പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് കമ്പനികള്‍ സാധാരണ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കില്ല. കൂടാതെ അധിക ഓഹരികള്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. അതേസമയം ചില അവസരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
എസ്കെപി സെക്യൂരിറ്റീസ്
സെബി അംഗീകൃത സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ എസ്കെപി സെക്യൂരിറ്റീസ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചു. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 17-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
വെളളിയാഴ്ച എസ്കെപി സെക്യൂിരറ്റീസിന്റെ (BSE: 531169) ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ 113.40 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി വിലയില്‍ 77 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോസ്മോ ഫിലിംസ്
വിവിധതരം പാക്കേജിങ് ഫിലിംസ് നിര്‍മിക്കുന്ന കമ്പനിയാണ് കോസ്മോ ഫിലിംസ് (BSE: 508814, NSE: COSMOFILMS), 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഓരോ ഓഹരി അധികമായി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 18-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഈ സ്മോള്‍ കാപ് ഓഹരി 1,690 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസക്കാലയളവില്‍ 9 ശതമാനത്തോളം ഇടിഞ്ഞിട്ടും 2022-ല്‍ ഇതുവരെ 21 ശതമാനം മുന്നേറ്റം ഓഹരി കാഴ്ചവെച്ചിട്ടുണ്ട്.
ഗാലക്ടികോ കോര്‍പറേറ്റ്
സെബി (SEBI) അംഗികൃത മെര്‍ച്ചന്റ് ബാങ്കിംഗ് സ്ഥാപനമാണ് ഗാലക്ടികോ കോര്‍പറേറ്റ് സര്‍വീസസ്. നിക്ഷേപകര്‍ക്ക് 3:10 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് പ്രഖ്യാപനം. അതായത് കൈവശമുള്ള 10 ഓഹരിക്ക് അധികമായി 3 ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 17-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ 1:1 അനുപാതത്തിലും ബോണസ് നല്‍കിയിരുന്നു. അതേസമയം വെള്ളിയാഴ്ച 329 രൂപയിലാണ് ഗാലക്ടികോ കോര്‍പറേറ്റ് (BSE: 542802) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവിനിടെ ഓഹരിയില്‍ 684 ശതമാനം മുന്നേറ്റമുണ്ടായിട്ടുണ്ട്.
അവാന്റല്‍
വയര്‍ലെസ് ടെലികോം മേഖലയിലും നെറ്റ്വര്‍ക്കിങ് മാനേജ്മെന്റ് സോഫ്റ്റ്വേറും നിര്‍മിക്കുന്ന കമ്പനിയാണ് അവാന്റല്‍ ലിമിറ്റഡ്, 3:1 അനുപാതത്തിലാവും ബോണസ് ഓഹരി വിതരണം ചെയ്യുക. അതായത് കൈവശമുളള ഓരോ ഓഹരിക്കും അധികമായി 3 ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 18-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച 1,282 രൂപയിലാണ് ഈ മൈക്രോ കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ അവാന്റല്‍ (BSE: 532406) ഓഹരിയില്‍ 82 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
