കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് സഞ്ചാരം. ഈ വര്‍ഷം ഇതിനോടകം 7 ശതമാനത്തോളം തിരുത്തല്‍ പ്രധാന സൂചികയായ നിഫ്റ്റി-50 നേരിട്ടു. എന്നാല്‍ ഇതേകാലയളവില്‍ നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയവരാണ് വാഹന വിഭാഗം ഓഹരികള്‍. ഈവര്‍ഷം ഇതുവരെ ഏറ്റവും മുന്നേറ്റം സ്വന്തമാക്കിയിട്ടുള്ളതും ഓട്ടോ വിഭാഗം സൂചികയാണ്. 11 ശതമാനത്തോളം മുന്നേറ്റം കാഴ്ചവെച്ചു.
അതേസമയം ഈ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് രാജ്യത്തെ യാത്രാവാഹന വിപണിയുടെ അമരക്കാരന് കൂടിയായ മാരുതി സുസൂക്കി ഇന്ത്യയുടെ (BSE: 532500, NSE : MARUTI) ഓഹരികളാണ്. 2022-ല്‍ ഈ ബ്ലൂചിപ് ഓഹരി 15 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ഇതിനോടകം സമ്മാനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ മാരുതി സുസൂക്കിയുടെ ഓഹരിയില്‍ 11 ശതമാനം മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇതോടെ നാലു മാസം നീണ്ട സ്ഥിരതയാര്‍ജിക്കല്‍ നിലവാരങ്ങളുടെ പരിധി ഭേദിച്ച് ബ്രേക്കൗട്ട് കുതിപ്പും തുടങ്ങിവെച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ 1,100 പോയിന്റിന്റെ റേഞ്ചിനുള്ളിലായിരുന്നു മാരുതി സുസൂക്കിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. ഈ കാലയളവില്‍ 8,300 രൂപ നിലവാരം പ്രതിരോധ മേഖലയായും 7,200 രൂപ നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയുമായും വര്‍ത്തിച്ചു. ഇതില്‍ 8,300 നിലവാരം ഭേദിച്ചാണ് ഈയാഴ്ച ഓഹരികള്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. അതേസമയം വെളളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ മാരുതി സുസൂക്കി ഓഹരികള്‍ 8,476 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.
ഇതോടെ ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് 7 ശതമാനം മാത്രം അകലെയെത്തി. ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 28 ശതമാനം മുകളിലുമാണിത്. നിലവില്‍ മാരുതി സുസൂക്കി ഓഹരികള്‍ 20, 50, 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ്. ഇതൊരു ബുള്ളിഷ് സൂചനയാണ്. കൂടാതെ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ ഉയരുന്നതും മാരുതി ഓഹരിയിലെ കുതിപ്പിനെ സാധൂകരിക്കുന്നു.
ഇതിനോടൊപ്പം മൂവിങ് ആവറേജ് ക്രോസ്ഓവറിലും ബുള്ളിഷ് സൂചന നല്കുന്നു. കൂടാതെ 2020 ഓഗസ്റ്റ് മുതല്‍ ഓഹരിക്ക് 52-ആഴ്ച ഇഎംഎ നിലവാരത്തിന് മുകളില്‍ നില്ക്കുന്നു എന്നതും അനുകൂല ഘടകമാണ്.
രാജ്യാന്തര വിപണിയില്‍ മെറ്റല്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളിലെ വിലയിടിവും ഓഹരിയിലെ കുതിപ്പിന് ഇടയാക്കുന്നു. കോവിഡിന് ശേഷം സമ്പദ്ഘടനയിലെ ഉണര്‍വും വാഹന വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റേയും ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് മാരുതി സുസൂക്കിയാണ്. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതും ഇതിലൂടെ ഉത്പന്ന ശ്രേണിയിലെ വിടവ് നികത്തുന്നതും വൈവിധ്യവത്കരിക്കുന്നതും മാരുതിക്ക് അനുകൂലമാണ്. ഇതിനോടൊപ്പം പെട്രോള്‍, സിഎന്‍ജി വിഭാഗങ്ങളോട് പൊതുവില്‍ മമത വര്‍ധിക്കുന്നതും കമ്പനിക്ക് ഗുണകരമാകും.
ലക്ഷ്യവില 9,250
നിലവില്‍ വാഹന/ വാഹനാനുബന്ധ വിഭാഗങ്ങൡ പൊതുവില്‍ കാണപ്പെടുന്ന നിക്ഷേപ താത്പര്യവും ശുഭസുചനയാണ്. ഈയൊരു പശ്ചാത്തലത്തില്‍ 8,350- 8,510 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് മാരുതി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചു. ഇവിടെ നിന്നും അടുത്ത 2-3 മാസങ്ങള്‍ക്കുള്ളില്‍ ഓഹരി 9,250 രൂപ നിലവാരത്തിലേക്ക് ഉയരാം. ഹ്രസ്വകാല നിക്ഷേപകര്‍ 7,740 രൂപയില്‍ താഴേക്ക് ഓഹരി പോയാല്‍ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
