ഗ്രഹണകാലം കഴിഞ്ഞു! പതുങ്ങി നിന്നവരും കുതിപ്പിനൊരുങ്ങുന്നു; പുതിയ ആഴ്ചയിലേക്ക് 3 ഓഹരികളിതാ

ഏപ്രില്‍ 1-ന് അവസാനിച്ച് വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകള്‍ 3 ശതമാനത്തിലേറെ മുന്നേറ്റം കാഴ്ചവച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്ന പക്ഷത്തേക്ക് ചുവടുറപ്പിച്ചതും ക്രൂഡ് ഓയില്‍ വിലയില്‍ നേരിടുന്ന ഇടിവും റഷ്യ ഉക്രൈന്‍ സമാധാന ചര്‍ച്ചയിലെ പുരോഗതിയുടേയും പിന്‍ബലത്തിലാണ് ആഭ്യന്തര വിപണിയിലെ മുന്നേറ്റം. എന്‍എസ്ഇയിലെ മിഡ് കാപ് വിഭാഗം 2.7 ശതമാനവും സ്‌മോള്‍ കാപ് സൂചിക 3.2 ശതമാനവും ഉയര്‍ന്നു. റിയാല്‍റ്റി വിഭാഗമാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. അതേസമയം, പ്രമുഖ അനലിസ്റ്റ് കുനാല്‍ ബോത്ര അടുത്ത ആഴ്ചയിലേക്ക് വ്യാപാരത്തിനായി നിര്‍ദേശിച്ച 3 ഓഹരികളും അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളും ഈ റിപ്പോര്‍്ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിപണി

വെള്ളിയാഴ്ചത്തെ കുതിപ്പ് വിപണിയിലെ തുടര്‍ മുന്നേറ്റത്തിനുള്ള വഴി തുറക്കുന്നതിന്റെ സൂചനയാണ്. സമീപകാലത്തെ നിര്‍ണായക പ്രതിരോധ മേഖലയായ 17,500 നിലവാരം ഭേദിച്ചാണ് നിഫ്റ്റി നില്‍ക്കുന്നത്. അടുത്തിടെ വരെ പിന്നോട്ടു വലിഞ്ഞു നിന്നിരുന്ന ബാങ്ക് ഓഹരികളിലും കഴിഞ്ഞയാഴ്ച ഉണര്‍വുണ്ടായത് ശുഭസൂചനയാണ്. അതുപോലെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഏറെക്കാലം പ്രതിരോധത്തിലായിരുന്ന ഒരുകൂട്ടം ഓഹരികളും ഇത്തവണത്തെ മുന്നേറ്റത്തില്‍ ഒത്തുചേര്‍ന്നതാണ്. ഭെല്‍, ഇന്ത്യാബുള്‍സ് ഹൗസിങ്, ജിഎംആര്‍ ഇന്‍ഫ്രാ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയിലെ മുന്നേറ്റം ഉദാഹരണം. ഇതൊക്കെ വിപണിയിലെ പൊതുസാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നും കുനാല്‍ ബോത്ര ചൂണ്ടിക്കാട്ടി.

വിക്‌സ്

പ്രധാനമായും രണ്ട് രീതിയില്‍ വിപണിയിലെ സാഹചര്യം എങ്ങനെയെന്ന് വിലയിരുത്താനാകും. ഒന്ന്, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ താഴ്ന്നു നില്‍ക്കുമ്പോള്‍. രണ്ട്, മിഡ് കാപ് വിഭാഗത്തിലെ ഇടപാടുകള്‍ വര്‍ധിക്കുന്നതോ അല്ലെങ്കില്‍ ഓഹരികള്‍ മുന്നേറുന്നതിന്റേയും ഇടിയുന്നതിന്റേയും തോത് മെച്ചപ്പെടുന്നതോ കണക്കിലെടുത്തും നിഗമനത്തിലെത്താം. ഇത്തരത്തില്‍ നാല് മാസങ്ങള്‍ക്കു ശേഷം മിഡ് കാപ് വിഭാഗം ഓഹരികളില്‍ ഉണ്ടായിരിക്കുന്ന ഉണര്‍വും കഴിഞ്ഞയാഴ്ചയിലെ വ്യാപാരത്തെ ശ്രദ്ധേയമാക്കുന്നു എന്നും കുനാല്‍ ബോത്ര ചൂണ്ടിക്കാട്ടി.

മുന്നേറ്റത്തിന്

അതേസമയം, ആഗോള ഘടകങ്ങള്‍ ശാന്തമായിരിക്കുകയും ചെറുതായെങ്കിലും അനുകൂല സൂചനകളും നല്‍കിയാല്‍ ആഭ്യന്തര വിപണിയിലെ മുന്നേറ്റത്തിന് ശക്തിപകരും. തെരഞ്ഞെടുത്ത ഓഹരികളില്‍ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കാമെന്നും കുനാല്‍ ബോത്ര ചൂണ്ടിക്കാട്ടി. അടുത്തയാഴ്ചയിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

  • 1) എച്ച്ഡിഎഫ്‌സി ബാങ്ക്- ഓഹരികളില്‍ ബ്രേക്കൗട്ട് സംഭവിച്ചു. വെള്ളിയാഴ്ച 1,506 രൂപയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് (BSE: 500180, NSE: HDFCBANK) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,700 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,440 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
ഭെല്‍
  • 2) ഐടിസി- കഴിഞ്ഞ ഒരു മാസമായി ഓഹരികള്‍ ശക്തമായ ബുള്ളിഷ് ട്രെന്‍ഡിലാണ്. 250 നിലവാരം ഭേദിച്ചാണ് ഐടിസി (BSE: 500875, NSE: ITC) നില്‍ക്കുന്നത്. നിലവിലെ വിപണി വിലയില്‍ നിന്നും 275 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 245 രൂപയില്‍ ക്രമീകരിക്കണം.
  • 3) ഭെല്‍- വെള്ളിയാഴ്ച എഫ് & ഒ വിഭാഗത്തില്‍ ഏറ്റവും മുന്നേറിയ ഓഹരിയാണിത്. 9 ശതമാനത്തിലേറെ മുന്നേറി 53.8 രൂപയിലാണ് ഭെല്‍ (BSE: 500103, NSE: BHEL) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 62 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 50 രൂപയില്‍ ക്രമീകരിക്കണമെന്നും കുനാല്‍ ബോത്ര നിര്‍ദേശിച്ചു.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കുനാല്‍ ബോത്രയുടെ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X