കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കില്ല. കൂടാതെ അധിക ഓഹരികള്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. അതേസമയം ചില അവസരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
ബെയ്ഡ് ലീസിങ് & ഫൈനാന്‍സ്
വാഹന വായ്പയിലും വസ്തു പണയത്തിലംു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബൈയ്ഡ് ലീസിങ് & ഫൈനാന്‍സ്, 1:1 അനുപാതത്തില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഒരു ഓഹരി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 20-നും റെക്കോഡ് തീയതി 21-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
വെളളിയാഴ്ച ബെയ്ഡ് ലീസിങ് & ഫൈനാന്‍സിന്റെ (BSE: 511724) ഓഹരികള്‍ 5 ശതമാനം താഴ്ന്ന് ലോവര്‍ സര്‍ക്യൂട്ടില്‍ 39.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നാനോ കാപ് ഓഹരിയില്‍ ഈവര്‍ഷം ഇതുവരെ 67 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 361 ശതമാനം വീതവും മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
അജന്ത ഫാര്‍മ
മരുന്നു നിര്‍മാണത്തിലും വിതരണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന അജന്ത ഫാര്‍മ, 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 22-നും റെക്കോഡ് തീയതി 23-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച അജന്ത ഫാര്‍മയുടെ (BSE: 532331, NSE : AJANTPHARM) ഓഹരികള്‍ 1,805 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ മിഡ് കാപ് ഓഹരി 2022-ല്‍ ഇതുവരെ 20 ശതമാനത്തോളവും ഒരു വര്‍ഷ കാലയളവില്‍ 8 ശതമാനം വീതവും നഷ്ടം കുറിച്ചു.
നസാര ടെക്നോളജീസ്
ഓണ്‍ലൈന്‍ ഗെയിമിങ്, സ്പോര്‍ട്ട്സ് സേവനങ്ങളൊരുക്കുന്ന ഐടി കമ്പനിയായ നസാര ടെക്നോളജീസ്, 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 24-നും റെക്കോഡ് തീയതി 27-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ വെളളിയാഴ്ച നസാര ടെക്നോളജീസിന്റെ (BSE: 543280, NSE : NAZARA) ഓഹരികള്‍ 2 ശതമാനം താഴ്ന്ന് 1,049 രൂപയിലാണ് വ്യാപാരം നിര്‍ത്തിയത്. ഈ സ്മോള്‍ കാപ് ഓഹരിയില്‍ ഈ വര്‍ഷം ഇതുവരെ 54 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 37 ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications