ചാഞ്ചാട്ടത്തിന് ശമനമായില്ലെങ്കിലും വിപണി താളം കണ്ടെത്താനുള്ള കടുത്ത പരിശ്രമത്തിലാണ്. തിരുത്തല്‍ നേരിട്ട മികച്ച ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാകുന്നതും വിപണിക്ക് തിരികെ കയറാനുള്ള ഊര്‍ജം പകരുന്നുണ്ട്. ഇത്തരത്തില്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ വിപണിയില്‍ സജീവമാകുന്നതിനിടെ ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ പ്രകാരം ഉടനടി കുതിക്കാവുന്ന ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കോള്‍ ഇന്ത്യ
രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. 1975-ല്‍ തുടക്കമിട്ട മഹാരത്ന പദവിയുള്ള കമ്പനിക്ക് ഉടമസ്ഥതയില്‍ 352 ഖനികളുണ്ട്. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കല്ക്കരികള് ഖനനം ചെയ്തെടുക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കള്‍. മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്‍കാറുള്ള കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്.
ഓഹരി വിശദാംശം
കോള്‍ ഇന്ത്യയുടെ ഓഹരികളില്‍ 66.13 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 6.94 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.85 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 5.06 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കോള്‍ ഇന്ത്യയുടെ വിപണി മൂല്യം 1.21 ലക്ഷം കോടിയാണ്. മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8.63 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 71.10 രൂപ നിരക്കിലും പിഇ അനുപാതം 6.99 നിലവാരത്തിലുമാണ്. മാര്‍ച്ച് പാദത്തിലെ വരുമാനം 32,706 കോടിയും അറ്റാദായം 6,714 കോടിയുമാണ്.
അനുകൂല ഘടകം
കോള്‍ ഇന്ത്യ ഓഹരിയുടെ വിപണി വില, നിര്‍ണായകമായ ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് മൂവിങ് ആവറേജ് നിലവാരങ്ങള്‍ മറികടന്ന് നിലനില്‍ക്കുന്നുണ്ട്. പ്രധാനപ്പെട്ട 5, 10, 20, 50, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നത് ഓഹരിയില്‍ അന്തര്‍ലീനമായ കുതിപ്പിനെ സൂചിപ്പിക്കുന്നു. അടുത്തിടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം കോള്‍ ഇന്ത്യ ഓഹരിയിൽ (BSE:533278, NSE: COALINDIA) തിരുത്തല്‍ നേരിട്ടിരുന്നു. തുടര്‍ന്ന് 200-ദിവസ ഇഎംഎ നിലവാരത്തില്‍ (167 രൂപ) നിന്നും പിന്തുണയാര്‍ജിച്ചാണ് ഇപ്പോഴത്തെ കുതിപ്പ്.
- ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഇന്‍വേര്‍സ് ഹെഡ് & ഷോള്‍ഡര്‍' പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്. ഇത് ഭാവി കുതിപ്പിനുള്ള സൂചനയാണ്. ഇതിനോടൊപ്പം റൈസിങ് ചാനലില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണും പ്രകടിപ്പിക്കുന്നത് ശുഭലക്ഷണമാണ്.
- കഴിഞ്ഞ 2 മാസത്തോളമായി 165- 195 രൂപ നിലവാരത്തിനിടയില്‍ കോള്‍ ഇന്ത്യ ഓഹരികള്‍ സ്ഥിരതയാര്‍ജിക്കലിന്റെ ഘട്ടത്തിലായിരുന്നു. കഴിഞ്ഞ ദിവസം 'ഇന്‍വേര്‍സ് ഹെഡ് & ഷോള്‍ഡര്‍' പാറ്റേണിന്റെ 'നെക്ക് ലൈന്‍' ഭേദിച്ച് ഓഹരി പുതിയ ബ്രേക്കൗട്ട് നടത്തിയിട്ടുണ്ട്.
- കൂടാതെ ഓഹരിയുടെ വില വര്‍ധിക്കുന്നതിനൊപ്പം ഇടപാടുകളുടെ എണ്ണവും വര്‍ധിക്കുന്നത് ശ്രദ്ധേയമാണ്. ഇത് ഓഹരിയില്‍ പുതിയ 'ലോങ് പൊസിഷനുകള്‍' ഉണ്ടാകുന്നതും നിലവിലുള്ള ഓഹരിയുടെ കുതിപ്പ് സമീപ കാലയളവിലേക്കും തുടരുമെന്നതിനേയും സൂചിപ്പിക്കുന്നു.
ലക്ഷ്യവില 230
വെള്ളിയാഴ്ച 197 രൂപയിലാണ് കോള്‍ ഇന്ത്യ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 230 രൂപയിലേക്ക് ഓഹരി കുതിച്ചുയരുമെന്നാണ് എസ്എംസി ഗ്ലോബല്‍ സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 4- 6 ആഴ്ചയ്ക്കുള്ളില്‍ 17 ശതമാനത്തോളം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 175 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം 52 ആഴ്ച കാലയളവിലെ കോള്‍ ഇന്ത്യ ഓഹരിയുടെ ഉയര്‍ന്ന വില 209 രൂപയും താഴ്ന്ന വില 132.75 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 9 ശതമാനത്തോളം കുതിപ്പുണ്ടായി. ഈ വര്‍ഷം ഇതുവരെ 35 ശതമാനം നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എംസി ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
