സെപ്റ്റംബര്‍ മാസത്തിലെ അവസാന വ്യാപാര ആഴ്ചയിലേക്ക് വന്‍ തകര്‍ച്ചയോടെയാണ് വിപണി രംഗപ്രവേശം ചെയ്തിരിക്കുന്നത്. പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനമാണ് പ്രധാന സൂചികകള്‍ നിര്‍ണായക ഹ്രസ്വകാല നിലവാരങ്ങള്‍ തകര്‍ത്തുകൊണ്ട് താഴേക്ക് പതിക്കാന്‍ ഇടയാക്കിയത്. നിഫ്റ്റി 17,100 നിലവാരവും സെന്‍സെക്സ് 57,400 നിലവാരവും തകര്‍ത്തു.
എന്‍എസ്ഇയുടെ എല്ലാ ഓഹരി വിഭാഗം സൂചികകളും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സമീപകാലത്ത് വിപണിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ബാങ്കിംഗ് ഓഹരികളും ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. അടുത്തിടെ സര്‍വകാല റെക്കോഡ് നിലവാരം പുതുക്കിയ ബാങ്ക് നിഫ്റ്റി സൂചികയില്‍ ഒരാഴ്ചയ്ക്കിടെ 3,000 പോയിന്റിലധികം നഷ്ടമായി.
നിലവില്‍ 17,000 ആണ് നിഫ്റ്റിയുടെ തൊട്ടടുത്ത നിര്‍ണായക സപ്പോര്‍ട്ട്. ഇവിടം തകര്‍ന്നാല്‍ കൂടുതല്‍ തിരിച്ചടിക്കുള്ള സാധ്യതയേറും. അതേസമയം ഹ്രസ്വകാലയളവിലേക്ക് വില ഇടിയാവുന്ന 3 ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 551 രൂപയിലായിരുന്നു ക്ലോസ് ചെയ്തിരുന്നത്. ഇവിടെ നിന്നും അടുത്ത 3-4 ആഴ്ചകള്‍ക്കുള്ളില്‍ എസ്ബിഐ ഓഹരിയുടെ വില 486 രൂപയിലേക്ക് തിരുത്തപ്പെടാം എന്ന് റിലയന്‍സ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഈ സന്ദര്‍ഭം മുതലാക്കാന്‍ എസ്ബിഐ ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 579 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: എസ്ബിഐ (BSE: 500112, NSE : SBIN) ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'റൈസിങ് ട്രെന്ഡ്ലൈന്' തകര്‍ക്കപ്പെട്ടതായി കാണാം. ഇതിനു പിന്നാലെ ബെയറിഷ് റിവേഴ്സല്‍ സൂചനയായ 'ഷൂട്ടിങ് സ്റ്റാര്‍' പാറ്റേണ്‍ ചാര്‍ട്ടില്‍ രൂപപ്പെട്ടതും പ്രതികൂല ലക്ഷണമാണ്.
ഫെഡറല്‍ ബാങ്ക്
കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 116 രൂപ നിലവാരത്തിലാണ് വ്യാപാരം പുനരാരംഭിച്ചത്. ഈ നിലവാരത്തില്‍ നിന്നും അടുത്ത 3-4 ആഴ്ചകള്‍ക്കുള്ളില്‍ ഈ മിഡ് കാപ് ഓഹരിയുടെ വില ആദ്യം 100 രൂപയിലേക്കും ഇവിടം തകര്‍ന്നാല്‍ 92 രൂപ നിലവാരത്തിലേക്കും ഇടിയാമെന്ന് റിലയന്‍സ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഈ സന്ദര്‍ഭം മുതലാക്കാന്‍ ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 130 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: ഫെഡറല്‍ ബാങ്ക് (BSE: 500469, NSE : FEDERALBNK) ഓഹരിയുടെ ചാര്‍ട്ടില്‍ ബെയറിഷ് റിവേഴ്സല്‍ സൂചനയായ 'ഡബിള്‍ ടോപ്' 128 രൂപ നിലവാരത്തില്‍ പ്രകടമായിരുന്നു. ഇതിനോടൊപ്പം ആഴ്ചക്കാലയളവിലെ ആര്‍എസ്ഐ സൂചകവും 70 നിലവാരം മറികടക്കാനാകാതെ തിരിഞ്ഞു.
ബജാജ് ഫിന്‍സേര്‍വ്
ബജാജ് ഗ്രൂപ്പിന്റെ ഭാഗമായ ധനകാര്യ വിഭാഗം കമ്പനികളുടെ ഹോള്‍ഡിംഗ് കമ്പനിയായ ബജാജ് ഫിന്‍സേര്‍വിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച 1,722 രൂപയിലായിരുന്നു ക്ലോസ് ചെയ്തിരുന്നത്. ഇവിടെ നിന്നും അടുത്ത 3-4 ആഴ്ചകള്‍ക്കുള്ളില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ വില 1,570 രൂപ നിലവാരത്തിലേക്ക് തിരുത്തപ്പെടാം എന്ന് കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഈ സന്ദര്‍ഭം മുതലാക്കാന്‍ ബജാജ് ഫിന്‍സേര്‍വ് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 1,790 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: ടെക്നിക്കല്‍ സൂചകങ്ങള്‍ ബെയറിഷ് സൂചന നല്കുന്നു. ഇതിനോടൊപ്പം ബജാജ് ഫിന്‍സേര്‍വ് (BSE: 532978, NSE : BAJAJFINSV) ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ദുര്‍ബലതയുടെ ലക്ഷണമായ 'ഇന്‍വേര്‍ട്ടഡ് ഹാമര്‍' പാറ്റേണ്‍ തെളിഞ്ഞിട്ടുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
