മികച്ച റിസള്‍ട്ട് പ്രഖ്യാപിക്കാവുന്ന കമ്പനി തെരയുകയാണോ? എങ്കില്‍ 9 സ്‌റ്റോക്കുകള്‍ ഇതാ; നോക്കിവെച്ചോളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോര്‍പ്പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഐടി വിഭാഗത്തിലെ വന്‍കിട കമ്പനികളില്‍ നിന്നും താരതമ്യേന മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവന്നത്. സമാനമായി മെറ്റല്‍, ഓയില്‍ & ഗ്യാസ് വിഭാഗങ്ങളില്‍ നിന്നും പൊതുവില്‍ മികച്ച സാമ്പത്തിക ഫലമാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതില്‍ മെറ്റല്‍ വിഭാഗത്തില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ 60 ശതമാനം ലാഭത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചത്. അതുപോലെ ഉയര്‍ന്ന ക്രൂഡോയില്‍ വില കാരണം റീഫൈനിങ് മാര്‍ജിന്‍ മെച്ചപ്പെട്ടത് എണ്ണക്കമ്പനികള്‍ക്കും ഗുണകരമായി. ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനം പുറത്തെടുത്തതിലൂടെ നല്ല സാമ്പത്തികഫലം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന 9 ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.

 

1) നാല്‍കോ

1) നാല്‍കോ

രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്‍പാദകരാണ് നാല്‍കോ (BSE: 532234, NSE: NATIONALUM) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ്. ഒരു പൊതുമേഖലാ സ്ഥാപനമാണ്. കേന്ദ്രസര്‍ക്കാര്‍ നവരത്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വന്‍കിട സ്ഥാപനത്തിന് ഖനനം, ലോഹം, ഊര്‍ജ്ജം എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. ഡിസംബര്‍ പാദത്തില്‍ ക്മ്പനിയുടെ വിറ്റുവരവ് 56.2 ശതമാനം വാര്‍ഷികാടസ്ഥാനത്തില്‍ വര്‍ധിക്കുമെന്നാണ് അനുമാനം. സമാനമായി മൂന്നാം പാദത്തിലെ അറ്റാദായം 327 ശതമാനം വര്‍ധിച്ച് 1,024 കോടി രൂപയാകാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച 108 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

2) ടാറ്റ സ്റ്റീല്‍

2) ടാറ്റ സ്റ്റീല്‍

രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകരും ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം മികച്ച രീതിയില്‍ നടത്തിയിട്ടുള്ള ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ സ്റ്റീല്‍ (BSE: 500470, NSE: TATASTEEL). ബ്രിട്ടനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളുണ്ട്. കമ്പനിക്ക് മൂന്നാം പാദത്തില്‍ 42.5 ശതമാനം വരുമാന വര്‍ധനവും 169 ശതമാനം ഉയര്‍ന്ന പ്രവര്‍ത്തന ലാഭവും നേടിയേക്കാമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ പ്രവചനം. ബുധനാഴ്ച 1200 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: 38 രൂപ ലാഭവിഹിതം കിട്ടും, ഡിവിഡന്റ് യീല്‍ഡ് 9.73%; സംഭവം കൊള്ളാം, പക്ഷെ ഈ സ്റ്റോക്കില്‍ ഒരു പ്രശ്‌നമുണ്ട്Also Read: 38 രൂപ ലാഭവിഹിതം കിട്ടും, ഡിവിഡന്റ് യീല്‍ഡ് 9.73%; സംഭവം കൊള്ളാം, പക്ഷെ ഈ സ്റ്റോക്കില്‍ ഒരു പ്രശ്‌നമുണ്ട്

3) ഒഎന്‍ജിസി

3) ഒഎന്‍ജിസി

രാജ്യത്ത് പൊതുമേഖലയിലെ ഏറ്റവും വലിയ പരമ്പരാഗത ഇന്ധന പര്യവേക്ഷകരും ഉത്പാദകരുമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി (BSE: 500312, NSE : ONGC). രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നത് മഹാര്ത്‌ന പദവിയുള്ള ഒഎന്‍ജിസിയാണ്. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 67.5 ശതമാനം വര്‍ധനയും അറ്റാദയത്തില്‍ 551 ശതമാനം വര്‍ധനയുമാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച 168 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

4) ഐസിഐസിഐ ബാങ്ക്

4) ഐസിഐസിഐ ബാങ്ക്

വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്ക് ആണ് ഐസിഐസിഐ ബാങ്ക് (BSE : 532174, NSE: ICICIBANK). വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, കാര്‍ഷിക, ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്‍കുന്നു. മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 17.5 ശതമാനം വര്‍ധിച്ച് 5,803 കോടി രൂപയാകുമെന്നാണ് അനുമാനം. ബുധനാഴ്ച 810 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

5) എസ്ബിഐ

5) എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (BSE: 500112, NSE : SBIN). 46 കോടി ഉപഭോക്താക്കളും 22,000-ലധികം ശാഖകളും ബാങ്കിനുണ്ട്. രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ 23 ശതമാനം വിപണി വിഹിതവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയുടെ 25 ശതമാനവും എസ്ബിഐയ്ക്കു കീഴിലാണ്. ഡിസംബര്‍ പാദത്തില്‍ 55.5 ശതമാനം ലാഭം വര്‍ധിച്ച് 8,082 കോടി രുപയാകുമെന്നും കിട്ടാക്കടത്തിന്റെ തോതില്‍ കുറവുണ്ടാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച 508 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

6) കോഫോര്‍ജ്

6) കോഫോര്‍ജ്

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ് (BSE: 532541, NSE : COFORGE). ജിസംബര്‍ പാദത്തില്‍ മിഡ് കാപ് വിഭാഗത്തിലുള്ള കമ്പനിയുടെ വരുമാനം 40 ശതമാനത്തോളം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 1,664 കോടി രൂപയാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിലെ അനുമാനം. സമാന കാലയളവില്‍ അറ്റാദാം 59.3 ശതമാനം വര്‍ധിച്ച് 194 കോടി രൂപയാകുമെന്നും കണക്കുക്കൂട്ടുന്നു. ബുധനാഴ്ച 5,425 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: ഇവിയിലാണ് ഭാവി; ഈ 5 ഇവി ഇന്‍ഫ്രാ സ്റ്റോക്കുകള്‍ പരിഗണിക്കാം; വെറുതെയാകില്ലAlso Read: ഇവിയിലാണ് ഭാവി; ഈ 5 ഇവി ഇന്‍ഫ്രാ സ്റ്റോക്കുകള്‍ പരിഗണിക്കാം; വെറുതെയാകില്ല

7) ഗ്രാസിം ഇന്‍ഡസ്ട്രീസ്

7) ഗ്രാസിം ഇന്‍ഡസ്ട്രീസ്

രാജ്യത്തെ പ്രമുഖ സ്വകാര്യ സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള മുന്‍നിര കമ്പനികയാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE: 500300, NSE : GRASIM). ടെക്സ്‌റ്റൈല്‍ മേഖലയിലാണ് തുടക്കമെങ്കിലും യഥാസമയം വൈവിധ്യവത്കരണം നടത്തി. ലോകത്തെ ഏറ്റവും വലിയ വിസ്‌കോസ് റയോണ്‍ നിര്‍മാതാക്കളും ക്ലോര്‍ആല്‍ക്കലി, ലിനന്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കു്ന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലാണ്. മൂന്നാം പാദത്തില്‍ ഗ്രാസിമിന്റെ വരുമാനം 45.7 ശതമാനം വര്‍ധിച്ച് 5,384 കോടിയാരുമെന്നും അറ്റാദായം 73 ശതമാനം വര്‍ധിച്ച് 575 കോടിയാകുമെന്നുമാണ് അനുമാനം. ബുധനാഴ്ച 1,820 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

8) ടെറ്റന്‍ കമ്പനി

8) ടെറ്റന്‍ കമ്പനി

സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമാണ് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് (BSE: 500114, NSE : TITAN). ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളാണ്. തനിഷ്‌ക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ജൂവലറിയും ഐപ്ലസ് എന്ന ബ്രാന്‍ഡിന് കീഴില്‍ കണ്ണടകളും ഫാസ്റ്റ് ട്രാക്ക് എന്ന ബ്രാന്‍ഡില്‍ ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിക്കുന്നു. ഉത്സവ സീസണുകള്‍ ഉള്‍പ്പെട്ട ഡിസംബര്‍ പാദത്തില്‍ ടൈറ്റന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 873 കോടി രൂപയാകുമെന്നാണ് അനുമാനം. ബുധനാഴ്ച 2,600 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

9) ഭാരതി എയര്‍ടെല്‍

9) ഭാരതി എയര്‍ടെല്‍

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍ (BSE: 532454, NSE : BHARTIARTL). 1995-ലാണ് തുടക്കം. ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നു. ഡിഷ് ടിവി, പേയ്‌മെന്റ് ബാങ്ക് തുടങ്ങിയ മേഖലകളിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനലാഭം 19.7 ശതമാനം വളര്‍ന്ന് 14,431 കോടിയായും വരുമാനം 10.7 ശതമാനം വളര്‍ന്ന് 29,357 കോടിയാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. ബുധനാഴ്ച 705 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Better Q3 Results On Strong Earning Growth SBI ICICI ONGC NALCO Tata Steel Titan Are Motilal Oswal Top Pick

Better Q3 Results On Strong Earning Growth SBI ICICI ONGC NALCO Tata Steel Titan Are Among Motilal Oswals Top Pick
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X