പ്രതീക്ഷിച്ച വരുമാനവും ലാഭവും നേടാനാവുന്നില്ല; വില ഇനിയും ഇടിയാവുന്ന 2 മിഡ് കാപ് ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ ആഗോള/ ആഭ്യന്തര ഘടകങ്ങളുടെയും സ്വാധീനത്താല്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. തെരഞ്ഞെടുത്ത ചുരുക്കം ചില ഓഹരികളില്‍ മാത്രമാണ് മുന്നേറ്റം പ്രകടമായിട്ടുള്ളത്. അതേസമയം വാല്യൂവേഷന്‍ ഉയര്‍ന്നു നില്‍ക്കുന്നതും സമീപ കാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാത്തതുമായ ഓഹരികള്‍ തിരുത്തലിന്റെ പാതയിലൂടെ തുടരുകയാണ്. ഇത്തരത്തില്‍ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, സമീപ കാലയളവിലേക്ക് റേറ്റിങ് തരംതാഴ്ത്തിയ 2 പാദരക്ഷാ ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

റിലാക്സോ ഫൂട്ട്വെയേര്‍സ്

റിലാക്സോ ഫൂട്ട്വെയേര്‍സ്

രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ കമ്പനിയാണ് റിലാക്സോ ഫൂട്ട്വെയേര്‍സ് (BSE: 530517, NSE: RELAXO). 1984-ല്‍ സാധാ വള്ളിച്ചെരിപ്പ് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഷൂസ് ഉള്‍പ്പെടെ എല്ലാ വിഭാഗം പാദരക്ഷകളും നിര്‍മിക്കുന്ന വമ്പന്‍ സ്ഥാപനമായി വൈവിധ്യവത്കരിച്ചു. ലെതര്‍ ഇതര പാദരക്ഷാ വിഭാഗത്തിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. റിലാക്സോ, സ്പാര്‍ക്സ്, ഫ്ലൈറ്റ്, ബഹാമസ് എന്നിവയൊക്കെ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. 350-ലധികം റീട്ടെയില്‍ ഷോപ്പുകളിലൂടെ നേരിട്ടും ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ മുഖേനയും ശക്തമായ വിപണന ശൃംഖല സജജമാക്കിയിട്ടുണ്ട്.

Also Read: കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍Also Read: കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍

പ്രതികൂല ഘടകം

പ്രതികൂല ഘടകം

അവസാന 5 വര്‍ഷമായി റിലാക്‌സോ ഫൂട്ട്‌വെയേര്‍സിന്റെ വരുമാന വളര്‍ച്ച 10 ശതമാനം നിരക്കിലേയുള്ളൂ. ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലവും നിരാശപ്പെടുത്തി. പൊതു വിപണിയിലെ നാണ്യപ്പെരുപ്പം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. പാദരക്ഷാ വിപണിയിലെ ഡിമാന്‍ഡ് ഇടിയുന്നതിലേക്കും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനും ഇത് വഴിതെളിച്ചു. കൂടാതെ കമ്പനിയുടെ ലാഭക്ഷമതയേയും ദോഷകരമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ചു പരിഹാരത്തിന് ശ്രമിച്ചെങ്കിലും തീരുമാനം നടപ്പാക്കാന്‍ വൈകിയത് കാരണം പ്രതീക്ഷിച്ച നേട്ടം കമ്പനിക്ക് ലഭിക്കുന്നുമില്ല.

ലക്ഷ്യവില 850

ലക്ഷ്യവില 850

ഇക്കഴിഞ്ഞയാഴ്ച 985 രൂപയിലാണ് റിലാക്സോ ഫൂട്ട്‌വെയേര്‍സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സെല്‍ റേറ്റിങ്ങ് നല്‍കിയ ഈ ഓഹരികള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 850 രൂപ നിലവാരത്തിലേക്ക്് ഇടിയാമെന്നാണ് അനുമാനം. അതായത് ഓഹരിയുടെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 14 ശതമാനത്തോളം തിരുത്തല്‍ നേരിടാം. അതേസമയം ഒരു വര്‍ഷ കാലയളവിലെ റിലാക്സോ ഫൂട്ട്‌വെയേര്‍സ് ഓഹരിയുടെ കൂടിയ വിലനിലവാരം 1,448 രൂപയും കുറഞ്ഞ വിലനിലവാരം 900 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരിയില്‍ 25 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

ബാറ്റ ഇന്ത്യ

ബാറ്റ ഇന്ത്യ

രാജ്യത്തെ പാദരക്ഷാ വിപണിയിലെ മുന്‍നിര കമ്പനിയാണ് ബാറ്റ ഇന്ത്യ ലിമിറ്റഡ് (BSE: 500043, NSE: BATAINDIA). 1932-ല്‍ കൊല്‍ക്കത്ത നഗരത്തിലാണ് തുടക്കം. ഐഎസ്ഒ അംഗീകാരം നേടിയ രാജ്യത്തെ ആദ്യ പാദരക്ഷാ നിര്‍മാണ കമ്പനിയാണിത്. ലെതര്‍, റബര്‍, കാന്‍വാസ്, പിവിസി തുടങ്ങിയ ഇനങ്ങളില്‍ വിവിധതരം പാദരക്ഷകള്‍ നിര്‍മിക്കുന്നു. ഹഷ് പപ്പീസ്, ഡോ. ഷോള്‍സ്, നോര്‍ത്ത് സ്റ്റാര്‍, പവര്‍, മാരീ ക്ലെയര്‍, ബബിള്‍ഗമേഴ്സ്, അംബാസഡര്‍, കോംഫിറ്റ് എന്നിവ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. ഇന്ന് കമ്പനിക്ക് രാജ്യമെമ്പാടുമായി 1400-ഓളം റീട്ടെയില്‍ ഷോറൂമുകളും 30,000 ഡീലര്‍മാര്‍ മുഖേനയുള്ള ശക്തമായ വിതരണ ശൃംഖലയുണ്ട്.

പ്രതികൂല ഘടകം

പ്രതികൂല ഘടകം

ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തിലെ ബാറ്റ ഇന്ത്യയുടെ വരുമാനം പ്രതീക്ഷിച്ച നിലവാരത്തിലാണ് വന്നത്. എതിരാളികളേക്കാള്‍ വേഗത്തില്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നുമുണ്ട്. എങ്കിലും ഉയര്‍ന്ന വിലയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകുമോ എന്നതില്‍ ആശങ്കയുണ്ട്. വിലക്കുറവിലുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരം കുറഞ്ഞു. അടുത്തിടെ ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ചതിന്റെ വിപണിയിലെ പ്രതിഫലനം വ്യക്തമാകാനുണ്ട്. ചെലവിന് ആനുപാതികമായ ഉത്പാദനക്ഷമതയും മെച്ചപ്പെടാനുണ്ട്. കൂടാതെ ബാറ്റ ഇന്ത്യ ഓഹരിയുടെ പിഇ അനുപാതവും വളരെ ഉയര്‍ന്ന നിരക്കിലാണ് തുടരുന്നത്. അതേസമയം കമ്പനിക്ക് കടബാധ്യത കുറവാണെന്നത് ശ്രദ്ധേയം.

Also Read: മുടങ്ങാതെ ഡിവിഡന്റ്, മികച്ച വളര്‍ച്ച, അടിത്തറ ഭദ്രം; 'പണം കായ്ക്കുന്ന' ഈ 6 ഓഹരികള്‍ പരിഗണിക്കാംAlso Read: മുടങ്ങാതെ ഡിവിഡന്റ്, മികച്ച വളര്‍ച്ച, അടിത്തറ ഭദ്രം; 'പണം കായ്ക്കുന്ന' ഈ 6 ഓഹരികള്‍ പരിഗണിക്കാം

ലക്ഷ്യവില 1,400

ലക്ഷ്യവില 1,400

എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഈ മിഡ് കാപ് ഓഹരിക്ക് സെല്‍ (SELL) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച 1,740 രൂപയിലായിരുന്നു ബാറ്റ ഇന്ത്യ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 1,400 രൂപ നിലവാരത്തിലേക്ക് വില ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. അതായത് അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില ഇനിയും 20 ശതമാനത്തോളം താഴാമെന്ന് ചുരുക്കം. അതേസമയം 52 ആഴ്ച കാലയളവില്‍ ബാറ്റ ഇന്ത്യ ഓഹരിയുടെ ഉയര്‍ന്ന വില 2,262 രൂപയും താഴ്ന്ന വില 1,550 രൂപയുമാണ്. 2022-ല്‍ ഇതുവരെ ഓഹരിയില്‍ 7 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Bearish Stocks: HDFC Securities Give Sell Rating on Mid Cap Shares Bata India And Relaxo Footwears

Bearish Stocks: HDFC Securities Give Sell Rating on Mid Cap Shares Bata India And Relaxo Footwears
Story first published: Sunday, June 26, 2022, 17:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X