വാങ്ങുക, ആഴ്ചകളോ മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ അത് കൈവശം വയ്ക്കുക. ഇങ്ങനെയാണ് പരമ്പരാഗതമായി ഓഹരി വിപണിയില്‍ ഇടപെട്ടവരുടെ സമീപനരീതി. എന്നാല്‍ സമീപകാലത്ത് വിവര സാങ്കേതികവിദ്യയിലെ കുതിച്ചുച്ചാട്ടത്തോടെ വിപണിയേയും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും നിര്‍ണായകവും മര്‍മ പ്രധാനവുമായ വിവരശകലങ്ങള്‍ വിരല്‍ത്തുമ്പില്‍ വളരെ വേഗത്തിലും സൗജന്യമായുമൊക്കെ ലഭിച്ചു തുടങ്ങിയതോടെ ഹ്രസ്വകാല വ്യാപാരം അഥാവ ഷോര്‍ട്ട്-ടേം എക്സ്ചേഞ്ചിങ് ജനപ്രിയനമായി തുടങ്ങി.
ഇത്തരം ഹ്രസ്വകാല വ്യാപാരത്തില്‍ ഓഹരികള്‍ ചിലപ്പോള്‍ മിനിറ്റുകളോ മണിക്കൂറുകളോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങളോ മാത്രം കൈവശം വയ്ക്കുന്നു. വിപണിയുടെ പരിവര്ത്താനാത്മകവും പ്രവചനാതീതവുമായ സ്വഭാവ വൈശേഷ്യം ലാഭമായി രൂപാന്തരപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഓരോ സാമ്പത്തിക പാദങ്ങളിലും കമ്പനി നേടുന്ന അറ്റാദായവും കടബാധ്യതയിലെ വ്യതിയാനവും സാമ്പത്തിക സ്ഥിതിയും വളര്‍ച്ച ഘടകങ്ങളും രാജ്യാന്തര/ ദേശീയ തലത്തിലെ വലിയ രാഷ്ട്രീയ നീക്കങ്ങളും വാര്‍ത്തകളും ഒക്കെ താത്കാലകമാണെങ്കിലും വീര്യത്തോടെ ഓഹരി വിലയില്‍ പ്രതിഫലിക്കാം. ഇത്തരം ഘടകങ്ങളെ ആസ്പദമാക്കി ഹ്രസ്വകാല വ്യാപാരത്തിനായി സ്വീകരിക്കാവുന്ന മൂന്ന് പ്രധാന വ്യാപാര രീതികളെ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ് ഇവിടെ.
മൊമന്റം ട്രേഡിങ്
വളരെയധികം നിക്ഷേപകര്‍ പിന്തുടരുന്ന വ്യാപാര രീതിയാണ് മൊമന്റം ട്രേഡിങ്. അതായത്, ഒരു ഓഹരിയില്‍ പോസിറ്റീവ് നീക്കം ദൃശ്യമാകുകയോ അല്ലെങ്കില്‍ ഒരു അനുകൂല ട്രെന്‍ഡ് രൂപപ്പെട്ടു വരുമ്പോഴോ ആ ഓഹരി തുടര്‍ന്നും മുന്നേറും. ഇത് തിരിച്ചറിഞ്ഞ് ഓഹരി വാങ്ങുന്നതാണ് മൊമന്റം ട്രേഡിങ്. നിക്ഷേപകര്‍ ഒരു ഓഹരിയില്‍ ശ്രദ്ധ ചെലുത്തിയാല്‍ വില കുതിച്ചുയരാം എന്നതുപോലെ. അതേസമയം മറിച്ചുളള സാഹചര്യം ഉരുത്തിരിഞ്ഞാല്‍ വിറ്റുമാറുകയും ചെയ്യാം.
മൂവിങ് ആവറേജുകളെയാണ് (15, 20, 30, 60, 90, 120, 200 കാലയളവിലുള്ളത്) പൊതുവില്‍ മൊമന്റം ട്രേഡിങ്ങിന്റെ തീരുമാനത്തിനായി ആശ്രയിക്കാറുള്ളത്. ഒരു മൂവിങ് ആവറേജ് മുകളിലേക്ക് നീങ്ങുകയാണെങ്കില്‍, ആ ഓഹരിയെ പരിഗണിക്കാം.
റേഞ്ച് ട്രേഡിങ്
ഒരു സപ്പോര്‍ട്ട് അല്ലെങ്കില്‍ റെസിസ്റ്റന്‍സ് മേഖലയിലെ റേഞ്ചിനുള്ളിലോ അഥവാ നിലവാരങ്ങള്ക്കുള്ളിലോ ഓഹരി തങ്ങിനില്ക്കുന്ന അവസരങ്ങള്‍ ഹ്രസ്വകാല വ്യാപാരത്തിനുള്ള മികച്ച അവസരമാണ്. ചാഞ്ചാട്ടമുള്ള വിപണിയില്‍ ഞൊടിയിടയില്‍ ആദായം നേടാന്‍ ഇതിലൂടെ സാധിക്കും. ഓഹരി വില താഴേക്ക് വരുമ്പോള്‍ പിന്തുണയാര്‍ജിച്ച് തിരികെ കയറാന്‍ തുടങ്ങുന്ന നിലവാരത്തെയാണ് സപ്പോര്‍ട്ട് അഥവാ പിന്തുണ മേഖലയെന്ന് വിശേഷിപ്പിക്കുന്നത്. സമാനമായി കയറിക്കൊണ്ടിരുന്ന, തുടര്‍ന്ന് ഭേദിച്ചു മുന്നേറാനാവാതെ തിരികെ താഴേക്ക് വരാന്‍ തുടങ്ങുന്ന നിലവാരമാണ് റെസിസ്റ്റന്‍സ് അഥവാ പ്രതിരോധ മേഖല.
അതായത്, ഒരു ഓഹരി സപ്പോര്‍ട്ട് മേഖലയിലെത്തി തിരികെ കയറാന്‍ തുടങ്ങുമ്പോള്‍ വാങ്ങുകയും മുകളിലെ അടുത്ത പ്രതിരോധ മേഖലയിലേക്ക് എത്തുമ്പോഴേക്കും വിറ്റുമാറുകയും ചെയ്യുക. മറിച്ച് ഒരു ഓഹരി സപ്പോര്‍ട്ട് നിലവാരം തകര്‍ത്ത് താഴേക്ക് വീഴാന്‍ തുടങ്ങുമ്പോള്‍ ഷോര്‍ട്ട് സെല്‍ (ആദ്യം വില്‍ക്കുക) ചെയ്യുകയും താഴത്തെ സപ്പോര്്ട്ട് മേഖലയിലേക്ക് എത്താറാകുമ്പോള്‍ തിരികെ വാങ്ങി പൊസിഷന്‍ ക്ലിയറാക്കുകയും ചെയ്യുക.
എന്നാല്‍ സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് എന്നത് നിയതമായ ചില മേഖലകള്‍ അല്ലെന്നും അനുമാനത്തിലൂടെ കണ്ടെത്തുന്നതാണെന്നും മറക്കരുത്. സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഓഹരി വിലയുടെ മുന്‍കാല ചരിത്രം വിശകലന വിധേയമാക്കുക.
ബ്രേക്കൗട്ട് ട്രേഡിങ്
ഹ്രസ്വകാല വ്യാപാരത്തില്‍ ഏറ്റവുമധികം ട്രേഡേര്‍സ് ആശ്രയിക്കുന്ന രീതികളിലൊന്നാണ് ബ്രേക്കൗട്ട് ടേഡിങ്. ഒരു ട്രെന്‍ഡില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് വ്യാപാരം ചെയ്യുന്നതാണ് ഇതിലെ അടിസ്ഥാനം. എപ്പോഴാണോ ചാഞ്ചാട്ടത്തിന് തിരികൊളുത്തുന്നത് അല്ലെങ്കില്‍ ഉത്തേജനം കിട്ടുന്നത് തിരിച്ചറിഞ്ഞ് യഥാസമയം ഓഹരിയില്‍ അനുയോജിച്ച നടപടി (വാങ്ങുക/ വില്‍ക്കുക) സ്വീകരിക്കുന്നതിലൂടെയാണ് നേട്ടം സ്വായത്തമാകുക. നിശ്ചിത സമയത്തിനുള്ളിലുള്ള മണി ഫ്ലോ ഇന്‍ഡക്സ് (ഒരു ആസ്തിയിലേക്ക് പണം വരുന്നതും പോകുന്നതും വെളിവാക്കുന്ന സൂചിക) വിലയിരുത്തിയാണ് വ്യാപാരം തീരുമാനിക്കുക.
സംഗ്രഹം
ഓഹരി വിപണിയില്‍ നിന്നും ആദായം നേടാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഷോര്‍ട്ട്-ടേം ട്രേഡിങ്. നിരവധി ആളുകള്‍ ഇന്നത് ജീവനോപാദിയായും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഹ്രസ്വകാല വ്യാപാരത്തില്‍ വിജയിക്കുന്നതിന്, വിപണിയേയും സമ്പദ്ഘടനയെ കുറിച്ചും അവഗാഹം ആര്‍ജിക്കേണ്ടതുണ്ട്. അതുപോലെ വിശകലന മാര്‍ഗങ്ങളായ ഫണ്ടമെന്റല്‍ അനാലിസിസ്, ടെക്നിക്കല്‍ അനാലിസിസ്, ചാര്‍ട്ട് അനാലിസിസ്, ഹിസ്റ്റോറിക്കല്‍ ഡേറ്റ അനാലിസിസ് എന്നിവയും പ്രയോജനപ്പെടുത്താം. കൂടാതെ ട്രേഡിങ്ങിന് പര്യാപ്തമായ മൂലധനം ഉണ്ടാവേണ്ടതും വിജയസാധ്യത വര്‍ധിപ്പിക്കും. നഷ്ടം നേരിടുന്ന സാഹചര്യങ്ങളിലും തീരുമാനം എടുക്കുന്നതിലുള്ള വികാരം നിയന്ത്രിക്കാനും തൃപ്തികരമായ അളവിലുള്ള മൂലധനം സഹായിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications