ഓഹരി വിപണി പുതിയൊരു റിസള്‍ട്ട് സീസണിലേക്ക് കടക്കുകയാണ്. ആഗോള ഘടകങ്ങള്‍ പ്രതികൂലമായി തുടരുന്നതിനാല്‍ ചാഞ്ചാട്ടത്തില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ആഭ്യന്തര വിപണിക്ക് കോര്‍പറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം അനുകൂലമാകേണ്ടത് ആവശ്യമാണ്. ഇതിനിടെ മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും പാദഫലത്തിന് മുന്നോടിയായി റേറ്റിങ് വിലയിരുത്തുന്നുണ്ട്. ഇത്തരത്തില്‍ വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
ബജാജ് ഫൈനാന്‍സ്
ബജാജ് ഹോള്‍ഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫൈനാന്‍സ്. നേരത്തെ ബജാജ് ഓട്ടോ ഫൈനാന്‍സ് എന്നായിരുന്നു പേര്. ഉപഭോക്തൃ കേന്ദ്രീകൃത ചില്ലറ വായ്പ വിതരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് സേവനങ്ങളും ക്രെഡിറ്റ് കാര്‍ഡുകളും ഭവന വായ്പകളും ഇടത്തരം/ ചെറുകിട വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലോണുകളും നല്കുന്നു. ഐപിഒയില്‍ പങ്കെടുക്കുന്നതിനായി വന്‍കിട നിക്ഷേപകര്‍ക്കും കടം കൊടുക്കാറുണ്ട്. രാജ്യത്താകമാനം ശാഖകളും 500-ഓളം ഉപഭോക്തൃ സേവന കേന്ദ്രങ്ങളും 5.5 കോടിയോളം ഉപയോക്താക്കളും കമ്പനിക്ക് സ്വന്തമാണ്.
ഓഹരി പങ്കാളിത്തം
ബജാജ് ഫൈനാന്‍സിന്റെ ആകെ ഓഹരികളില്‍ 55.86 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 21.41 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.23 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 11.15 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ബജാജ് ഫൈനാന്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.34 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 722 രൂപ നിരക്കിലും പിഇ അനുപാതം 50.97 നിലവാരത്തിലുമാണ്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 3.58 ലക്ഷം കോടിയാണ്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ബജാജ് ഫൈനാന്‍സിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 19.6 ശതമാനവും പ്രവര്‍ത്തന ലാഭം 14.9 ശതമാനവും അറ്റാദായം 20.7 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബജാജ് ഫൈനാന്‍സിന്റെ (BSE: 500034, NSE : BAJFINANCE) വരുമാനം 8,626 കോടിയും അറ്റാദായം 2,419 കോടിയുമാണ്.
ലക്ഷ്യവില 5,000
ബുധനാഴ്ച 5,917 രൂപയിലാണ് ബജാജ് ഫൈനാന്‍സ് ഓഹരികള്‍ ക്ലോസ് ചെയ്തത്. സമീപ കാലയളവില്‍ ഈ ഓഹരി 5,000 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ സൂചിപ്പിച്ചത്. ഇന്നത്തെ വിപണി വിലയേക്കാള്‍ 16 ശതമാനം താഴെയാണ് ഈ നിലവാരം.
അതേസമയം 2022-ല്‍ ഇതുവരെയായി 15 ശതമാനത്തോളം ബജാജ് ഫൈനാന്‍സ് ഓഹരി വില ഇടിഞ്ഞു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വിലനിലവാരം 8,050 രൂപയും കുറഞ്ഞ വിലനിലവാരം 5,220 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സിഎല്‍എസ്എ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications