ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് കമ്പനികള്‍ സാധാരണ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE).
എന്തുകൊണ്ട് ?
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല എന്നതും കമ്പനിക്ക് നേട്ടമാണ്. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും അഥവാ ലിക്വിഡിറ്റി (Liquidity) വര്‍ധിക്കും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും (ഓഹരിയുടെ മുഖവില മാറിയിട്ടില്ലാത്തതിനാല്‍). അതേസമയം ഈമാസം ബോണസ് ഓഹരി അനുവദിക്കുന്ന മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബോണസ് ഓഹരി
ജൂണില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് ഹാര്ഡ്വിന് ഇന്ത്യ (BSE: 541276, NSE : HARDWYN) നേതൃത്വം പ്രഖ്യാപിച്ചത്. ഇതനുുസരിച്ച് 1:2 അനുപാതത്തിലാവും ബോണസ് ഓഹരി വിതരണം ചെയ്യുക. അതായത് കൈവശമുള്ള രണ്ട് ഹാര്ഡ്വിന് ഇന്ത്യ ഓഹരിക്ക് ഒരു ഓഹരി വീതം അധികമായി നല്‍കും.
ഇതിനുള്ള റെക്കോഡ് തീയതി ജൂലൈ 22-ന് നിശ്ചയിച്ചതായി കഴിഞ്ഞ ദിവസം കമ്പനി നേതൃത്വം അറിയിച്ചു. ഓഹരിയുടമകളുടെ അനുമതി കൂടി തേടിയശേഷം ബോണസ് ഓഹരി കൈമാറുമെന്നും അവര്‍ വ്യക്തമാക്കി.
ഹാര്ഡ്വിന് ഇന്ത്യ
വാണിജ്യ, ഗാര്‍ഹിക മേഖളയിലെ ശില്പ/ രൂപകല്പനയ്ക്കും ഉപയോഗിക്കുന്ന വിവിധതരം ലോഹസാമാനങ്ങള്, ഗ്ലാസ് ഫിറ്റിങ്സ് എന്നിവ നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണ് ഹാര്ഡ്വിന് ഇന്ത്യ ലിമിറ്റഡ്. 50 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണിത്. ഡോര്‍ ക്ലോസര്‍, ഫ്ലോര്‍ സ്പ്രിങ്സ്, ഷവര്‍ എന്‍ക്ലോസര്‍ ഫിറ്റിങ്സ്, മോഷന്‍ ഗേറ്റ് സീരിസ്, ഹാന്‍ഡില്‍ & ലോക്ക്സ്, ബ്രാസ് & സിങ്ക് ഹാന്‍ഡില്‍സ്, അലുമിനീയം ഫിറ്റിങ്ങുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ശൗചാലയത്തിലേക്കും അടുക്കളയിലേക്കും വേണ്ട ഫിറ്റിങ്ങുകളുടെ വിപണിയിലേക്കും പ്രവേശിച്ചു.
ഓഹരി വിശദാംശം
ഹാര്ഡ്വിന് ഇന്ത്യ ഓഹരികള്‍ ഇന്ന് രാവിലെ 3 ശതമാനത്തോളം ഉയര്‍ന്ന് 238 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ നാനോ കാപ് ഓഹരിയുടെ കൂടിയ വില 271.05 രൂപയും താഴ്ന്ന വില 10 രൂപയുമായാണ് എന്‍എസ്ഇയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2022-ല്‍ ഇതുവരെയായി ഹാര്ഡ്വിന് ഇന്ത്യ ഓഹരികള്‍ 100 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
നിലവില്‍ ഈ ഓഹരികള്‍ 50, 100, 200-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ്. എന്നാല്‍ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു താഴെയുമാണ് തുടരുന്നത്.
അതേസമയം ഹാര്ഡ്വിന് ഇന്ത്യയുടെ ആകെ ഓഹരികളില്‍ 74.85 ശതമാനവും പ്രമോട്ടറിന്റെ പക്കലാണുള്ളത്. ബാക്കി 25.15 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശവുമാണ്. അടുത്തിടെയൊന്നും കമ്പനി ലാഭവിഹിതം നല്‍കിയിട്ടില്ല. ഏറ്റലവുമൊടുവില് കണക്കുകള്‍ പ്രകാരം ഹാര്ഡ്വിന് ഇന്ത്യയുടെ വിപണി മൂല്യം 242 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 15.05 രൂപ നിരക്കിലുമാണ്. കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായം 25 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 27.2 ശതമാനം നിരക്കിലുമാണുള്ളത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഹാര്ഡ്വിന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 26.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 178.2 ശതമാനവും അറ്റാദായത്തില്‍ 381.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ് സാമ്പത്തിക വര്‍ഷത്തില്‍ ഹാര്ഡ്വിന് ഇന്ത്യ നേടിയ മൊത്ത വരുമാനം 84 കോടിയും അറ്റാദായം 3 കോടിയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
