സമീപകാലയളവില്‍ ആഭ്യന്തര വിപണി താരതമ്യേന ശക്തി പ്രകടമാക്കുന്നുണ്ടെങ്കിലും ആഗോള ഘടകങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്. ക്രൂഡ് ഓയില്‍ വില താഴ്ന്ന് നില്‍ക്കുന്നത് ഗുണകരമാണെങ്കിലും ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നത് പ്രതിബന്ധം സൃഷ്ടിക്കുന്നു. ഇതിനോടൊപ്പം കമ്പനികളുടെ രണ്ടാം പാദഫലം പുറത്തുവരുന്നതിനാല് ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. അതേസമയം സമീപഭാവിയില്‍ വില ഇടിയാവുന്ന രണ്ട് പ്രധാന ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ജെഎസ്ഡബ്ല്യൂ സ്റ്റീല്‍
രാജ്യത്ത് സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ഇരുമ്പ്/ ഉരുക്ക് ഉത്പന്ന നിര്‍മാതാക്കളാണ് ജെഎസ്ഡബ്ല്യൂ സ്റ്റീല്‍. 2021-ല്‍ ഭൂഷണ് പവര്‍ & സ്റ്റീല്‍ കമ്പനിയുമായുള്ള ലയനം പൂര്‍ത്തിയാക്കിയിരുന്നു. ഒറ്റയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് കമ്പനിക്ക് കീഴിലാണുള്ളത്. ഹോട്ട് റോള്‍ഡ് കോയില്സ്, ഷീറ്റ്സ്, പ്ലേറ്റ്സ്, കോള്‍ഡ് കോയില്സ്, ടിന്പ്ലേറ്റ്സ്, ടിഎംടി കമ്പികള്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. കര്‍ണാടകയിലെ വിജയനഗര്‍, മഹാരാഷ്ട്രയിലെ ഡോല്വി, തമിഴ്നാട്ടിലെ സേലം എന്നിവടങ്ങളിലാണ് കമ്പനിയുടെ ഉരുക്ക് നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
ലക്ഷ്യവില 475
കഴിഞ്ഞ ദിവസം 650 രൂപയിലാണ് ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും അടുത്ത 12 മാസത്തിനുള്ളില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ വില 475 രൂപയിലേക്ക് ഇടിയാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരിയുടെ വിപണി വിലയേക്കാള്‍ 27 ശതമാനം താഴെയാണിത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 790 രൂപയും താഴ്ന്ന വില 520 രൂപയുമാണ്.
കാരണം: സ്റ്റീല്‍ വ്യവസായത്തിലെ ചാക്രികതയില്‍ മറ്റ് മെറ്റല്‍ ഓഹരികളേക്കാള്‍ ദുര്‍ബലം ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ (BSE: 500228, NSE: JSWSTEEL) ആണ്. ഉയര്‍ന്ന തോതിലുള്ള മൂലധന ചെലവും മിച്ചമുള്ള ഉത്പാദനശേഷിയും ചൂണ്ടിക്കാട്ടിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് 'സെല്‍ റേറ്റിങ്' ശുപാര്‍ശ ചെയ്തത്.
അപ്കോടെക്സ് ഇന്‍ഡസ്ട്രീസ്
സിന്തറ്റിക് എമള്‍ഷന്‍ പോളിമേര്‍സ് നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയാണ് അപ്കോടെക്സ് ഇന്‍ഡസ്ട്രീസ്. 1980-ല്‍ ഏഷ്യന്‍ പെയിന്റ്സിന്റെ ഉപവിഭാഗമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1986-ല്‍ അപ്കോടെക്സ് ലാറ്റീസസ് എന്ന പേരില്‍ പ്രത്യേക കമ്പനിയായി വേര്‍പിരിയുകയായിരുന്നു. 1991-ല്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികള്‍ 2005-ലാണ് അപ്കോടെക്സ് ഇന്‍ഡസ്ട്രീസ് എന്നതിലേക്ക് പുനര്‍ നാമകരണം ചെയ്തത്. സിന്തറ്റിക് റബര്‍, നൈട്രീല്- ബ്യൂട്ടാഡീന്‍ റബര്‍, ഹൈ സ്റ്റൈറീന്‍ റബര്‍, സിന്തറ്റിക് ലാറ്റക്സ്, അക്രിലിക് ലാറ്റക്സ് എന്നിവയുടെ നിര്‍മാണത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
ലക്ഷ്യവില 490
കഴിഞ്ഞ ദിവസം 540 രൂപയിലാണ് അപ്കോടെക്സ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വില 490 രൂപയിലേക്ക് ഇടിയാമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. വിപണി വിലയേക്കാള്‍ 10 ശതമാനം താഴെയാണിത്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 679 രൂപയും താഴ്ന്ന വില 308 രൂപയുമാണ്. ഓഹരികള്‍ ഹ്രസ്വകാല, ഇടക്കാല മൂവിങ് ആവറേജിന് താഴേക്കെത്തിയിട്ടുണ്ട്.
കാരണം: പ്രകടനത്തില്‍ ഉണര്‍വില്ലാത്തതും വിറ്റുവരവ് പ്രതീക്ഷച്ച വേഗം കൈവരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ബ്രോക്കറേജ് സ്ഥാപനം അപ്കോടെക്സ് ഇന്‍ഡസ്ട്രീസ് (BSE: 523694, NSE : APCOTEXIND) ഓഹരിക്ക് സെല്‍ റേറ്റിങ് നല്‍കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications