പണപ്പെരുപ്പ ഭീഷണിയും സാമ്പത്തിക മാന്ദ്യ ആശങ്കകളും ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന്റെ പ്രഭാവത്തില്‍ ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടം പ്രകടമാണ്. ഇതിനിടെ കോര്‍പറേറ്റ് കമ്പനികളുടെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ താമസിയാതെ പ്രസിദ്ധീകരിച്ചു തുടങ്ങും. ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാകും. അതേസമയം ഹ്രസ്വകാലയളവില്‍ വില ഇടിയാവുന്ന 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്
ഇന്ന് രാവിലെ 650 രൂപ നിലവാരത്തിലാണ് ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും ധനകാര്യ ഓഹരിയുടെ വില 600 രൂപയിലേക്ക് ഇടിയാമെന്ന് 5പൈസ.കോം സൂചിപ്പിച്ചു. വിപണി വിലയേക്കാള്‍ 8 ശതമാനത്തോളം താഴെയാണിത്. അതേസമയം ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 662 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
'റൈസിങ് വെഡ്ജ്' പാറ്റേണില്‍ നിന്നും ബ്രേക്ക്ഡൗണ്‍ സംഭവിച്ചതിനു ശേഷം ഓഹരിയില്‍ തിരുത്തല്‍ നേരിട്ടു. തുടര്‍ന്ന് ചോളമണ്ഡളം ഇന്‍വസ്റ്റ്മെന്റ് (BSE: 511243, NSE : CHOLAFIN) ഓഹരി തിരികെ കയറാന്‍ നോക്കുമ്പോഴും ശക്തമായ വില്പന സമ്മര്‍ദം പ്രകടമാണ്. ഇത്തരം പുള്‍ ബാക്ക് റാലിയില്‍ വോളിയം കുറവാണെന്നതും ശ്രദ്ധേയം. അതിനാല്‍ സമീപകാല ട്രെന്ഡ്ലൈന് സപ്പോര്‍ട്ട് വീണ്ടും പരീക്ഷിക്കപ്പെടാം.
അതേസമയം വാഹന, ഭവന, വസ്തു വായ്പാ സേവനമൊരുക്കുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ചോളമണ്ഡളം ഇന്‍വസ്റ്റ്മെന്റ് & ഫൈനാന്‍സ്.
എസ്ആര്‍എഫ്
വ്യാഴാഴ്ച രാവിലെ 2,090 രൂപ നിലവാരത്തിലാണ് എസ്ആര്‍എഫ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ കാലയളവില്‍ കെമിക്കല്‍ ഓഹരിയുടെ വില 1,900 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്ന് 5പൈസ.കോം സൂചിപ്പിച്ചു. ഇത് വിപണി വിലയേക്കാള്‍ 10 ശതമാനത്തോളം താഴ്ന്ന നിലവാരമാണ്. ഈ ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ട്രേഡ് ചെയ്യുന്നവര്‍ 2,120 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം സമീപകാല സപ്പോര്‍ട്ട് നിലവാരം തകര്‍ത്ത് താഴേക്ക് വീണു. ഈ സമയത്ത് ഓഹരി ഇടപാടുകളുടെ എണ്ണം കൂടുതലായിരുന്നു എന്നതും ശ്രദ്ധേയം.
ഇതിനോടൊപ്പം എസ്ആര്‍എഫ് ഓഹരിയുടെ വിപണി വില ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് തുടരുന്നത്. ഇതും ബെയറിഷ് സൂചനയാണ്. കൂടാതെ ടെക്നിക്കല്‍ സൂചകങ്ങളും മൂവിങ് ആവറേജ് ക്രോസ്ഓവറിലും ഓഹരിയില്‍ ബെയറിഷ് ട്രെന്‍ഡ് ആണ് പ്രകടിപ്പിക്കുന്നത്.
അതേസമയം കെമിക്കല്‍ അധിഷ്ഠിതമായി ബഹുവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ് (BSE: 503806, NSE : SRF). റെഫ്രിജെറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ മുന്‍നിര കമ്പനിയാണിത്. 80-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം 5പൈസ.കോം പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications