ആഗോള വിപണികളിലെ ഉദാസീനതയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതുമാണ് ചൊവ്വാഴ്ച തിരിച്ചടിയായത്. ഇതോടെ പ്രധാന സൂചികകളായ സെന്‍സെക്സിലും നിഫ്റ്റിയിലും കാര്യമായ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം ഹ്രസ്വകാലയളവില്‍ തിരിച്ചടി നേരിടാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
യുബിഎല്‍
രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് (യുബിഎല്‍) ഓഹരികള്‍ ചൊവ്വാഴ്ച്ച ഒരു ശതമാനത്തോളം താഴ്ന്ന് 1,608 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഓഹരി വില 1,520 രൂപ നിലവാരത്തിലേക്ക് താഴാമെന്ന് യെസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഡെറിവേറ്റീവ് വിഭാഗത്തില്‍ യുബിഎല്ലിന്റെ ഓഗസ്റ്റ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട്സെല്‍ ചെയ്യുന്നുവെങ്കില്‍ 1,645 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുബിഎല്‍ ഓഹരികള്‍ ക്രമാനുഗതമായി ഇടിവ് നേരിടുന്നു. ഇതിനെതിരായി ഓരോ ഘട്ടത്തിലും തിരികെ കയറാനുള്ള ഓഹരിയുടെ ശ്രമം നീണ്ടുനില്‍ക്കുന്നുമില്ല. അതിനാല്‍ ഓഹരി ദുര്‍ബലാവസ്ഥയിലാണെന്ന് യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഈയൊരു പശ്ചാത്തലത്തില്‍ യുബിഎല്‍ (BSE: 532478, NSE : UBL) ഓഹരി 1,600 രൂപ നിലവാരത്തിന് താഴെ തുടരുകയാണെങ്കില്‍ 1,520 രൂപയിലേക്ക് ഓഹരി വില ഇടിയാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
യുപിഎല്‍
രാജ്യത്തെ പ്രമുഖ കെമിക്കല്‍, കാര്‍ഷിക വളം നിര്‍മാതാക്കളായ യുപിഎല്‍ ഓഹരി, ഇന്ന് 3.5 ശതമാനത്തിലേറെ ഇടിഞ്ഞ് 740 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ഓഹരി വില 705 രൂപ നിലവാരത്തിലേക്ക് താഴാമെന്ന് യെസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഡെറിവേറ്റീവ് വിഭാഗത്തില്‍ യുപിഎല്ലിന്റെ ഓഗസ്റ്റ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട്സെല്‍ ചെയ്യുന്നുവെങ്കില്‍ 765 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
സമീപകാലത്ത് ശക്തമായി മുന്നേറ്റത്തിന്റെ പാതയിലായിരുന്നു യുപിഎല്‍ ഓഹരികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 16 ശതമാനത്തോളം നേട്ടവും രേഖപ്പെടുത്തി. എന്നാല്‍ അടുത്തിടെ യുപിഎല്‍ (BSE: 512070, NSE : UPL) ഓഹരിയുടെ ചാര്‍ട്ടില്‍ രൂപപ്പെട്ട ബെയറിഷ് കാന്‍ഡിലുകള്‍ തൊട്ടുമുന്നിലുള്ള പ്രതിരോധ കടമ്പയേയും തന്മൂലം തിരുത്തലിനു വിധേയമാകാനുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നതാണെന്ന് യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
കഴിഞ്ഞ രണ്ട് വ്യാപാര ആഴ്ചയിലുമായി നിഫ്റ്റി സൂചിക 9 ശതമാനത്തോളം മുന്നേറിയതിനാല്‍ ഒരു 'കണ്സോളിഡേഷന്' തൊട്ടടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാം എന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച മുതല്‍ റിസര്‍വ് ബാങ്കിന്റെ ധനനയ സമിതിയുടെ യോഗം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം വര്‍ധിക്കാം.
അതേസമയം നിഫ്റ്റി 17,400 മറികടന്ന് ക്ലോസ് ചെയ്താല്‍ 17,800 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള വഴിതുറന്നു കിട്ടും. എന്നാല്‍ ലാഭമെടുപ്പ് കനത്താല്‍ നിഫ്റ്റി സൂചിക 16,800- 17,000 നിലവാരങ്ങളില്‍ നിന്നും പിന്തുണയാര്‍ജിച്ച് മടിങ്ങിയെത്താമെന്നും റെലിഗേര്‍ ബ്രോക്കിങ് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

ഈദ്-ഉല്-ഫിതര് 2026: ഈദ് ഇന്ത്യയില്‍ എപ്പോള്‍? ഈ ദിനത്തില്‍ മാസപ്പിറവിയ്ക്ക് സാധ്യത

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി



Click it and Unblock the Notifications