പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും സമീപ കാലത്ത് ഭേദപ്പെട്ട തിരുത്തല്‍ നേരിട്ടു. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും ഇരു സൂചികകളും 11 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൂചികയുടെ ഭാഗമായ ചില ബ്ലൂചിപ് ഓഹരികളാവട്ടെ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. ചില ഓഹരികളുടെ ഉയര്‍ന്ന വിലയില്‍ നിന്നും മൂന്നിലൊന്ന് ഭാഗം നഷ്ടപ്പെട്ടു. ഇത്തരത്തില്‍ കനത്ത തിരിച്ചടി നേരിട്ട 8 നിഫ്റ്റി ഓഹരികളുണ്ട്. ഹെല്‍ത്ത്കെയര്‍, ഐടി, മെറ്റല്‍, ഇന്‍ഫ്രാ വിഭാഗത്തില്‍ നിന്നുള്ളവയാണ് ഇവ. എന്നാല്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അടുത്തിടെ ഈ ബ്ലൂചിപ് ഓഹരികള്‍ക്ക് 'ബൈ' (BUY) റേറ്റിങ് നല്‍കുകയും 70 ശതമാനം വരെ നേട്ടവും പ്രവചിച്ചിരുന്നു.
അപ്പോളോ ഹോസ്പിറ്റല്‍സ്
അടുത്തിടെ നിഫ്റ്റി സൂചികയുടെ ഭാഗമായതും ഹെല്‍ത്ത്കെയര്‍ വിഭാഗത്തിലെ പ്രമുഖ സ്ഥാപനവുമായ അപ്പോളോ ഹോസ്പിറ്റല്‍സ് ആണ് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത്. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 39 ശതമാനം നഷ്ടമാണ് കുറിച്ചത്. കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയ 5,930 രൂപയില്‍ നിന്നും കഴിഞ്ഞയാഴ്ചയോടെ 3,568-ലേക്ക് വീണത്. ഇതിനിടെ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 46 ശതമാനം ഇടിവ് കാണിച്ചു. ഫാര്‍മ വിഭാഗത്തിന്റെ വില്പനയെ തുടര്‍ന്നുള്ള നികുതി ബാധ്യതയാണ് തിരിച്ചടിയായത്. അതേസമയം എലാര കാപിറ്റല്‍ ഈ ഓഹരിക്ക് 'ബൈ' റേറ്റിങ് നല്‍കിയിട്ടുണ്ട്. പ്രതീക്ഷിത ലക്ഷ്യവില 5,125-ലേക്കും താഴ്ത്തി നിശ്ചയിച്ചു.
വിപ്രോ
ഐടി മേഖലയിലെ വന്‍കിട കമ്പനിയായ വിപ്രോ 36 ശതമാനമാണ് ഉയര്‍ന്ന നിലവാരത്തില്‍ നിന്നും വീഴ്ച രേഖപ്പെടുത്തിയത്. 740 രൂപയില്‍ നിന്നും 470 നിലവാരത്തിലേക്കാണ് വീണത്. ഡിമാന്‍ഡിലെ തളര്‍ച്ചയും ലാഭമാര്‍ജിനിലെ ഇടിവുമാണ് ശക്തമായ തിരുത്തലിലേക്ക് വഴിതെളിച്ചത്. ഇതിനിടെ വിദേശ ബ്രോക്കറേജ് സ്ഥാപനമായ മക്വാറീ, വിപ്രോയുടെ റേറ്റിങ് 'ന്യൂട്രലില്‍' നിന്നും കൂടതല്‍ പരിഗണനയെന്ന 'ഓവര്‍വെയിറ്റ്' റേറ്റിങ്ങിലേക്ക് ഉയര്‍ത്തി. സമാനമായി ലക്ഷ്യവിലയും 630-ല്‍ നിന്നും 660 രൂപയിലേക്ക് വര്‍ധിപ്പിച്ചു. അതേസമയം ക്രെഡിറ്റ് സ്വീസ്, ഐടി ഓഹരിയുടെ ലക്ഷ്യവില 530 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.
ടെക് മഹീന്ദ്ര
മറ്റൊരു വന്‍കിട ഐടി കമ്പനിയായ ടെക് മഹീന്ദ്ര ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 38 ശതമാനം തിരിച്ചടിയാണ് കുറിച്ചത്. 1,,838 രൂപയില്‍ നിന്നും 1,150 നിലവാരങ്ങളിലേക്കാണ് താഴ്ന്നത്. വിപണിയില്‍ അനുഭവപ്പെടുന്ന ഡിമാന്‍ഡിലെ തളര്‍ച്ചയും കമ്പനിയുടെ ലാഭമാര്‍ജിനിലെ ഇടിവുമാണ് ശക്തമായ തിരുത്തലിലേക്ക് തള്ളിവിട്ടത്. എങ്കിലും വൈവിധ്യവത്കരിക്കപ്പെട്ട മേഖലയില്‍ സ്വാധീനമുള്ള ടെക് മഹീന്ദ്രയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ വേഗം തിരിച്ചു പിടിക്കാനാകുമെന്നാണ് നിഗമനം. പ്രഭുദാസ് ലീലാധര്‍, ഈ ഓഹരിക്ക് 1,426 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
ഹിന്‍ഡാല്‍കോ
അലുമിനീയം ഉത്പന്ന വിപണിയിലെ മുന്‍നിരക്കാരായ ഹിന്‍ഡാല്‍കോയുടെ ഓഹരികള്‍ റെക്കോഡ് ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 36 ശതമാനം തിരുത്തല്‍ നേരിട്ടു. 636 രൂപയില്‍ നിന്നും 410 നിലവാരത്തിലേക്കാണ് തള്ളപ്പെട്ടത്. മെറ്റല്‍ കമ്പനികളില്‍ അനുഭവപ്പെട്ട നെഗറ്റീവ് വിലയിരുത്തലുകളാണ് തിരിച്ചടിയായത്. മാര്‍ച്ച് പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് ഹിന്‍ഡാല്‍കോ പുറത്തുവിട്ടത്. അറ്റാദായം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. വിദേശ ബ്രോക്കറേജായ സിഎല്‍എസ്എ, ഈ ഓഹരിയില്‍ 'ബൈ' റേറ്റിങ് നിലനിര്‍ത്തി. പ്രതീക്ഷിത ലക്ഷ്യവില 580 രൂപയായും നിശ്ചയിച്ചു.
അതേസമയം മക്വാറീ, ഹിന്‍ഡാല്‍കോ ഓഹരിക്ക് 'ഔട്ട്പെര്‍ഫോം' എന്ന റേറ്റിങ് നിലനിര്‍ത്തുകയും സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവിലയായി 689 രൂപയായും നിശ്ചയിച്ചു. മറ്റൊരു വിദേശ ബ്രോക്കറേജായ ക്രെഡിറ്റ് സ്വീസ്, ഈ ഓഹരിക്ക് 640 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്.
ഡിവീസ് ലാബ്
ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 36 ശതമാനം വീണു. മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ഡിവീസ് ലാബ് കാഴ്ചവെച്ചത്. ദീര്‍ഘ കാലയളവില്‍ ഈ ഫാര്‍മ ഓഹരിക്ക് 4,900 രൂപയാണ് ഷേര്ഖാന് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
ബിപിസിഎല്‍
സ്വകാര്യവത്കരണ നീക്കത്തില്‍ നിന്നും അടുത്തിടെ പിന്‍വലിക്കപ്പെട്ട പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരികള്‍ 35 ശതമാനം തിരുത്തല്‍ നേരിട്ടു. 503 രൂപയില്‍ നിന്നും കഴിഞ്ഞയാഴ്ച 330 രൂപയിലേക്കാണ് താഴ്ന്നത്. ഇന്ധന വില്പനയില് നിന്നുള്ള മാര്‍ജിന്‍ കുറവാണെങ്കിലും ഓഹരിയുടെ വാല്യുവേഷന് മികച്ച നിലവാരത്തിലേക്ക് എത്തിയതിനാല്‍ വാങ്ങാമെന്നും 415 രൂപയാണ് ലക്ഷ്യവിലയെന്നും എംകെ ഗ്ലോബല്‍ സൂചിപ്പിച്ചു.
ബജാജ് ഫിന്‍സേര്‍വ്
മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സേര്‍വിന്റെ ഓഹരിയില്‍ 34 ശതമാനം തിരുത്തല്‍ നേരിട്ടു. ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് ബജാജ് ഫിന്‍സേര്‍വ് ഓഹരിയുടെ ലക്ഷ്യവില 20,000-ല്‍ നിന്നും 18,900 രൂപയിലേക്ക് താഴ്ത്തി നിശ്ചയിച്ചു.
ശ്രീ സിമന്റ്സ്
പ്രമുഖ സിമന്റ് ഉത്പാദക കമ്പനിക്ക് വിദേശ ബ്രോക്കറേജായ ജൂലിയസ് ബയേര്‍ 'ഹോള്‍ഡ്' റേറ്റിങ്ങാണ് നല്‍കിയത്. ശ്രീ സമിന്റ്സ് ഓഹരികളുടെ സമീപകാല ലക്ഷ്യവില 28,100-ല്‍ നിന്നും 25,500-ലേക്കും താഴ്ത്തി നിശ്ചയിച്ചു. അതേസമയം ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബറില്‍ നടക്കുന്ന നിഫ്റ്റി സൂചികയുടെ പുനഃസംഘടനയില്‍ ശ്രീ സിമന്റ് പുറത്തു പോകുമെന്നും പകരം അദാനി എന്റര്‍പ്രൈസസ് സ്ഥാനം പിടിക്കുമെന്നും സൂചനകളുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications