വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ഇടയ്ക്കെല്ലാം ഓഹരി വിഭജനം നടത്തുന്നത് സാധാരണയാണ്. ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതും വില കുറയുന്നതും കാരണം എക്സ്ചേഞ്ചില്‍ ഇടപാടുകള്‍ എളുപ്പമാകമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
ഓഹരി വിഭജനം
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധന ഉണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
ബോണസ് ഓഹരി
നിലവിലെ ഓഹരിയുടെ വില, ബോണസ് ഓഹരി വിതരണം ചെയ്ത നിശ്ചിത അനുപാതത്തില്‍ കുറയുകയും എന്നാല്‍ കൈവശമുള്ള ഓഹരികളുടെ കൂട്ടത്തിലേക്ക് ആനുപാതിക എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. കൂടാതെ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
സവാക്ക ബിസിനസ് മെഷീന്‍സ്
കെമിക്കല്‍ ഉത്പന്നങ്ങളുടേയും ഇരുമ്പു നുറുക്കുകളുടേയും വ്യാപാരം നടത്തുന്ന നാനോ കാപ് കമ്പനിയാണ് സവാക്ക ബിനിനസ് മെഷീന്‍സ് (BSE: 531893). നിലവില്‍ 15.7 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി, ഓഹരി വിഭജനമാണ് പ്രഖ്യാപിച്ചത്. നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള ഓഹരികളായാവും വിഭജിക്കുക. അതായത് കൈവശമുള്ള ഒരു ഓഹരി, 10 എണ്ണമായി വര്‍ധിക്കും.
ബോണസ് ഓഹരി
തുടര്‍ന്ന് 1 രൂപ മുഖവിലയുള്ള 100 സവാക്ക ബിസിനസ് മെഷീന്‍സ് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 10 ബോണസ് ഓഹരികള്‍ എന്ന അനുപാതത്തില്‍ അധികമായി നല്‍കും. ഓഹരി വിഭജനത്തിനും ബോണസ് ഓഹരിക്കുമുള്ള റെക്കോഡ് തീയതി മേയ് 27-നാണ് നിശ്ചയിച്ചിരിക്കുന്നത്. സവാക്ക ബിസിനസ് മെഷീന്‍സിന്റെ ഓഹരികള്‍ ഇന്ന് 15.1 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇവെക്സിയ ലൈഫ്കെയര്‍
കെമിക്കല്‍സ്, കാര്‍ഷികോത്പന്നങ്ങള്‍, ഉപഭോക്തൃ സാധനങ്ങളുടേയും വ്യാപാരം നടത്തുന്ന നാനോ കാപ് കമ്പനിയാണ് ഇവെക്സിയ ലൈഫ്കെയര്‍ (BSE: 524444). നിലവില്‍ 145 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനി, ഓഹരി വിഭജനമാണ് പ്രഖ്യാപിച്ചത്. നിലവില്‍ 2 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള ഓഹരിയാവും വിഭജിക്കുക. അതായത് ഇപ്പോള്‍ കൈവശമുള്ള ഒരു ഓഹരി, 2 ഓഹരികളായി മാറും. ഇതിനുള്ള റെക്കോഡ് തീയതി മേയ് 24-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇവെക്സിയ ലൈഫ്കെയറിന്റെ ഓഹരി ഇന്ന് 4.68 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഗുജ്കെം ഡിസ്റ്റിലേഴ്സ് ഇന്ത്യ
വ്യാവസായിക ആല്‍ക്കഹോള്‍, അസെറ്റാള്‍ഡിഹൈഡ്, അസെറ്റിക് ആസിഡ്, അനുബന്ധ കെമിക്കല്‍ ഉത്പന്നങ്ങളുടെയും നിര്‍മാണത്തിലും വില്പനയിലുമാണ് നാനോ കാപ് കമ്പനിയായ ഗുജ്കെം ഡിസ്റ്റിലേഴ്സ് ഇന്ത്യ (BSE: 506640) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ 13.1 കോടിയുടെ വിപണി മൂല്യമുള്ള കമ്പനി ഓഹരി വിഭജനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള ഓഹരികളായാവും വിഭജിക്കുക. അതായത് കൈവശമുള്ള ഒരു ഓഹരി, 10 എണ്ണമായി വര്‍ധിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
