'കരടി'കള്‍ ആക്രമണം കടുപ്പിച്ചതോടെ നിര്‍ണായക സപ്പോര്‍ട്ട് നിലവാരം തകര്‍ത്ത് നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന നിലയിലേക്കാണ് പതിച്ചത്. പ്രധാന സൂചികകളില്‍ 2 ശതമാനത്തോളം നഷ്ടം നേരിട്ടു. ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണിയില്‍ തിരിച്ചടിയുണ്ടാകുന്നത്. ഈ ഒരാഴ്ചയ്ക്കിടെ 4,000-ലധികം പോയിന്റാണ് സെന്‍സെക്സിന് നഷ്ടമായി. സമാനമായി നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 16 ലക്ഷം കോടിയുടെ ഇടിവും നേരിട്ടു.
മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ നിഫ്റ്റി സൂചികയിലെ 15,671 എന്ന നിലവാരം ശക്തമായ പിന്തുണ നല്‍കുന്നതായിരുന്നു. നിരവധി തവണ ഈ നിലവാരത്തിലേക്ക് സൂചിക എത്തിയപ്പോഴൊക്കെയും പിന്തുണ ലഭിക്കുകയും തിരികെ കയറാനും സാധിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ വ്യാപാരത്തിനിടെ ഈ നിലവാരം തകര്‍ക്കപ്പെട്ടപ്പോള്‍ കടുത്ത വില്പന സമ്മര്‍ദം അധികമായി രൂപപ്പെട്ടതാണ് സൂചികകളെ തളര്‍ത്തിയത്. ഇതിനോടകം 15,400-ലെ സപ്പോര്‍ട്ട് തകര്‍ക്കപ്പെട്ടു കഴിഞ്ഞത് പ്രതികൂലമാണ്. ദുര്‍ബലാവസ്ഥ തുടര്‍ന്നാല്‍ 15,100-ലേക്ക് നിഫ്റ്റി പതിക്കാനും സാധ്യതയുണ്ട്. അതേസമയം അടുത്ത ദിവസങ്ങളിലും തിരിച്ചടി പ്രതീക്ഷിക്കാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ്
മരുന്നുകളുടെ ഗവേഷണത്തിനും വികസനത്തിനും ശ്രദ്ധ പതിപ്പിക്കുന്ന സ്മോള്‍ കാപ് കമ്പനിയായ സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റിസര്‍ച്ചിന്റെ ഓഹരികള്‍ വ്യാഴാഴ്ച 187 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 180 രൂപയിലേക്ക് ഇടിയാം. ഷോര്‍ട്ട്സെല്‍ ചെയ്യുന്നുണ്ടെങ്കില്‍ സ്റ്റോപ് ലോസ് 195 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് (BSE: 532872, NSE: SPARC) ഓഹരിയുടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ തുടര്‍ച്ചയായ വില്പന സമ്മര്‍ദം പ്രകടമാണ്. അടുത്തിടെയുണ്ടായ പുള്‍ബാക്ക് റാലി 20-ഡിഎംഎ നിലാരത്തിലെ പ്രതിരോധത്തില്‍ തട്ടിനിന്നു. ഈയാഴ്ച 10 ശതമാനത്തോളം ഓഹരി ഇടിഞ്ഞു. 20-ഡിഎംഎ നിലവാരത്തിന് താഴെ നില്ക്കുന്നിടത്തോളം വില്പന സമ്മര്‍ദം നേരിടാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
യുബിഎല്‍
'കിങ്ഫിഷര്‍' ബ്രാന്‍ഡില്‍ മദ്യം നിര്‍മിക്കുന്ന കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ (BSE: 532478, NSE: UBL) ഓഹരികള്‍ 1,446 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ ജൂണ്‍ മാസ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളുടെ വില 1,460- 1,470 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,400 രൂപയിലേക്ക് ഫ്യൂച്ചര്‍ കോണ്‍ട്രാക്ടിന്റെ വില ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,495 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
ഡെല്‍റ്റ കോര്‍പ്
ഗെയിമിങ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഡെല്‍റ്റ കോര്‍പിന്റെ ഓഹരികള്‍ ഇന്ന് 164 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 157/ 150 രൂപ ലക്ഷ്യമിട്ട് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 180 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഡെല്‍റ്റ കോര്‍പ് (BSE: 532848, NSE: DELTACORP) ഓഹരിയുടെ ദിവസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ദുര്‍ബലാവസ്ഥയുടെ സൂചനയായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഓഹരി 180 രൂപയില്‍ താഴെ നില്ക്കുന്നിടത്തോളം വില്പന സമ്മര്‍ദം തുടരാം. എങ്കിലും ഓഹരി 'ഓവര്‍ സോള്‍ഡ്' മേഖലയിലാണെന്നതും ശ്രദ്ധിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസ്, യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications