ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്. കമ്പനികള്‍ നല്കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതം, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് (ഓഹരി തിരികെ വാങ്ങല്‍) ഓഫറുകളുമൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്.
കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല എന്ന മെച്ചവുമുണ്ട്.
ഇതിനോടൊപ്പം അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകളും എളുപ്പത്തിലാകും. അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ള 5 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
പോണ്ടി ഓക്സൈഡ്സ്
ആക്രി സാധനങ്ങളില്‍ നിന്നും ഈയവും മറ്റ് ലോഹസങ്കരങ്ങളും വേര്‍തിരിച്ചെടുക്കുന്ന മൈക്രോ കാപ് കമ്പനിയാണ് പോണ്ടി ഓക്സൈഡ് & കെമിക്കല്‍സ് (പിഒസിഎല്). ഓഗസ്റ്റ് 10-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അതായത് നിക്ഷേപകന്റെ കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം.
ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 28 ആണ്. അതേസമയം 3 ശതമാനത്തിലധികം ഉയര്‍ന്ന് 780 രൂപയിലാണ് പിഒസിഎല് (BSE: 532626) ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
രാം രത്ന വയര്‍സ്
വൈന്‍ഡിങ്ങിന് ആവശ്യമായ ഇനാമല്‍ ചെയ്ത കോപ്പര്‍ കമ്പനികള്‍ നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് രാം രത്ന വയര്‍സ്. ഓഗസ്റ്റ് 10-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 28-നും റെക്കോഡ് തീയതി സെപ്റ്റംബര്‍ 29-നുമായും നിശ്ചയിച്ചു. അതേസമയം വെള്ളിയാഴ്ച 10 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 316 രൂപയിലായിരുന്നു രാം രത്ന വയര്‍ (BSE: 522281, NSE : RAMRAT) ഓഹരിയുടെ ക്ലോസിങ്.
റൂബി മില്‍സ്
വിവിധാംശനിര്‍മിതമായ തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് റൂബി മില്‍സ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ ചേര്‍ന്ന റൂബി മില്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും.
ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 23 ആണ്. അതേസമയം 2 ശതമാനത്തിലധികം ഇടിഞ്ഞ് 567 രൂപയിലാണ് റൂബി മില്‍സ് (BSE: 503169, NSE : RUBYMILLS) ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അടുത്തിടെ ഇടക്കാല ലാഭവിഹിതമായി 0.75 രൂപയും അന്തിമ ലാഭവിഹിതമായി 3 രൂപയും കൈമാറിയിരുന്നു.
ജ്യോതി റെസിന്‍സ്
രാജ്യത്തെ രണ്ടാമത്തെ വലിയ വുഡ് അദേസീവ് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ സ്മോള്‍ കാപ് കമ്പനിയാണ് ജ്യോതി റെസിന്‍സ് & അദേസീവ്സ്. യുറോ 7000 എന്ന ബ്രാന്‍ഡിന് കീഴിലാണ് തടികള്‍ ഒട്ടിക്കാനുള്ള വിവിധതരം പശകള്‍ വിപണിയിലെത്തിക്കുന്നത്. നേരത്തെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 2:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി രണ്ട് ഓഹരി വീതം ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 8-നും റെക്കോഡ് തീയതി സെപ്റ്റംബര്‍ 9-നുമായും തീരുമാനിച്ചിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച 5 ശതമാനം കുതിച്ചുയര്‍ന്ന് 3,566 രൂപയിലായിരുന്നു ജ്യോതി റെസിന്‍സ് (BSE : 514448) ഓഹരിയുടെ ക്ലോസിങ്.
ഗെയില്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതി വാതക ഉത്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ). 2013-ല്‍ മഹാരത്ന പദവി ലഭിച്ചു. ജൂലൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 6-നും റെക്കോഡ് തീയതി സെപ്റ്റംബര്‍ 7-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 1.5 ശതമാനത്തോളം ഉയര്‍ന്ന് 135 രൂപയിലാണ് ഗെയില്‍ (BSE: 532155, NSE : GAIL) ഓഹരി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അടുത്തിടെ അന്തമി ലാഭവിഹിതമായി 1 രൂപ നല്‍കിയിരുന്നു. നേരത്തെ ഇടക്കാല ലാഭവിഹിതമായി 5 രൂപയും 4 രൂപയും വീതം രണ്ടു തവണയായി കൈമാറിയിരുന്നു.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
