ബ്രേക്ക്ഡൗണ്‍! സപ്പോര്‍ട്ട് തകര്‍ത്ത ഈ 2 കെമിക്കല്‍ ഓഹരികള്‍ ഇരട്ടയക്ക നിരക്കില്‍ ഇടിയാം; ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണി ഇന്നലെ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്നു. സൂചികയുടെ ഭാഗമായ ലാര്‍ജ് കാപ് ഓഹരികളിലെ മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാല്‍ പൊതു വിപണിയില്‍ 'കരടി'കള്‍ ആധിപത്യം പുലര്‍ത്തുകയാണ്. നിലവില്‍ 15,200 നിലവാരത്തില്‍ നിന്നും നിഫ്റ്റി പിന്തുണ സ്വീകരിക്കുന്നുണ്ട്. 15,450 നിലവാരം ഭേദിക്കാനായാല്‍ മുന്നേറ്റം ശക്തമാകും. പിന്നീടുള്ള ശക്തമായ പ്രതിരോധം 15,800 നിലവാരത്തിലാണ്. അതേസമയം 15,200 നിലവാരം തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദം രൂപപ്പെടും. ഹ്രസ്വകാലയളവിലേക്ക് ഷോര്‍ട്ട് സെല്‍ ചെയ്യാവുന്ന 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

 

എസ്ആര്‍എഫ്

എസ്ആര്‍എഫ്

കെമിക്കല്‍ അധിഷ്ഠിതമായി ബഹുവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ്. റെഫ്രിജറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്. കഴിഞ്ഞ ദിവസം 2 ശതമാനത്തിലേറെ ഇടിഞ്ഞ് 2,136 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും എസ്ആര്‍എഫ് ഓഹരിയുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

അടുത്ത 2-3 ആഴ്ചയ്ക്കകം ഓഹരി വില 1,985/ 1,910 രൂപ നിലവാരത്തിലേക്ക് താഴാം. ഇതിലൂടെ 7- 10 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,242 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

ഇഎംഎ

അടുത്തിടെ എസ്ആര്‍എഫ് ഓഹരിയുടെ 200-ദിവസ ഇഎംഎ നിലവാരം തകര്‍ക്കപ്പെടുകയും അതിനു താഴെ രണ്ട് ദിവസം നിലനില്‍ക്കുകയുമാണ്. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഹെഡ് & ഷോള്‍ഡേഴ്‌സ്' പാറ്റേണ്‍ 'ബെയറിഷ് പ്രവണതയോടെ താഴേക്ക് വീണു. എസ്ആര്‍എഫ് ഓഹരിയുടെ (BSE: 503806, NSE: SRF) ദിവസ, മാസക്കാലയളവിലെ ടെക്‌നിക്കല്‍ സൂചകങ്ങളും ബെയറിഷ് സൂചന നല്‍കുന്നു. മാസക്കാലയളവിലെ ആര്‍എസ്‌ഐ സൂചകം 'ഓവര്‍ബോട്ട്' (Overbought) മേഖലയില്‍ നിന്നും പുറത്തു കടന്നു. ആറ് മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം സപ്പോര്‍ട്ട് നിലവാരം തകര്‍ക്കുന്നതിന്റെ വക്കിലുമാണ് ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്.

Also Read: റെഡ് സിഗ്നല്‍! പോണപോക്കില്‍ ഈ 2 ഓഹരികള്‍ ഇനിയും 16% വരെ ഇടിയാം

ദീപക് നൈട്രേറ്റ്

ദീപക് നൈട്രേറ്റ്

ഗുജറാത്ത് കേന്ദ്രീകരിച്ച് സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ദീപക് നൈട്രേറ്റ്. വ്യാവസായിക സ്‌ഫോടന ദ്രവ്യങ്ങള്‍, പെയിന്റ്, പോളിമര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനു വേണ്ട വിവിധ ഘടക പദാര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ ദിവസം 5 ശതമാനം ഇടിവോടെ 1,754 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഫ്യൂച്ചര്‍ കോണ്‍ട്രാക്ടില്‍ ഷോര്‍ട്ട് സെല്‍ ചെയ്യാം. ഇവിടെ നിന്നും അടുത്ത 2-3 ആഴ്ചയ്ക്കകം ഓഹരി വില 1,631/ 1,570 രൂപയിലേക്ക് താഴാം.

കെമിക്കല്‍

ഇതിലൂടെ 7-10 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,841 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ദീപക് നൈട്രേറ്റിന്റെ (BSE:506401, NSE : DEEPAKNTR) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ദുര്‍ബലാവസ്ഥയുടെ സൂചനയായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പ്രകടമാണ്. കൂടാതെ 20, 50, 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി തുടരുന്നത്. ദിവസ ചാര്‍ട്ടില്‍ 'ഫ്‌ലാഗ്' പാറ്റേണ്‍ തകര്‍ത്ത് താഴേക്ക് വീണു. കൂടാതെ കെമിക്കല്‍ വിഭാഗത്തിലെ ഓഹരികളും പൊതുവില്‍ പ്രധാന സൂചികകളേക്കാള്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Breakdown Stocks: Bearish Trending Chemical Shares Deepak Nitrite And SRF Can Short Sell For Good Returns

Breakdown Stocks: Bearish Trending Chemical Shares Deepak Nitrite And SRF Can Short Sell For Good Returns
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X