സമീപകാല താഴ്ച്ചയില്‍ നിന്നും അതിവേഗത്തിലാണ് വിപണി കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ മങ്ങിയിട്ടില്ലെങ്കിലും തീര്‍ത്തും അപ്രതീക്ഷിത കുതിപ്പാണ് പ്രധാന സൂചികകള്‍ കാഴ്ചവെച്ചത്. ഇതിനിടെ കോര്‍പറേറ്റ് കമ്പനികള്‍ ജൂണ്‍ പാദഫലവും പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ചതിനു ശേഷം പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സെല്‍ (SELL) റേറ്റിങ് നല്കിയ 2 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
ബാറ്റ ഇന്ത്യ
രാജ്യത്തെ പാദരക്ഷാ വിപണിയിലെ മുന്‍നിര കമ്പനിയാണ് ബാറ്റ ഇന്ത്യ ലിമിറ്റഡ്. 1932-ല്‍ കൊല്‍ക്കത്തയിലാണ് തുടക്കം. ഐഎസ്ഒ അംഗീകാരം നേടിയ രാജ്യത്തെ ആദ്യ പാദരക്ഷാ നിര്‍മാണ കമ്പനിയാണ്. ലെതര്‍, റബര്‍, കാന്‍വാസ്, പിവിസി തുടങ്ങിയ ഇനങ്ങളില്‍ വിവിധതരം പാദരക്ഷകള്‍ നിര്‍മിക്കുന്നു. ഹഷ് പപ്പീസ്, ഡോ. ഷോള്‍സ്, നോര്‍ത്ത് സ്റ്റാര്‍, പവര്‍, മാരീ ക്ലെയര്‍, ബബിള്‍ഗമേഴ്സ്, അംബാസഡര്‍, കോംഫിറ്റ് എന്നിവ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്.
നിലവില്‍ രാജ്യത്താകമാനം 1400-ഓളം റീട്ടെയില്‍ ഷോറൂമുകളും 30,000 ഡീലര്‍മാര്‍ മുഖേനയുള്ള ശക്തമായ വിതരണ ശൃംഖലയുമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 25,200 കോടിയാണ്.
ലക്ഷ്യവില 1,400
അതേസമയം ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിനു ശേഷം ബാറ്റ ഇന്ത്യ (BSE: 500043, NSE : BATAINDIA) ഓഹരിക്ക് സെല്‍ റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 1,950 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,400 രൂപയിലേക്ക് വില ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.
അതായത് അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 28 ശതമാനത്തോളം താഴാമെന്ന് സാരം. അതേസമയം 52 ആഴ്ച കാലയളവില്‍ ബാറ്റ ഇന്ത്യ ഓഹരിയുടെ ഉയര്‍ന്ന വില 2,262 രൂപയും താഴ്ന്ന വില 1,592 രൂപയുമാണ്.
ടിസിഎന്‍എസ് ക്ലോത്തിങ്
ഇന്ത്യയിലെ മുന്‍നിര വസ്ത്ര നിര്‍മാണ കമ്പനിയാണ് ടിസിഎന്‍എസ് ക്ലോത്തിങ് ലിമിറ്റഡ്. 1997-ലാണ് തുടക്കം. സ്ത്രീകളുടെ പാരമ്പര്യ/ ഫാഷന്‍ വസ്ത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 3,800 കോടിയാണ്.
അതേസമയം ചൊവ്വാഴ്ച രാവിലെ ടിസിഎന്‍എസ് ക്ലോത്തിങ് ഓഹരികള്‍ 640 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 13 ശതമാനത്തോളം ഓഹരി മുന്നേറിയിരുന്നു. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 932 രൂപയും താഴ്ന്ന വില 494 രൂപയുമാണ്.
ലക്ഷ്യവില 510
അതേസമയം ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിനു ശേഷം ടിസിഎന്സ് ക്ലോത്തിങ് (BSE: 541700, NSE : TCNSBRANDS) ഓഹരിക്ക് സെല്‍ റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 510 രൂപയിലേക്ക് ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില നിലവിലെ വിപണി വിലയേക്കാള്‍ 20 ശതമാനത്തോളം താഴെയാണ്.
അതേസമയം പ്രധാനപ്പെട്ട ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങളുടെ താഴെയാണ് നിലവില്‍ ടിസിഎന്സ് ക്ലോത്തിങ് ഓഹരികള്‍ തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
