എസ്ബിഐ ഉപയോക്താവാണോ? ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഈ എളുപ്പവഴിയിലൂടെ വേഗത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം

ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പിന്നെ ടെന്‍ഷനടിക്കാന്‍ വേറെ കാരണങ്ങള്‍ ഒന്നും വേണ്ടി വരില്ല. നാം കഷ്ടപ്പെട്ട് സമ്പാദിച്ച പണം ആരെങ്കിലും ആ കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുക്കുമോ എന്ന ചിന്ത നമ്മെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പിന്നെ ടെന്‍ഷനടിക്കാന്‍ വേറെ കാരണങ്ങള്‍ ഒന്നും വേണ്ടി വരില്ല. നാം കഷ്ടപ്പെട്ട് സമ്പാദിച്ച പണം ആരെങ്കിലും ആ കാര്‍ഡ് ഉപയോഗിച്ച് തട്ടിയെടുക്കുമോ എന്ന ചിന്ത നമ്മെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. എന്നാല്‍ ഏതൊരു പ്രശ്‌നത്തിനും നമുക്ക് മുന്നില്‍ പരിഹാരമുണ്ട്. സമചിത്തതയോടെ ആലോചിച്ച് അത് കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കണം എന്ന് മാത്രം. ഒരാളുടെ ഡെബിറ്റ് കാര്‍ഡ് എവിടെയോ എങ്ങനെയോ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞാലും അത് തന്നെ പരിഹാരം.

കാര്‍ഡ് നഷ്ടപ്പെട്ടാല്‍

കാര്‍ഡ് നഷ്ടപ്പെട്ടാല്‍

പരിഭ്രമിച്ചിരിക്കാതെ അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട ആ കാര്‍ഡ് ഉപയോഗിച്ച് ആര്‍ക്കും തട്ടിയെടുക്കാന്‍ സാധിക്കാത്തവണ്ണം സുരക്ഷിതമാക്കുകയാണ് ആദ്യം വേണ്ടത്. ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു എന്ന് ബോധ്യമായാല്‍ ആ കാര്‍ഡ് ബ്ലോക്ക് ചെയ്യുക എന്നതാണ് ആദ്യ പടി. ബ്ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ആ കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാനോ മറ്റ് ഇടപാടുകള്‍ നടത്തുവാനോ ആര്‍ക്കും സാധിക്കില്ല. നമ്മുടെ പണം സുരക്ഷിതമായി അക്കൗണ്ടില്‍ തന്നെയിരിക്കും എന്നര്‍ഥം.

എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം

എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം

നിങ്ങള്‍ ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താവ് ആണെങ്കില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതും, പുതിയ കാര്‍ഡിനായി അപേക്ഷിക്കുന്നതും അത് ലഭിക്കുന്നതുമെല്ലാം എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കും. ഈ പ്രക്രിയകളെല്ലാം ബാങ്ക് ഇപ്പോള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ബാങ്കിംഗ് അനുഭവങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ വിവിധ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ടോള്‍ ഫ്രീ ഐവിആര്‍ സംവിധാനത്തിലൂടെ

ടോള്‍ ഫ്രീ ഐവിആര്‍ സംവിധാനത്തിലൂടെ

ഇപ്പോള്‍ തങ്ങളുടെ ടോള്‍ ഫ്രീ ഐവിആര്‍ സംവിധാനത്തിലൂടെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുവാനും റീ ഇഷ്യൂ ചെയ്യുവാനും സാധിക്കുമെന്ന് എസ്ബിഐ ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയോ, പുതിയ കാര്‍ഡ് റീ ഇഷ്യൂ ചെയ്യുകയോ ചെയ്യാന്‍ ടോള്‍ ഫ്രീ ഐവിആര്‍ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി 1800 112 211, അല്ലെങ്കില്‍ 1800 425 3800 എന്ന നമ്പറിലേക്ക് വിളിക്കൂ എന്നാണ് എസ്ബിഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എങ്ങനെ ബ്ലോക്ക് ചെയ്യാം

എങ്ങനെ ബ്ലോക്ക് ചെയ്യാം

ഈ നമ്പറില്‍ വിളിച്ചതിന് ശേഷം എസ്ബിഐ ഉപയോക്താവ് നിര്‍ദേശമനുസരിച്ച് നിങ്ങള്‍ക്കുള്ള സേവനം ലഭിക്കുന്നതിനായി ചില സംഖ്യകള്‍ നല്‍കേണ്ടതുണ്ട്. കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനായി നല്‍കേണ്ട സംഖ്യ പൂജ്യം ആണ്. രജിസ്റ്റേഡ് മൊബൈല്‍ നമ്പറും കാര്‍ഡ് നമ്പറും ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനായി നല്‍കേണ്ട നമ്പര്‍ 1 ആണ്. രജിസ്റ്റേഡ് മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും ഉപയോഗിച്ചാണ് ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നത് എങ്കില്‍ നല്‍കേണ്ടത് 2 എന്ന സംഖ്യയാണ്.

ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിന്റെ ഘട്ടങ്ങള്‍

ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിന്റെ ഘട്ടങ്ങള്‍

അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിന്റെ ഘട്ടങ്ങള്‍ താഴെ പറയും പ്രകാരമാണ്.

1. കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനായി അക്കൗണ്ട് നമ്പറിന്റെ അവസാന അഞ്ചക്കങ്ങള്‍ നല്‍കേണ്ടതുണ്ട്.
2. നല്‍കിയ അക്കൗണ്ട് നമ്പര്‍ കണ്‍ഫേം ചെയ്യുന്നതിനായി 1 പ്രസ് ചെയ്യാം.
3. ശേഷം അക്കൗണ്ട് നമ്പറിലെ അഞ്ചക്കങ്ങള്‍ വീണ്ടും നല്‍കുന്നതിനായി 2 പ്രസ് ചെയ്യാം.
ഈ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വിജയകരമായി ബ്ലോക്ക് ചെയ്തുകഴിഞ്ഞുവെന്നാണര്‍ഥം. കാര്‍ഡ് ബ്ലോക്ക് ചെയ്തു കഴിഞ്ഞാല്‍ അത് സംബന്ധിച്ച സന്ദേശം എംഎംഎസ് ആയി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുകയും ചെയ്യും.

പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുക

പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുക

ഇനി പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുക എന്നതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ താഴെ പറയും പ്രകാരം ചെയ്യാം.

1. പുതിയ കാര്‍ഡ് ലഭിക്കുന്നതിനായി 1 പ്രസ് ചെയ്യുക
2. ഉപഭോക്താവിന്റെ ജനനവര്‍ഷം നല്‍കുക
പുതിയ കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ബാങ്ക് അയച്ചു തരുന്നതായിരിക്കും. പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിനുള്ള ചാര്‍ജുകള്‍ ബാങ്ക് ഉപയോക്താവില്‍ നിന്നും ഈടാക്കും. കണ്‍ഫേം ചെയ്യുന്നതിന് 1 ഉം ഇടപാട് റദ്ദ് ചെയ്യുന്നതിന് 2ഉം പ്രസ് ചെയ്യാം. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി എത്തുകയും ചെയ്യും.

കാര്‍ഡിന്റെ അവസാന അഞ്ചക്ക നമ്പര്‍ ഉപയോഗിച്ചും കാര്‍ഡ് ബ്ലോക്ക് ചെയ്യാം

കാര്‍ഡിന്റെ അവസാന അഞ്ചക്ക നമ്പര്‍ ഉപയോഗിച്ചും കാര്‍ഡ് ബ്ലോക്ക് ചെയ്യാം

നിങ്ങളുടെ എടിഎം കാര്‍ഡിന്റെ അവസാന അഞ്ചക്ക നമ്പര്‍ ഉപയോഗിച്ചും ഈ കാര്‍ഡ് ബ്ലോക്കിംഗ് പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് ഇനി നോക്കാം.

1. ബ്ലോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്‍ഡിന്റെ അവസാന അഞ്ചക്ക നമ്പര്‍ നല്‍കുക
2. ബ്ലോക്കിംഗ് പ്രക്രിയ തുടരുന്നതിനായി 1 അമര്‍ത്തുക.
3. വീണ്ടും ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്‍ഡിന്റെ അവസാന അഞ്ചക്ക നമ്പര്‍ നല്‍കുക.
ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടാകും. മൊബൈല്‍ നമ്പറിലേക്ക് ഇത് സംബന്ധിച്ച സന്ദേശവും എസ്എംഎസ് ആയി നിങ്ങള്‍ക്ക് ലഭിക്കും.

Read more about: sbi
English summary

blocking sbi debit cards; easy and simple way to block debit card for sbi customers- step by step guide | എസ്ബിഐ ഉപയോക്താവാണോ? ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഈ എളുപ്പവഴിയിലൂടെ വേഗത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം, പണം സുരക്ഷിതമാക്കാം

blocking sbi debit cards; easy and simple way to block debit card for sbi customers- step by step guide
Story first published: Thursday, July 8, 2021, 13:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X