ഏകപക്ഷീയമായി കുതിച്ചു പാഞ്ഞിരുന്ന ഓഹരി വിപണികളില്‍ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് തിരുത്തല്‍ ആരംഭിച്ചിത്. ആഗോളതലത്തിലുള്ള കാരണങ്ങളും ഒമിക്രോണ്‍ ഭീഷണിയുമൊക്കെയാണ് തിരുത്തലിന് വഴിതൈളിച്ചത്.
ഏകപക്ഷീയമായി കുതിച്ചു പാഞ്ഞിരുന്ന ഓഹരി വിപണികളില്‍ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് തിരുത്തല്‍ ആരംഭിച്ചിത്. ആഗോളതലത്തിലുള്ള കാരണങ്ങളും ഒമിക്രോണ്‍ ഭീഷണിയുമൊക്കെയാണ് തിരുത്തലിന് വഴിതൈളിച്ചത്. പ്രധാന സൂചികകളില്‍ 12 ശതമാനത്തോളവും ഓഹരികളില്‍ 15 മുതല്‍ 50 ശതമാനത്തോളവും തിരുത്തലിന് വിധേയമായി. ഇതിനിടെ താഴ്ന്ന നിലവാരത്തില്‍ നിന്നും വളരെയേറെ മുന്നേറിയ സൂചികകള്‍ തിരിച്ചു വരവിന്റെ ശക്തമായ ലക്ഷണങ്ങളും നല്കി കഴിഞ്ഞു. 40 ശതമാനത്തോളം വിലക്കുറവില്‍ നില്ക്കുന്ന അടിസ്ഥാനപരമായി മികച്ച നിലയിലുള്ള 2 ബ്ലൂചിപ്പ് കമ്പനികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1) അമര രാജ ബാറ്ററീസ്
വാഹന നിര്‍മാണത്തിനും വ്യാവസായിക മേഖലയിലും ആവശ്യമായ ലെഡ്- ആസിഡ് ബാറ്ററികളും വീടുകളിലേക്ക് വേണ്ട ഇന്‍വട്ടറുകളും യുപിഎസുകളുമാണ് അമര രാജ ബാറ്ററീസ് പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി ആസ്ഥാനമായി 1985 മുതല്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, അശോക് ലൈലാന്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, ഹോണ്ട, ടാറ്റാ മോട്ടോഴ്സ്, ഫോര്‍ഡ്, ഡൈയ്മലര് ക്രൈസ്ലര് എന്നിവര്‍ക്കടക്കം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് അമര രാജാ ബാറ്ററീസ് ആണ്.
37 % വിലക്കുറവില്‍
സമീപകാലത്ത് ഇലക്ട്രോണിക് ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിനും ഷീറ്റ് മെറ്റലുകള്‍ നിര്‍മ്മിക്കുന്നതിലും ഭക്ഷ്യവസ്തുക്കളും ഊര്‍ജ്ജ ഉല്പാദന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും അമര രാജ ബാറ്ററീസിന് (BSE :500008, NSE : AMARAJABAT) ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 637.15 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വെള്ളിയഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 1025.55 രൂപയും കുറഞ്ഞ വില നിലവാരം 584.25 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 37 ശതമാനത്തോളം വിലക്കുറവിലാണ് ഓഹരികള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
2) എല്‍ഐസി ഹൗസിങ് ഫിനാന്‍സ്
രാജ്യത്തെ ഏറ്റവും വലിയ ഭവന നിര്‍മാണ വായ്പാ സ്ഥാപനമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് സേവന ദാതാക്കളും പൊതുമേഖല സ്ഥാപനവുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഉപകമ്പനിയായി 1989-ല്‍ മുംബൈ ആസ്ഥാനമായാണ് തുടക്കം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വായ്പാ സേവനങ്ങളിലാണ് കമ്പനി കൂടുതലായും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വായ്പ അനുവദിക്കുന്നുണ്ട്. നിലവിലുള്ള ബിസിനസ് സംരംഭകര്‍ക്കും ഈടിന്മേല് വായ്പാ സേവനങ്ങള്‍ നല്കുന്ന ബാങ്ക് ഇതര ധനകാര്യ സഥാപനമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ്. നിലവില്‍ 9 റീജിയണല്‍ ഓഫീസുകളും രാജ്യത്താകമാനം 450-ലേറെ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു.
32 % തിരുത്തല്‍
എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ (BSE : 500253, NSE : LICHSGFIN) ഓഹരികള്‍ 369 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 542.45 രൂപയായിരുന്നു. ഇവിടെ നിന്നും 32 ശതമാനത്തിലേറെയാണ് തിരുത്തല്‍ നേരിട്ടിരിക്കുന്നത്. ടെക്നിക്കല്‍ സൂചകങ്ങളായ 200-ഡേ മൂവിങ് ആവറേജ് 431 രൂപയുടെ താഴെയാണ് നിലവിലെ ഓഹരി വില. അതിനാല്‍ ബെയറിഷ് മേഖലയിലാണ് ഇപ്പോള്‍ ഓഹരി നില്‍ക്കുന്നതെന്ന് വ്യാഖാനിക്കാം. അതേസമയം, ഈ ഓഹരിയുടെ ബുക്ക് വാല്യൂ 417.04 രൂപയാണെന്നത് ഓഹരിയെ ആകര്‍ഷകവുമാക്കുന്നു. കൂടാതെ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2 ശതമാനത്തിനും മുകളിലാണെന്നതും ശ്രദ്ധേയമാക്കുന്നു. അതിനാല്‍ ഇത്തരമൊരു ബ്ലൂചിപ് കമ്പനിയെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications