ആഗോള ഘടകങ്ങള്‍ പ്രതികൂലമായതോടെ ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. വെള്ളിയാഴ്ച വ്യാപാരത്തിനിടെ കടുത്ത ചാഞ്ചാട്ടം പ്രകടമായി. ഒുവില്‍ പ്രധാന സൂചികകളായ സെന്‍സെക്സില്‍ 1,100 പോയിന്റും നിഫ്റ്റിയില്‍ 346 പോയിന്റും ഇടിഞ്ഞ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും നഷ്ടം നേരിട്ടു.
എന്നാല്‍ വിശാല വിപണിയിലെ തിരിച്ചടികള്‍ക്കിടയിലും ബിഎസ്ഇ-200 സൂചികയുടെ ഭാഗമായ 6 മുന്‍നിര ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം ഇന്ന് രേഖപ്പെടുത്തി. ഇവയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അദാനി എന്റര്‍പ്രൈസസ്
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ഏറ്റവും വേഗത്തില്‍ വളരുന്ന വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണിത്. ഇതിനിടെ ഇന്നത്തെ വ്യാപാരത്തില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 52 ആഴ്ച കാലയളവിലെ പുതിയ ഉയരം കുറിച്ചു. 3,856.60 രൂപ വരെ മുന്നേറിയാണ് ഈ ലാര്‍ജ് കാപ് ഓഹരി പുതിയ ഉയരം രേഖപ്പെടുത്തിയത്.
ഒടുവില്‍ 3,701.9 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു മാസത്തിനിടെ അദാനി എന്റര്‍പ്രൈസസ് (BSE: 512599, NSE : ADANIENT) ഓഹരിയില്‍ 30 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
അദാനി പോര്‍ട്ട്സ്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖ കമ്പനിയാണ് അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ്. ഇന്ത്യയിലെ 25 ശതമാനം കണ്ടെയ്നര്‍ നീക്കവും കമ്പനി കൈകാര്യം ചെയ്യുന്നു. അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ അദാനി പോര്‍ട്ട്സ് ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ പുതിയ ഉയരം രേഖപ്പെടുത്തി. 976.25 രൂപയിലേക്ക് മുന്നേറിയാണ് ഈ ലാര്‍ജ് കാപ് ഓഹരി പുതിയ ഉയരം കീഴടിക്കിയത്.
ഒടുവില്‍ 937.7 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു മാസത്തിനിടെ അദാനി പോര്‍ട്ട്സ് (BSE: 532921, NSE : ADANIPORTS) ഓഹരിയുടെ വില 20 ശതമാനത്തോളം മുന്നേറ്റം കാഴ്ചവെച്ചു.
അദാനി ട്രാന്സ്മിഷന്
ഊര്‍ജോത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ട്രാന്സ്മിഷന് ലിമിറ്റഡ്. ഇതിനിടെ ഇന്നത്തെ വ്യാപാരത്തില്‍ അദാനി ട്രാന്സ്മിഷന് ഓഹരികള്‍ 52 ആഴ്ച കാലയളവിലെ പുതിയ ഉയരം കുറിച്ചു. 4,238.55 രൂപ വരെ മുന്നേറിയാണ് ഈ ലാര്‍ജ് കാപ് ഓഹരി പുതിയ ഉയരം രേഖപ്പെടുത്തിയത്.
ഒടുവില്‍ 4,090.5 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു മാസത്തിനിടെ അദാനി ട്രാന്സ്മിഷന് (BSE: 539254, NSE : ADANITRANS) ഓഹരിയില്‍ 16 ശതമാനം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഹോട്ടല്‍സ്
ഇന്ത്യന്‍ ആതിഥേയത്വത്തിന്റെ മറുവാക്കാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രശസ്ത കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ്. താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ, എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളില്‍ വിവിധ ശ്രേണിയിലുള്ള ആഡംബര ഹോട്ടലുകള്‍ നടത്തുന്നു. അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ പുതിയ ഉയരം രേഖപ്പെടുത്തി. 337.3 രൂപയിലേക്ക് മുന്നേറിയാണ് ഈ ലാര്‍ജ് കാപ് ഓഹരി പുതിയ ഉയരം കീഴടിക്കിയത്.
ഒടുവില്‍ 321.9 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യന്‍ ഹോട്ടല്‍സ് (BSE: 500850, NSE : INDHOTEL) ഓഹരിയുടെ വില 18 ശതമാനം മുന്നേറ്റം കാഴ്ചവെച്ചു.
അംബുജ സിമന്റ്സ്
ഇന്ത്യയിലെ മുന്‍നിര സിമന്റ് നിര്‍മാണ കമ്പനിയാണ് അംബുജ സിമന്റ്സ്. സ്വിസര്‍ലാന്‍ഡ് കമ്പനിയായ ലാഫാര്ജ്ഹോള്സിമ്മിന്റെ പക്കല്‍ നിന്നും അംബുജ സിമന്റ്സിനെ അടുത്തിടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിനിടെ ഇന്നത്തെ വ്യാപാരത്തില്‍ അംബുജ സിമന്റ്സ് ഓഹരികള്‍ 52 ആഴ്ച കാലയളവിലെ പുതിയ ഉയരം കുറിച്ചു. 550 രൂപ വരെ മുന്നേറിയാണ് ഈ ലാര്‍ജ് കാപ് ഓഹരി പുതിയ ഉയരം രേഖപ്പെടുത്തിയത്.
ഒടുവില്‍ 517 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു മാസത്തിനിടെ അംബുജ സിമന്റ്സ് (BSE: 500425, NSE : AMBUJACEM) ഓഹരിയില്‍ 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ പുതുതലമുറ ബാങ്കുകളില്‍ മുന്‍ നിരയിലാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ സ്ഥാനം. വിദേശ ഇന്ത്യക്കാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഇന്ത്യ-ബ്രിട്ടീഷ് വ്യവസായ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് 1994-ല്‍ ബാങ്ക് തുടങ്ങിയത്.
അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ പുതിയ ഉയരം രേഖപ്പെടുത്തി. 1,250.05 രൂപയിലേക്ക് മുന്നേറിയാണ് ഈ ലാര്‍ജ് കാപ് ഓഹരി പുതിയ ഉയരം കീഴടിക്കിയത്. ഒടുവില്‍ 1,227.5 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (BSE: 532187, NSE : INDUSINDBK) ഓഹരിയുടെ വില 14 ശതമാനം മുന്നേറ്റം കാഴ്ചവെച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
