300 പോയിന്റിലേറെ ഇടിഞ്ഞ് 16,000-നും താഴെ വ്യാപാരം ആരംഭിച്ച നിഫ്റ്റി സൂചിക, കഴിഞ്ഞ ദിവസം മുഴുവന്‍ വില്പന സമ്മര്‍ദം നേരിട്ടു. തുടക്കത്തിലെ വമ്പന്‍ നഷ്ടത്തിനു ശേഷവും കൂടുതല്‍ തകര്‍ച്ച നേരിട്ട സൂചിക, മാര്‍ച്ചില്‍ രേഖപ്പെടുത്തിയ സമീപ കാലത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും പക്ഷേ പിന്തുണ സ്വീകരിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ചെറിയ തോതില്‍ നഷ്ടം നികത്തി മുന്നേറ്റം നടത്തിയാണ് തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയില്‍ ദുര്‍ബലാവസ്ഥയുടെ ലക്ഷണമായ ബെയറിഷ് ക്രോസ്ഓവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 15,670 നിലവാരം തകര്‍ക്കപ്പെട്ടാല്‍ നിഫ്റ്റിയില്‍ കൂടുതല്‍ വില്പന സമ്മര്‍ദം നേരിടേണ്ടിവരും. അതേസമയം അടുത്ത 2-3 ആഴ്ച കാലയളവിലേക്ക് ദുര്‍ബലാവസ്ഥ പ്രകടിപ്പിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ ഓഹരികള്‍ ഇന്നലെ 446 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയില്‍ ദുര്‍ബലാവസ്ഥ പ്രകടമായതിനാല്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. നിലവിലെ വിപണി വിലയില്‍ നിന്നും 420 രൂപയിലേക്ക് എസ്ബിഐ (BSE: 500112, NSE: SBIN) ഓഹരികള്‍ താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 480 രൂപയില്‍ ക്രമീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആദിത്യ ബിര്‍ള കാപിറ്റല്‍
പ്രമുഖ ധനകാര്യ സ്ഥാപനമായ ആദിത്യ ബിര്‍ള കാപിറ്റലിന്റെ ഓഹരികള്‍ 95.10 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ പരിഗണിക്കാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ ആദിത്യ ബിര്‍ള കാപിറ്റലിന്റെ (BSE: 540691, NSE: ABCAPITAL) ഓഹരി വില 87 രൂപ നിലവാരത്തിലേക്ക് ഇടിയാം. ഇതിലൂടെ 8.5 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 100 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്
മുന്‍നിര ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്സ് ഓഹരികള്‍ 616 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഓഹരിയുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ ജൂണ്‍ മാസ കോണ്‍ട്രാക്ട് 616- 610 രൂപ നിലവാരത്തില്‍ നിന്നും ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 580/ 575 രൂപ നിലവാരത്തിലേക്ക് ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് (BSE: 504973, NSE: CHOLAHLDNG) ഓഹരി ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 640 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഓഹരിയുടെ 200-ഡിഎംഎ നിലവാരം ഉയര്‍ന്ന വോളിയത്തോടെ തകര്‍ക്കപ്പെട്ടത് ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു.
ടാറ്റ മോട്ടോര്‍സ്
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഓഹരികള്‍ 407 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ ജൂണ്‍ മാസ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടിന്റെ വില 410- 405 രൂപയുടെ ഇടയില്‍ നില്ക്കുമ്പോള് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 380/ 370 രൂപയിലേക്ക് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE: TATAMOTORS) ഓഹരി വില ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 430 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications