ജൂണ്‍ മാസത്തിലേക്ക് ഈ ലാര്‍ജ്, മിഡ് കാപ് ഓഹരികളെയാണ് 'വമ്പന്മാര്‍' നോട്ടമിടുന്നത്! കൈവശമുണ്ടോ?

മേയ് മാസത്തില്‍ നിഫ്റ്റി സൂചിക 3 ശതമാനത്തോളമാണ് നഷ്ടം നേരിട്ടത്. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. അടുത്തിടെ നേരിട്ട തിരുത്തലോടെ മിക്ക ഓഹരികളും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. എങ്കിലും ആഗോള തലത്തില്‍ നേരിടുന്ന പണപ്പെരുപ്പ ഭീഷണിയുടെ കാഠിന്യം എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കും സമീപ ഭാവിയില്‍ വിപണിയുടെ ഗതി നിര്‍ണയിക്കുക.

ദീര്‍ഘകാലയളവിലേക്ക്

അതേസമയം ദീര്‍ഘകാലയളവിലേക്ക് ഓഹരിയില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് ഇപ്പോഴുള്ളതെന്നും ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ശക്തമായ ബാലന്‍സ് ഷീറ്റുള്ളതും മൂലധന പര്യാപ്തതയുള്ളതും ഭാവി വളര്‍ച്ചാ സാധ്യതകളുമുള്ള മികച്ച ഓഹരികളെ ഇതിനായി തെരഞ്ഞെടുക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ മൂലധന വിനിയോഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാപിറ്റല്‍ ഗുഡ്‌സ്, വാണിജ്യ വാഹന നിര്‍മാതാക്കള്‍, സര്‍ക്കാരിന്റെ ഉത്പാദനാധിഷ്ഠിത ആനുകൂല്യം (പിഎല്‍ഐ പദ്ധതി) ലഭിക്കുന്ന ആഭ്യന്തര നിര്‍മാതാക്കളായ ഓഹരികളും ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

മോത്തിലാല്‍ ഒസ്വാള്‍

മോത്തിലാല്‍ ഒസ്വാള്‍

ലാര്‍ജ് കാപ്- റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. ഇതിനോടൊപ്പം അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര & മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഗോദ്‌റേജ് കണ്‍സ്യൂമര്‍, അപ്പോളൊ ഹോസ്പിറ്റല്‍സ് തുടങ്ങിയ ലാര്‍ജ് കാപ് ഓഹരികളും മോത്തിലാല്‍ ഒസ്വാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മിഡ് കാപ് & സ്‌മോള്‍ കാപ്

മിഡ് കാപ് & സ്‌മോള്‍ കാപ്- ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ് & ഫൈനാന്‍സ്, മാക്രോടെക് ഡെവലപ്പേര്‍സ്, അശോക് ലെയ്‌ലാന്‍ഡ്, എല്‍ & ടി ടെക്‌നോളജി, ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ജിആര്‍ ഇന്‍ഫ്രാ പ്രോജക്ട്‌സ്, ഏഞ്ചല്‍ വണ്‍, സഫൈയര്‍ ഫൂഡ്‌സ്, വിആര്‍എല്‍ ലോജിസ്റ്റിക്‌സ്, ലെമണ്‍ ട്രീ ഹോട്ടല്‍സ് എന്നീ ഓഹരികളേയും ഈമാസക്കാലയളവിലേക്ക് പരിഗണിക്കാമെന്ന് മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചു.

എംകെ ഗ്ലോബല്‍

എംകെ ഗ്ലോബല്‍

ലാര്‍ജ് കാപ്- ഐസിഐസിഐ ബാങ്ക്, മാരുതി സുസൂക്കി, എസ്ബിഐ, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ ഓഹരികള്‍ക്ക് മുന്തിയ പരിഗണനയെന്ന 'ഓവര്‍വെയിറ്റ്' എന്ന റേറ്റിങ്ങോടെയാണ് നിര്‍ദേശം. അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ കുറച്ച് പരിഗണനയെന്ന 'അണ്ടര്‍വെയിറ്റ്' എന്ന റേറ്റിങ്ങും ലാര്‍ജ് കാപ് വിഭാഗത്തില്‍ നല്‍കിയിട്ടുണ്ട്.

മിഡ് & സ്‌മോള്‍ കാപ്-

മിഡ് & സ്‌മോള്‍ കാപ്- ആദിത്യ ബിര്‍ള ഫാഷന്‍സ് റീട്ടെയില്‍സ് (എബിഎഫ്ആര്‍എല്‍), ബിര്‍ള സോഫ്റ്റ്, എസ്‌കോര്‍ട്ട്‌സ്, മതേര്‍സണ്‍ സുമി, വരുണ്‍ ബിവറേജസ്, വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റ് എന്നീ ഓഹരികളേയും ജൂണ്‍ മാസക്കാലയളവിലേക്ക് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു.

ആക്‌സിസ് സെക്യൂരിറ്റീസ്

ആക്‌സിസ് സെക്യൂരിറ്റീസ്

ലാര്‍ജ് കാപ്- ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, മാരുതി സുസൂക്കി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സിപ്ല എന്നീ ഓഹരികളെയാണ് ജൂണ്‍ മാസത്തിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

മിഡ് കാപ്- ഫെഡറല്‍ ബാങ്ക്, വരുണ്‍ ബിവറേജസ്, അശോക് ലെയ്‌ലാന്‍ഡ്, ആസ്ട്രാല്‍ ലിമിറ്റഡ്, ബാറ്റ ഇന്ത്യ, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്

സ്‌മോള്‍ കാപ്- ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്, പ്രാജ് ഇന്‍ഡസ്ട്രീസ്, സിസിഎല്‍ പ്രോഡക്ട്‌സ് (ഇന്ത്യ) തുടങ്ങിയ ഓഹരികളേയും ഈമാസക്കാലയളവിലേക്ക് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X