER) ഓഹരിയില്‍ സെല്‍ സിഗ്നല്‍ നല്കുന്നു എന്നും റിലയന്‍സ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
- ലക്ഷ്യവില : 540
- സ്റ്റോപ് ലോസ് : 595
- പ്രതീക്ഷിക്കുന്ന നേട്ടം : 6 %
എച്ച്ഡിഎഫ്സി (SELL)
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഭവന വായ്പ സേവന ദാതാവായ എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസം 2,397 രൂപയിലാണ് ക്ലോസ് ചെയ്തത്. നിര്‍ണായകമായ 2,400 നിലവാരം തകര്‍ത്തു. ഇതോടെ എച്ച്ഡിഎഫ്സി (BSE: 500010, NSE : HDFC) ഓഹരി 5, 10, 20, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും താഴെയായി. ഇതൊരു ഇടക്കാല ബെയറിഷ് സൂചനയാണെന്നും കൊട്ടക് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
- ലക്ഷ്യവില : 2,325
- സ്റ്റോപ് ലോസ് : 2,420
- പ്രതീക്ഷിക്കുന്ന നേട്ടം : 3 %
ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് (SELL)
വമ്പന്‍ വാഹനങ്ങള്‍ക്കുള്ള ടയര്‍, കൃഷി, നിര്‍മാണം, വ്യവസായം എന്നീ മേഖലകളിലായി പടര്‍ന്നു പന്തലിച്ച പ്രമുഖ കമ്പനിയാണ് ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ ദിവസം 2,047 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞയാഴ്ച നേരിട്ട കടുത്ത വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് (BSE: 502355, NSE : BALKRISIND) ഓഹരിയുടെ നിര്‍ണായക സപ്പോര്‍ട്ട് മേഖലയും തകര്‍ക്കപ്പെട്ടു. ഇത് കൂടുതല്‍ താഴ്ചയിലേക്ക് നീങ്ങാമെന്നതിനെ സൂചിപ്പിക്കുന്നു എന്ന് കൊട്ടക് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
- ലക്ഷ്യവില : 1,830
- സ്റ്റോപ് ലോസ് : 2,105
- പ്രതീക്ഷിക്കുന്ന നേട്ടം : 11 %
ഡാബര്‍ ഇന്ത്യ (SELL)
പ്രമുഖ എഫ്എംസിജി കമ്പനിയാണ് ഡാബര്‍ ഇന്ത്യ. ഇന്ന് രാവിലെ 580 രൂപ നിലവാരത്തിലാണ് ഈ ലാര്‍ജ് കാപ് ഓഹരിയിലെ വ്യാപാരം നടന്നത്. അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഓഹരി ഏറെ മുന്നോട്ട് കുതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ ഡാബര്‍ ഇന്ത്യ (BSE: 500096, NSE : DABUR) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ നിര്‍ണായക സപ്പോര്‍ട്ട് ഭേദിച്ചതായി കാണാനാവും. 20 ദിവസ ഇഎംഎ നിലവാരവും ഓഹരി തകര്‍ത്തുവെന്നും 5പൈസ.കോം ചൂണ്ടിക്കാട്ടി.
- ലക്ഷ്യവില : 550
- സ്റ്റോപ് ലോസ് : 592
- പ്രതീക്ഷിക്കുന്ന നേട്ടം : 5.5 %
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications