4 കാരണം; 'കരടി'യുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു! അടുത്ത കുതിപ്പില്‍ ലാഭം കൊയ്യാന്‍ ഈ ഓഹരികളെ പിടിച്ചോളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞയാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ ഒരുവിധം കരകയറാന്‍ വിപണിക്ക് സാധിച്ചു. ഇതോടെ രണ്ടാഴ്ചത്തെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കും താത്കാലിക ശമനമായി. നിരവധി ആഗോള/ ആഭ്യന്തര ഘടകങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും തിരിച്ചടികളുടെ സമയദൈര്‍ഘ്യം കുറയുകയാണെന്ന് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. പ്രധാനമായും 4 ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഗമനം.

200-ഡിഎംഎ

1. നിലവില്‍ 200- ഡിഎംഎ നിലവാരത്തിന് മുകളില്‍ ലഭ്യമായ ഓഹരികള്‍ 15 ശതമാനത്തില്‍ താഴെയാണ്. ഇത് വിപണിയിലെ രൂക്ഷമായ നൈരാശ്യത്തെ കാണിക്കുന്നു. എന്നാല്‍ ഇത്തരം മുന്‍കാല സാഹചര്യങ്ങളില്‍ അന്തിമമായി 10 ശതമാനം വരെ മുന്നേറ്റമുണ്ടായ പുള്‍ബാക്ക് റാലികള്‍ കാണാനാവും. ഇത്തവണയും അത് സംഭവിക്കുകയാണെങ്കില്‍ നിഫ്റ്റി 16,600 നിലവാരങ്ങളിലേക്ക് അടുത്ത 3 മാസത്തിനകം എത്തിയേക്കാം.

Also Read: A to Z; ഓഹരി വിപണിയില്‍ അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍Also Read: A to Z; ഓഹരി വിപണിയില്‍ അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍

വിദേശ നിക്ഷേപകരു

2. വിദേശ നിക്ഷേപകരുടെ ശക്തമായ വില്‍പനയുണ്ടായിട്ടും മറ്റ് വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണിയേക്കാളും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ വിപണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ എംഎസ്‌സിഐ ഇഎം സൂചിക 40 ശതമാനം ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ 18 ശതമാനം തിരുത്തലേ നേരിടേണ്ടി വന്നിട്ടുള്ളൂ.

Also Read: കടങ്ങളില്ല; ഉയര്‍ന്ന ഡിവിഡന്റും; ഇപ്പോള്‍ ബുള്ളിഷ് ട്രെന്‍ഡിലേക്ക് മാറിയ ഓഹരിയില്‍ 3 മാസത്തില്‍ ലാഭം നേടാംAlso Read: കടങ്ങളില്ല; ഉയര്‍ന്ന ഡിവിഡന്റും; ഇപ്പോള്‍ ബുള്ളിഷ് ട്രെന്‍ഡിലേക്ക് മാറിയ ഓഹരിയില്‍ 3 മാസത്തില്‍ ലാഭം നേടാം

ആര്‍എസ്‌ഐ

3. സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും സൂചിക 18 ശതമാനത്തോളം തിരുത്തല്‍ ഇതിനോടകം നേരിട്ടു. ആഴ്ച കാലയളവിലെ ആര്‍എസ്‌ഐ സൂചകം 35 നിലവാരത്തിനും താഴേക്ക് വന്നു. ഇത് ടെക്‌നിക്കല്‍ സൂചകങ്ങള്‍ പ്രകാരം അമിത വില്‍പന സമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. ആഴ്ച കാലയളവിലെ ആര്‍എസ്‌ഐ 35 നിലവാരത്തിനും താഴേക്കെത്തുന്നത് 2020 മേയ് മാസത്തിനു ശേഷമാണ്. മുന്‍കാല ചരിത്രത്തില്‍ ആര്‍എസ്‌ഐ 35-നും താഴേക്ക് എത്തുമ്പോള്‍ തുടര്‍ന്ന് ശക്തമായ പുള്‍ബാക്ക് റാലികള്‍ ദൃശ്യമായിട്ടുണ്ട്.

ക്രൂഡ് ഓയില്‍

4. അടുത്തിടെയായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നത് ഇന്ത്യക്ക് അനുകൂല ഘടകമാണ്. കൂടാതെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് നിരക്കുകളിലും ഇടിവ് കാണുന്നതും ശുഭകരമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്ന് തവണ മാത്രമാണ് ഒറ്റയടിക്കുള്ള തിരുത്തലില്‍ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ യഥാക്രമം 28%, 40% ഇടിഞ്ഞത്. നിലവില്‍ ഇരുസൂചികകളും 25%, 34% വീതം ഇടിഞ്ഞതിനാല്‍ ഇനിയൊരു തിരിച്ചടിയുണ്ടായെങ്കിലും അധികം നീണ്ടുനില്‍ക്കാതെ തിരികെ കയറാനാണ് സാധ്യത. നിഫ്റ്റിക്ക് 14,600/ 14,800 നിലവാരത്തില്‍ പിന്തുണ കിട്ടിയേക്കാമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

പ്രധാന ഓഹരികള്‍-1

പ്രധാന ഓഹരികള്‍- 1

  • ബിഎഫ്‌സിഐ (ബാങ്ക്/ ഫിനാന്‍ഷ്യല്‍ സര്‍വീസസ്/ ഇന്‍ഷൂറന്‍സ്)- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബജാജ് ഫൈനാന്‍സ്.
  • ടെലികോം & ടെക്‌നോളജി- റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ & ടി ഇന്‍ഫോടെക്, എച്ച്‌സിഎല്‍ ടെക്‌നോളജി, കോഫോര്‍ജ്.
  • കാപിറ്റല്‍ ഗുഡ്‌സ്- എല്‍ & ടി, എബിബി, സീമെന്‍സ്, ബിഇഎല്‍, എഐഎ എന്‍ജിനീയറിങ്, എല്‍ജി എക്വിപ്‌മെന്റ്, സാംഗ്വി മൂവേഴ്‌സ്, ടിംകെണ്‍ ഇന്ത്യ.
പ്രധാന ഓഹരികള്‍-2

പ്രധാന ഓഹരികള്‍- 2

  • കണ്‍സംപ്ഷന്‍- ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ടൈറ്റന്‍ കമ്പനി, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ കണ്‍സ്യൂമര്‍, ഹാവെല്‍സ് ഇന്ത്യ.
  • ഓട്ടോമൊബീല്‍- മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസൂക്കി, അശോക് ലെയ്‌ലാന്‍ഡ്, ജംമ്‌നാ ഓട്ടോ, മഹീന്ദ്ര സിഐഇ, എഫ്‌ഐഇഎം ഇന്‍ഡസ്ട്രീസ്, മിന്‍ഡ ഇന്‍ഡസ്ട്രീസ്.
  • ഇന്‍ഫ്രാ & റിയാല്‍റ്റി- ഡിഎല്‍എഫ്, ബ്രിഗേഡ് എന്റര്‍പ്രൈസ്, ഫീനിക്‌സ് മില്‍സ്.
  • മെറ്റല്‍സ്- ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗ്രാഫൈറ്റ്.
പ്രധാന ഓഹരികള്‍-3

പ്രധാന ഓഹരികള്‍- 3

  • ഫാര്‍മ & കെമിക്കല്‍സ്- ഡിവീസ് ലാബോറട്ടറീസ്, സിപ്ല, സിഞ്ചന്‍ ഇന്റര്‍നാഷണല്‍, ടോറന്റ് ഫാര്‍മ, എസ്ആര്‍എഫ്.
  • മറ്റുള്ള വിഭാഗങ്ങള്‍- അദാനി പോര്‍ട്ട്, ഇന്ത്യന്‍ ഹോട്ടല്‍സ്, സീ എന്റര്‍ടെയിന്‍മെന്റ്, ട്രെന്റ്, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, നോസില്‍, ബല്‍റാംപൂര്‍ ചീനി, ഭാരത് ഡൈനാമിക്‌സ്, ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, കന്‍സായി നെറോലാക്, എന്‍ആര്‍ബി ബെയറിങ്.

Also Read: പ്രതീക്ഷിച്ച വരുമാനവും ലാഭവും നേടാനാവുന്നില്ല; വില ഇനിയും ഇടിയാവുന്ന 2 മിഡ് കാപ് ഓഹരികള്‍Also Read: പ്രതീക്ഷിച്ച വരുമാനവും ലാഭവും നേടാനാവുന്നില്ല; വില ഇനിയും ഇടിയാവുന്ന 2 മിഡ് കാപ് ഓഹരികള്‍

ഈയാഴ്ച വിപണി ?

ഈയാഴ്ച വിപണി ?

പ്രധാന സൂചികയായ നിഫ്റ്റിയുടെ ആഴ്ച കാലയളിലെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹരാമി' പാറ്റേണ്‍ രൂപപ്പെട്ടിരുന്നു. ഇത് ബുള്ളിഷ് ട്രെന്‍ഡിലേക്കുള്ള റിവേഴ്സല്‍ സൂചനയായി വ്യാഖ്യാനിക്കാം. കൂടാതെ കഴിഞ്ഞയാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന സമീപമാണ് വെള്ളിയാഴ്ച സൂചികയിലെ വ്യാപാരം നിര്‍ത്തിയതെന്നതും ശ്രദ്ധേയമാണ്. 15,700 നിലവാരം ശക്തമായ പ്രതിരോധ മേഖലയാണ്. എന്നാല്‍ ഇത് മറികടക്കാന്‍ നിഫ്റ്റിക്ക് സാധിച്ചാല്‍ 15,900- 16,250 നിലവാരങ്ങളിലേക്ക് മുന്നേറാന്‍ സാധിക്കും.

അതേസമയം 15,350 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയാണ്. സൂചികയുടെ 100 ആഴ്ചയിലെ മൂവിങ് ആവറേജ് നിലവാരം (15,383) കൂടി ഈ മേഖലയില്‍ ആയതിനാല്‍ ഇവിടെ തകരുന്നത് ശുഭകരമല്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Best Investment Stocks List: ICICI Securities Hints No More Big Fall in Nifty And Build New Portfolio

Best Investment Stocks List: ICICI Securities Hints No More Big Fall in Nifty And Build New Portfolio
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X