ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് വിപണി നീങ്ങുന്നതെങ്കിലും കഴിഞ്ഞ 3 ആഴ്ചയായി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഘടകങ്ങളും പണപ്പെരുപ്പവും ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. ഇതിനിടെയിലും ഓഹരി കേന്ദ്രീകരിച്ചുള്ള മു്ന്നേറ്റം വിപണിയില്‍ പ്രകടമാണ്. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച 30 ശതമാനത്തോളം മുന്നേറിയ ഒരു മിഡ് കാപ് ഓഹരയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുള്ള ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തിയുടെ മാര്ഗോപദേശമാണ് ചുവടെ ചേര്‍ക്കുന്നത്.
ടിംകെണ്‍ ഇന്ത്യ
യന്ത്രങ്ങളില്‍ ഘര്‍ഷണം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഘടക ഉപകരണങ്ങളായ ബെയറിംഗുകളും ഗതികോര്‍ജ പ്രസരണത്തിന് ആവശ്യമുള്ള ഉത്പന്നങ്ങളും നിര്‍മിക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ടിംകെണ്‍ ഇന്ത്യ. വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് വേണ്ട അറ്റക്കുറ്റപ്പണികളും നവീകരണവും മറ്റ് വ്യാവസായിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ പുനരുപയോഗ ഊര്‍ജ മേഖലയിലേക്കും സമാന സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 1987-ലാണ് ടിംകെണ്‍ ഗ്രൂപ്പ് ഇന്ത്യയില്‍ ഉപകമ്പനി സ്ഥാപിച്ചത്. 120 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള മാതൃകമ്പനിക്ക് 42 രാജ്യങ്ങൡ സാന്നിധ്യമുണ്ട്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ടിംകെണ്‍ ഇന്ത്യയുടെ വരുമാനം 667 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനം വര്‍ധനയാണ്. ഇതേ കാലയളവിലെ അറ്റാദായം 121 കോടിയാണ് രേഖപ്പെടുത്തിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 133 ശതമാനം വളര്‍ച്ച കാണിക്കുന്നു. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ടിംകെണ്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 9.7 ശതമാനവും പ്രവര്‍ത്തന ലാഭം 20.9 ശതമാനവും അറ്റാദായം 30.1 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ഓഹരി വിശദാംശം
നിലവില്‍ ടിംകെണ്‍ ഇന്ത്യയുടെ വിപണി മൂല്യം 18,424 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.06 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 220.28 രൂപ നിരക്കിലും പിഇ അനുപാതം 56.35 നിലവാരത്തിലുമാണ്. ഓഹരിയിന്മേലുള്ള ആദായം 21.8 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 28.7 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തുന്നു. കമ്പനിയുടെ ആകെ ഓഹരികളില്‍ 67.8 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.9 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 16.29 ശതമാനവും ഓഹരി പങ്കാളിത്തവുമുണ്ട്.
നിലവില്‍ ടിംകെണ്‍ ഇന്ത്യ ഓഹരിയുടെ വിപണി വില ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 10 ശതമാനം മാത്രം താഴ്ന്ന അകലത്തിലും ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 85 ശതമാനം മുകളിലുമാണ് നില്‍ക്കുന്നത്. അതേസമയം ടിംകെണ്‍ ഇന്ത്യയുടെ (BSE: 522113, NSE: TIMKEN) ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില, കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 2,730 രൂപയും താഴ്ന്ന വില 1,055 രൂപയുമാണ്. കഴിഞ്ഞയാഴ്ച ഓഹരിയില്‍ 30 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു വര്‍ഷത്തില്‍ ഓഹരിയില്‍ നിന്നുള്ള നേട്ടം 100 ശതമാനം കവിഞ്ഞിരുന്നു.
എന്തുചെയ്യണം ?
ടിംകെണ്‍ ഇന്ത്യ ഓഹരി വില 2,300 രൂപ നിലവാരം കഴിഞ്ഞയാഴ്ച മറികടന്നപ്പോഴാണ് ബ്രേക്കൗട്ട് സംഭവിച്ചത്. ഈ നിലവാരം തകര്ക്കപ്പെടാത്തിടത്തോളം ഓഹരി വില താഴേക്കിറങ്ങുമ്പോള്‍ വാങ്ങാനുള്ള അവസരമാണെന്ന് ആനന്ദ് രാത്തിയിലെ ടെക്നിക്കല്‍ റിസര്‍ച്ച് തലവന്‍ മെഹുല്‍ കോത്താരി സൂചിപ്പിച്ചു. അതിനാല്‍ ഹ്രസ്വകാലയളവിലേക്ക് 2,800 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നും ഇതിനുള്ള സപ്പോര്‍ട്ട് 2,400 നിലവാരത്തിലാണെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 2,449 രൂപയിലാണ് ടിംകെണ്‍ ഇന്ത്യ ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications