ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്കാന് സാധിക്കാതെ വരുമ്പോഴാണ് കമ്പനി നേതൃത്വം ബോണസ് ഓഹരി പരിഗണിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ നികുതി ബാധ്യതകള്‍ ബോണസ് ഓഹരിയുമായി ബന്ധപ്പെട്ട കൈമാറ്റങ്ങള്‍ക്ക് നേരിടേണ്ടതുമില്ല. ഇതിനോടൊപ്പം അധിക ഓഹരികള്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ എളുപ്പത്തിലാകുമെന്ന നേട്ടവും ലഭിക്കും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. അതേസമയം ജൂലൈ രണ്ടാം ആഴ്ചയില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 6 കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
ജിഎംഎം ഫോഡ്ലര്‍
കെമിക്കല്‍, ഫാര്‍മ മേഖലയില്‍ ആവശ്യമായ സാങ്കേതികവിദ്യ, ഉത്പാദന സംവിധാനം, സേവനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രമുഖ സ്മോള്‍ കാപ് കമ്പനിയാണ് ജിഎംഎം ഫോഡ്ലര്‍ (BSE: 505255, NSE : GMMPFAUDLR). മേയ് മാസത്തിലാണ് 2:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 2 ഓഹരി വീതം നല്‍കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 11-നും റെക്കോഡ് തീയതി ഈമാസം 12-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 4,159 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ഉരവി ടി & വെഡ്ജ് ലാംപ്സ്
സിഗ്നല്‍ ലാംപ്സ്, ഇരുചക്ര വാഹനങ്ങള്‍ക്കുളള ഇന്‍ഡിക്കേറ്റര്‍/ വെഡ്ജ് ലാംപ്സ്, സ്റ്റോപ് & ടെയില്‍ ലാംപ്സ് നിര്‍മിക്കുന്ന നാനോ കാപ് കമ്പനിയാണ് ഉരവി ടി & വെഡ്ജ് ലാംപ്സ് ലിമിറ്റഡ് (NSE-SM : URAVI). മേയ് മാസത്തിലാണ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പക്കലുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം നിക്ഷേപകന് ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 11-നും റെക്കോഡ് തീയതി 12-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 236 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
എ ഇന്‍ഫ്രാസ്ട്രക്ചര്‍
ആസ്ബെറ്റോസ് സിമന്റ് ഷീറ്റ്സ്/ ആസ്ബെറ്റോസ് സിമന്റ് പ്രഷര്‍ പൈപ്പ്സ് എന്നിവ നിര്‍മിക്കുന്ന നാനോ കാപ് കമ്പനിയാണ് എ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (BSE : 539620). കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം നിക്ഷേപകന് കിട്ടും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 12-നും റെക്കോഡ് തീയതി ഈമാസം 13-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ 49 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
എഎന്‍ജി ലൈഫ്സയന്‍സസ്
വിവിധതരം ഇന്ജക്ഷന് ഡോസേജുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുന്നതുമായ നാനോ കാപ് കമ്പനിയാണ് എഎന്‍ജി ലൈഫ്സയന്‍സസ് ഇന്ത്യ (BSE : 540694). മേയ് മാസത്തിലാണ് 1:4 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പക്കലുള്ള 4 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി നിക്ഷേപകന് ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 13-നും റെക്കോഡ് തീയതി 14-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 228 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ശങ്കര്‍ ലാല്‍ രാംപാല്‍
സള്ഫല് ഡൈസ്, പാരഫിന്‍ വാക്സ്, ഫോസ്ഫോറിക് ആസിഡ്, സോഡിയം സള്‍ഫൈഡ്, ഹൈഡ്രജന്‍ പെറോക്സൈഡ്, റീഫൈന്‍ഡ് ഗ്ലിസറിന്‍ പോലെ വിവിധതരം കെമിക്കല്‍ ഉത്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരും വ്യാപാരിയുമാണ് ശങ്കര്‍ ലാല്‍ രാംപാല്‍ ഡൈ-കെം ലിമിറ്റഡ് (BSE : 542232). 2:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി രണ്ട് ഓഹരി കൂടി നിക്ഷേപകന് കിട്ടും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 14-നും റെക്കോഡ് തീയതി 15-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 500 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
രാധേ ഡെവലപ്പേര്‍സ്
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രാധേ ഡെവലപ്പേര്‍സ് (ഇന്ത്യ) ലിമിറ്റഡ് (BSE : 531273). മേയ് മാസത്തിലാണ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പക്കലുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി നിക്ഷേപകന് ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 14-നും റെക്കോഡ് തീയതി ഈമാസം 15-നുമാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 224 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications