ഹ്രസ്വകാല വ്യാപാരത്തില്‍ ഏറ്റവുമധികം നിക്ഷേപകര്‍ ആശ്രയിക്കുന്ന രീതികളിലൊന്നാണ് ബ്രേക്കൗട്ട് ടേഡിങ്. ഒരു ട്രെന്‍ഡില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് വ്യാപാരം ചെയ്യുന്നതാണ് ഇതിന്റെ അടിസ്ഥാനം. എപ്പോഴാണോ ചാഞ്ചാട്ടത്തിന് തിരികൊളുത്തുന്നത് എന്നു മുന്‍കൂട്ടി തിരിച്ചറിഞ്ഞ് യഥാസമയം ഓഹരിയില്‍ അനുയോജിച്ച നടപടി (വാങ്ങുക/ വില്‍ക്കുക) സ്വീകരിക്കുന്നതിലൂടെയാണ് നേട്ടം സ്വായത്തമാകുക. സമാനമായി ഹ്രസ്വകാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
എന്‍എല്‍സി ഇന്ത്യ
കല്‍ക്കരി, ലിഗ്നൈറ്റ് ധാതുക്കളുടെ ഖനനവും ഇതു ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉത്പാദനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് എന്‍എല്‍സി ഇന്ത്യ. ലിഗ്നൈറ്റ് മുഖേന 3,640 മെഗാവാട്ടും കല്‍ക്കരി അധിഷ്ഠിത 1,000 മെഗാവാട്ടും സൗരോര്‍ജത്തിലൂടെ 1,319 മെഗാവാട്ടും കാറ്റില്‍ നിന്നും 51 മെഗാവാട്ട് ഊര്‍ജവും ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്തിടെ പുനരുപയോഗ ഊര്ജമേഖലയിലേക്കും കടന്നിട്ടുണ്ട്.
ലക്ഷ്യവില 86/91
77.35 രൂപയിലായിരുന്നു എന്‍എല്‍സി ഇന്ത്യ ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. ഇവിടെ നിന്നും 86/91 രൂപ നിലവാരത്തിലേക്ക് ഓഹരി മുന്നേറാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 18% ലാഭമാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നും എന്‍എല്‍സി ഇന്ത്യ (BSE: 513683, NSE : NLCINDIA) ഓഹരി വാങ്ങുന്നവര്‍ 72 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
യൂക്കോ ബാങ്ക്
ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് യൂക്കോ ബാങ്ക്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങളുടെ വേളയില്‍ തദ്ദേശീയ മൂലധനത്തോടെ ഒരു ബാങ്കിംഗ് സ്ഥാപനം വേണമെന്ന ജി.ഡി ബിര്‍ളയുടെ ആശയവും സഹായത്തോടെയുമാണ് 1943-ല്‍ ബാങ്കിന്റെ പിറവിയുണ്ടായത്. പിന്നീട് 1969-ല്‍ ബാങ്ക് ദേശസാത്കരിക്കുകയായിരുന്നു. നിലവില്‍ 3,000-ലധികം ശാഖകള്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ലക്ഷ്യവില 23
18.60 രൂപയിലായിരുന്നു യൂക്കോ ബാങ്ക് ഓഹരി ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 23 രൂപയിലേക്ക് ഓഹരി മുന്നേറാമെന്നാണ് ബൊനാന്‍സ പോര്‍ട്ട്ഫോളിയോ സൂചിപ്പിച്ചത്. ഇതിലൂടെ 24% ലാഭമാണ് സമീപ ഭാവിയില്‍ ലക്ഷ്യമിടുന്നത്. ഇവിടെ നിന്നും യൂക്കോ ബാങ്ക് (BSE: 532505, NSE : UCOBANK) ഓഹരി വാങ്ങുന്നവര്‍ 16.10 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഈസി ട്രിപ്പ് പ്ലാനേര്‍സ്
ഓണ്‍ലൈന്‍ മുഖേന യാത്രാസേവനങ്ങളും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളും നല്കുന്ന മുന്‍നിര കമ്പനിയാണ് ഈസി ട്രിപ്പ് പ്ലാനേര്‍സ്. ഓണ്‍ലൈന്‍ യാത്രാ സേവനങ്ങളൊരുക്കുന്ന ഏജന്‍സികളുടെ ഗണത്തില്‍ മുന്‍നിരയിലാണ് കമ്പനിയുടെ ഈസി മൈ ട്രിപ്പ്. 42,000 ട്രാവല്‍ ഏജന്റുമാരും 1,200 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടേയും ശക്തമായ സേവന ശൃംഖലയാണ് കെട്ടിപ്പടുത്തിരിക്കുന്നത്.
ലക്ഷ്യവില 62.50
ഇന്നു 57.30 രൂപയിലായിരുന്നു ഈസി ട്രിപ്പ് പ്ലാനേര്‍സ് (BSE: 543272, NSE : EASEMYTRIP) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 62.50 രൂപയിലേക്ക് ഓഹരി മുന്നേറാമെന്നാണ് ബൊനാന്‍സ പോര്‍ട്ട്ഫോളിയോ സൂചിപ്പിച്ചത്. ഇതിലൂടെ 10% ലാഭമാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നും ഈസി ട്രിപ്പ് പ്ലാനേര്‍സ് ഓഹരി വാങ്ങുന്നവര്‍ 53.50 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications