ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതിനാല്‍ അടിസ്ഥാനപരമായി ഉന്നത നിലവാരമുള്ളതും മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളുടെ ഓഹരികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്. ഇതിനോടൊപ്പം കമ്പനിക്ക് പറയത്തക്ക കടബാധ്യകള്‍ ഇല്ലാതിരിക്കേണ്ടതും പ്രധാനമാണ്.
ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് സ്ഥായിയായ വരുമാനവും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും മതിയാവും എന്നത് അനുകൂല ഘടകമാണ്. അതുപോലെ കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാലും 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളതായും കാണാനാവും. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും ഓഹരിയുടമകള്‍ക്ക് വമ്പന്‍ ലാഭവിഹിതവും പ്രഖ്യാപിച്ച ഒരു ബ്ലൂചിപ് ഫാര്‍മ കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
അബോട്ട് ഇന്ത്യ ലിമിറ്റഡ്
രാജ്യാന്തര തലത്തില്‍ വമ്പന്‍ ബിസിനസ് സംരംഭങ്ങളുള്ള അമേരിക്കന്‍ മരുന്ന് നിര്‍മാണ, ആരോഗ്യ പരിപാലന ശൃംഖലയുടെ രാജ്യത്തെ ഉപകമ്പനിയാണ് അബോട്ട് ഇന്ത്യ ലിമിറ്റഡ്. മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. പ്രമേഹം, ഹൃദ്യോഗം, വേദന സംഹാരി, അനസ്തീഷ്യ, പോഷകാഹാരം തുടങ്ങിയവയോടൊപ്പം മോളിക്യൂലാര്‍, ന്യൂറോ സയന്‍സ്, കാന്‍സര്‍, വൈറസ് സംബന്ധമായ രോഗങ്ങള്‍ക്കുള്ള വിവിധ മരുന്നുകളും രോഗനിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ഉപകരണങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു. നിലവിലെ വിപണി മൂല്യം 38,370 കോടിയാണ്. കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം.
ഡിവിഡന്റ് 2,750 %
ഇക്കഴിഞ്ഞ മേയില്‍ പ്രസിദ്ധീകരിച്ച നാലാം പാദഫലത്തോട് അനുബന്ധിച്ചായിരുന്നു അബോട്ട് ഇന്ത്യ (BSE: 500488, NSE: ABBOTINDIA), ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 145 രൂപ വീതം അന്തിമ ലാഭവിഹിതമായും 130 രൂപ വിശേഷാല്‍ ലാഭവിഹിത ഇനത്തിലുമാണ് നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുന്നത്. അതായത് രണ്ട് ഇനത്തിലുമായി ആകെ 275 രൂപ ഓഹരിയൊന്നിന് ലാഭവിഹിതം കിട്ടും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 2-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10-ന് ചേരുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിയോടെ ഓഗസ്റ്റ് 17-ന് ശേഷം ലാഭവിഹിതം കൈമാറും.
സാമ്പത്തികം
ജനുവരി- മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ അബോട്ട് ഇന്ത്യയുടെ വരുമാനം 1,255 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വളര്‍ച്ച പ്രകടമാക്കി. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 211 കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 39 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്്. ഇതോടെ പ്രതിയോഹരി വരുമാനം 71.75 രൂപയില്‍ നിന്നും 99.49-ലേക്ക് മെച്ചപ്പെട്ടു. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അബോട്ട് ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 9.6 ശതമാനവും പ്രവര്‍ത്തനലാഭം 21.6 ശതമാനവും അറ്റാദായം 21 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ഓഹരി വിശദാംശം
അബോട്ട് ഇന്ത്യയുടെ ആകെ ഓഹരികളില്‍ 74.99 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.22 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.51 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 17.27 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന അബോട്ട് ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.57 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1,224.59 രൂപയും പിഇ അനുപാതം 50.90 നിരക്കിലുമാണ്. സമാനമായി ഓഹരിയിന്മേലുള്ള ആദായം 29.5 ശതമാനമാണെന്നതും ശ്രദ്ധേയം. അതേസമയം ഇന്ന് 18,057 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications